കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെഗാസസ്; അന്വേഷണ സമിതിക്ക് കൂടുതൽ സമയം നൽകി സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി; പെഗാസസ് അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി. ജൂൺ 20 വരെ നാലാഴ്ചത്തെ സമയമാണ് കോടതി അനുവദിച്ചത്. മുൻ സുപ്രീം കോടതി ജഡ്ജി ആർ വി രവീന്ദ്രൻ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുന്നത്. ഇതുവരെ 29 മൊബൈൽ ഉപകരണങ്ങൾ പരിശോധിച്ചതായും നിരവധി മാധ്യമപ്രവർത്തകരുമായും വിദഗ്ധരുമായും ആശയ വിനിമയം നടത്തിയതായും സമിതി സുപ്രീം കോടതിയെ അറിയിച്ചു.

supreme-court3-1601889188-165294

സാങ്കേതിക സമിതി അന്വേഷണത്തിനായി ഒരു സോഫ്റ്റ്‍വെയറും വികസിപ്പിച്ചിട്ടുണ്ട്. സർക്കാരിന് സമിതി നോട്ടീസ് നൽകിയട്ടുണ്ട്. റിപ്പോർട്ട് ഉടൻ തന്നെ ജസ്റ്റിസ് ആർ വി രവീന്ദ്രന് സാങ്കേതിക സമിതി സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകി.
ഈ റിപ്പോർട്ട് പഠിച്ച ശേഷം ജൂൺ 20 ന് സമിതി അധ്യക്ഷൻ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇനി ജുലൈയിലാണ് ഹർജികൾ കോടതി പരിഗണിക്കുക.

നേരത്തേ സംസ്ഥാനങ്ങൾ പെഗാസസ് വാങ്ങിയുട്ടുണ്ടോയെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സമിതി സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചിരുന്നു. സംസ്ഥാന സർക്കാറോ സർക്കാർ ഏജൻസികളോ പെഗാസെസ് സോഫ്റ്റ്വെയർ വാങ്ങിയിട്ടുണ്ടോ വാങ്ങിയിട്ടുണ്ടെങ്കിൽ എന്നാണ് വാങ്ങിയതെന്നും അതിന്റെ വിശദാംശങ്ങൾ അറിയിക്കണം. പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആര് അനുമതി നൽകിയെന്ന് അറിയിക്കാനും കത്തിൽ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു സുപ്രീം കോടതി വിദഗ്ദ സാങ്കേതി സമിതിയ നിയോഗിച്ചത്. മുതിർന്ന മാധ്യമപ്രവർത്തകരായ എൻ. റാം, ശശി കുമാർ, എഡിറ്റേഴ്സ് ഗിൽഡ് തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലായിരുന്നു തീരുമാനം. ഡോ നവീന്‍കുമാര്‍ ചൗധരി, ഡോ പ്രഭാരന്‍ പി, അശ്വിന്‍ അനില്‍ ഗുമസ്‌തെ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. പൗരൻമാരുടെ ഫോണുകൾ ചോർത്തിയോ, ആരുടെയൊക്കെ ഫോണുകളാണ് ചോർത്തിയത് തുടങ്ങി ഏഴ് കാര്യങ്ങളാണ് സമിതി അന്വേഷിക്കുന്നത്.

2009-ൽ സ്ഥാപിച്ച ഇസ്രയേലി കമ്പനിയായ എൻ എസ് ഒ ഗ്രൂപ്പ് നിർമിച്ച ചാരസോഫ്റ്റ്‌വേറാണ് പെഗാസസ്. പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ രാജ്യത്ത് വലിയ വിവാദങ്ങള്‍ക്കായിരുന്നു കാരണമായത്. പെഗാസസ് ഇന്ത്യ വാങ്ങിയെന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമായിരുന്നുവെന്നാണ് കേന്ദ്ര സർക്കാർ പർലമെന്റിൽ പറഞ്ഞത്. പ്രതിരോധ മന്ത്രാലയവും പെഗാസസ് വാങ്ങിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.

തിളങ്ങി തിളങ്ങി ഋതു മന്ത്രയിത് പൊളിച്ചല്ലോ; ബിഗ് ബോസ് താരത്തിൻറെ ഞെട്ടിച്ച മാറ്റം..വൈറൽ

Recommended Video

cmsvideo
മാഡത്തിനെതിരെ തുറന്നടിച്ച് ബാലചന്ദ്ര കുമാർ | P Balachandra Kumar reveals | Oneindia Malayalam

English summary
Pegasus; The Supreme Court has given more time to the inquiry committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X