പെഗാസസ് ഫോൺ ചോർത്തൽ; പ്രഥമദൃഷ്ട്യാ തെളിവുകൾ ഒന്നും ഇല്ലെന്ന് രവിശങ്കർ പ്രസാദ്
ദില്ലി; പെഗാസസ് വിഷയത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്. സഭയില്‍ പ്രതിഷേധമുണ്ടാക്കി ഇറങ്ങിപോകാന്‍ മാത്രമാണ് പ്രതിപക്ഷ ആഗ്രഹിക്കുന്നതെന്നും പെഗാസസ് ഫോൺചോർത്തലിൽ പ്രഥമദൃഷ്ട്യാ യാതൊരു തെളിവും ഇല്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. ബിജെപി പാർട്ടി ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സഭയിലെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായിരുന്നു, എന്നാൽ രാജ്യസഭയിൽ പെഗാസസ് വിഷയത്തിൽ പ്രസ്താവന നടത്തിയതിന് ശേഷം വിവരസാങ്കേതികവിദ്യാ മന്ത്രി അശ്വിനി വൈഷ്ണവിന്റെ വിശദീകരണം ലഭിക്കാനുള്ള അവസരം പോലും പ്രതിപക്ഷം കാത്തിരുന്നില്ല. പകരം പ്രതിപക്ഷ എംപിമാർ മന്ത്രിയുടെ പ്രസ്താവന കീറിക്കളയുകയാണ് ചെയ്തത്., രവിശങ്കർ പ്രസാദ് പറഞ്ഞു.

ഫോൺ ചോർത്തിയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടോ?സുപ്രീംകോടതി റിട്ട. ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനുമായ അരുണ്‍ മിശ്ര ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പറും പെഗാസസ് പട്ടികയിലുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നൽ അദ്ദേഹം 2014 സറന്റർ ചെയ്ത നമ്പറാണ് ഇതെന്ന് വ്യക്തമാക്കിയിരുന്നു. ഇതും മുൻ മന്ത്രി ചൂണ്ടിക്കാട്ടി.
Recommended Video
അതിനിടെ പെഗാസസ് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേസ് പരിഗണിക്കവേ മാധ്യമ വാർത്തകൾ ശരിയാണെങ്കിൽ ഗൗരവമുള്ള വിഷയമാണെന്നായിരുന്നു പരിഗണിച്ചത്.എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ, സിപിഐ എം എംപി ജോണ്‍ ബ്രിട്ടാസ്, മാധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ, അഭിഭാഷകന്‍ എംഎൽ ശർമ എന്നിവരാണ് കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications