• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പെഗാസസ്; അധിക സത്യവാങ്മൂലം നൽകാനില്ലെന്ന് കേന്ദ്രം..വിമർശിച്ച് കോടതി..ഇടക്കാല ഉത്തരവിറക്കും

Google Oneindia Malayalam News

ദില്ലി; പെഗാസസ് കേസിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി.
പെഗാസസ് ഉപയോഗിച്ചോ എന്ന് സത്യവാങ്മൂലം നല്‍കാനാകില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെയാണ് കോടതി വിമർശിച്ചത്.പൊതുതാത്പര്യവും രാജ്യസുരക്ഷയും മുൻനിർത്തി അധിക സത്യവാങ്മൂലം നൽകാനാകില്ലെന്നും എന്നാൽ വിദഗ്ധ സമിതി രൂപീകരിക്കാൻ തയ്യാറെന്നുമായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ
വിദഗ്ദ സമിതി രൂപീകരിച്ച് തിരുമാനിക്കാമെന്ന നിലപാടിനോട് യോജിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ഒരു പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചോ ഇല്ലയോ എന്നത് സത്യവാങ്മൂലത്തിലൂടെ നൽകാനാകില്ല. ഇത് പൊതുസംഭാഷണ വിഷയമാക്കാൻ സാധിക്കില്ല. ടാർഗെറ്റ് ഗ്രൂപ്പുകളും ഭീകര ഗ്രൂപ്പുകളും സർക്കാർ ഏത് സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നതെന്ന് അറിയരുത്, സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. കേന്ദ്രസർക്കാർ വിദഗ്ദ സമിതി രൂപീകരിക്കാം. തങ്ങളുടെ ഫോൺ ചോർത്തിയെന്ന് ആരോപണം ഉയർത്തിയവരുടെ പരാതികൾ കമ്മിറ്റി ഗൗരവത്തോടെ പരിശോധിക്കും. സമിതിയുടെ അന്വേഷണം കോടതി നിരീക്ഷണത്തിലാക്കുന്നതിലും എതിർപ്പില്ലെന്നും കോടതിയിൽ സർക്കാർ വ്യക്തമാക്കി.

അതേസമയം പൗരൻമാരുടെ വിവരങ്ങൾ ചോർത്തിയോ എന്നത് സംബന്ധിച്ച് കേന്ദ്രം നിർബന്ധമായും നിലപാട് വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു. പൊതുസുരക്ഷയെ കുറിച്ചുള്ള ആശങ്കയെ കുറിച്ച് കോടതി മനസിലാക്കുന്നു . എന്നാൽ പൗരൻമാരുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടോയെന്നത് സംബന്ധിച്ചാണ് കേന്ദ്രത്തോട് വിശദീകരണം തേടിയതെന്ന് കോടതി പറഞ്ഞു.

കഴിഞ്ഞ തവണയും ദേശീയ സുരക്ഷ ഉയർത്തി. ദേശീയ സുരക്ഷയെ സുരക്ഷയെ ബാധിക്കുന്ന വിധത്തിൽ കോടതി ഇടപെടില്ല. പൗരൻമാരുടെ ഫോണുകൾ ചോർത്തപ്പെട്ടിട്ടുണ്ടെന്നാണ് പരാതി. അത് സംബന്ധിച്ച് കേന്ദ്രം സത്യവാങ്മൂലം നൽകണം, ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഫോൺ വിവരങ്ങൾ ചോർത്തിയിട്ടുണ്ടോ? അതിനുള്ള അധികാരം ഏത് ഏജൻസിക്കാണ്, അത്തരത്തിൽ ആരേയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്നാണ് അറിയേണ്ടത്. സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കപ്പെട്ടുവെന്നാണ് ഇവിടെ പരാതി ഉയർന്നിരിക്കുന്നത്, ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

എന്നാൽ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്നാണ് പരാതിയെങ്കിൽ അത് പരിശോധിക്കാൻ വിദഗ്ദ സമിതിയെ നിയോഗിക്കാമെന്നായിരുനനു മേഹ്തയുടെ മറുപടി. എന്നാൽ ഇതിനെതിരെ കോടതി രൂക്ഷമായി പ്രതികരിച്ചു. അധിക സത്യവാങ്മൂലം സമർപ്പിച്ചാൽ മാത്രമേ വിഷയത്തിൽ കേന്ദ്രം എവിടെ നിൽക്കുന്നുവെന്ന് വ്യക്തമാകൂവെന്ന് കോടതി പറഞ്ഞു. പാർലമെന്റിൽ നിങ്ങളുടെ സ്വന്തം ഐടി മന്ത്രിയുടെ പ്രസ്താവന പ്രകാരം ഫോൺ സാങ്കേതിക വിശകലനത്തിന് വിധേയമാകാതെ ഹാക്ക് ചെയ്യപ്പെട്ടോ ഇല്ലയോ എന്ന് വിലയിരുത്താൻ പ്രയാസമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് തവണ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം നൽകിയിട്ടും അതിന് കേന്ദ്രം തയ്യാറാവുന്നില്ലെന്നും കോടതി പറഞ്ഞു.

അതേസമയം കോടതിയിൽ ലഭ്യമായ എല്ലാ വസ്തുതകളും വിവരങ്ങളും വെളിപ്പെടുത്തേണ്ടത് കേന്ദ്രത്തിന്റെ കടമയാണെന്ന് ഹർജിക്കാരിൽ ഒരാളായ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാമിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. ഇപ്പോൾ ഒന്നും വെളിപ്പെടുത്താനാകില്ലെന്നാണ് കേന്ദ്രസർക്കർ പറയുന്നത്. പെഗാസസ് ഉപയോഗിച്ചോ അത് ദേശസുരക്ഷയ്ക്ക് ഭീഷണിയാണോ എന്ന കാര്യങ്ങളൊന്നും പറയാൻ തയ്യാറാകുന്നില്ല. പെഗാസസ് സാധരണ പൗരൻമാരെ ലക്ഷ്യമിട്ടുള്ളതാണെങ്കിൽ അത് വളരെ ഗൗരവമേറിയ വിഷയമാണെന്നും സിബൽ കോടതിയിൽ പറഞ്ഞു.

ചാര സോഫ്റ്റ്വെയർ ഉപയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടാണ് 2019 മുതൽ അവർ ഒരു നടപടിയും സ്വീകരിക്കാത്തത്?അന്വേഷണം ആരംഭിച്ചിട്ടുണ്ടോ? ഒരു എഫ്ഐആർ ഫയൽ ചെയ്തോ? കോടതിയെ ഞങ്ങൾ ഒന്നും അറിയിക്കില്ലെന്ന കേന്ദ്രസർക്കാർ നിലപാട് അവിശ്വസിനീയമാണെന്നും സിബൽ കോടതിയിൽ പറഞ്ഞു.

'ഇത് ഞങ്ങടെ പാത്തു അല്ല'; ആറ്റിറ്റിയൂഡ് ലുക്കില്‍ ഞെട്ടിച്ച് സുരഭി ലക്ഷ്മി. കിടുക്കാച്ചി ഫോട്ടോഷൂട്ട്

cmsvideo
  How to find Pegasus malware in your gadget | Oneindia Malayalam

  അതേസമയം കേസ് ഉത്തരവിനായി സുപ്രീം കോടത് മാറ്റിവെച്ചു. മൂന്ന് ദിവസത്തിനുള്ളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി പറഞ്ഞു. ഇതിനുള്ളിൽ കേന്ദ്രത്തിന് എന്തെങ്കിലും കോടതിയെ അറിയിക്കാൻ ഉണ്ടെങ്കിൽ അത് ചെയ്യാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

  English summary
  Pegasus;Supreme court will announce interim order
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X