കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊളീജിയം സംവിധാനത്തിൽ ജനം അസംതൃപ്തർ: ജഡ്ജിമാരെ സർക്കാർ നിയമിക്കണമെന്ന് കിരണ്‍ റിജിജു

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ജനങ്ങൾ കൊളീജിയം സംവിധാനത്തിൽ തൃപ്തരല്ലെന്നും ഭരണഘടനയുടെ അന്തസത്ത അനുസരിച്ച് ജഡ്ജിമാരെ നിയമിക്കുക എന്നത് സർക്കാരിന്റെ കടമയാണെന്നും കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി കിരൺ റിജ്ജു. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആർ എസ് എസ്) വാരികയായ 'പാഞ്ചജന്യ' സംഘടിപ്പിച്ച 'സബർമതി സംവാദ'ത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്നതും ശ്രദ്ധേയമാണ്.

ജഡ്ജിമാരുടെ പകുതി സമയവും നിയമനങ്ങൾ തീരുമാനിക്കുന്നതിൽ മുഴുകിയിരിക്കുകയാണെന്ന് താൻ നിരീക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉന്നത ജുഡീഷ്യറിയിലെ നിയമനങ്ങളിലെ കൊളീജിയം

ഉന്നത ജുഡീഷ്യറിയിലെ നിയമനങ്ങളിലെ കൊളീജിയം സമ്പ്രദായത്തെക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ടതുണ്ടെന്ന് കഴിഞ്ഞ മാസം ഉദയ്പൂരിൽ നടന്ന സമ്മേളനത്തിലും മന്ത്രി വ്യക്തമാക്കിയിരുന്നു. 1993 വരെ ഇന്ത്യയിലെ എല്ലാ ജഡ്ജിമാരെയും നിയമമന്ത്രാലയം നിയമിച്ചത് ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ചായിരുന്നു. അക്കാലത്ത് നമുക്ക് വളരെ പ്രഗത്ഭരായ ജഡ്ജിമാരുണ്ടായിരുന്നുവെന്നും ജഡ്ജിമാരുടെ നിയമന പ്രക്രിയയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി റിജിജു പറഞ്ഞു.

ബിഗ് ബോസില്‍ പോയതോടെ ആകെ നനഞ്ഞു: ഉഗ്രതാണ്ഡവമൊക്കെ എല്ലാവരും കണ്ടു: സന്ധ്യ മനോജ്ബിഗ് ബോസില്‍ പോയതോടെ ആകെ നനഞ്ഞു: ഉഗ്രതാണ്ഡവമൊക്കെ എല്ലാവരും കണ്ടു: സന്ധ്യ മനോജ്

ഇക്കാര്യത്തില്‍ ഭരണഘടന ഘടനയ്ക്ക് കൃത്യമായ വീക്ഷണ

ഇക്കാര്യത്തില്‍ ഭരണഘടന ഘടനയ്ക്ക് കൃത്യമായ വീക്ഷണ കോണുണ്ട്. ഇന്ത്യൻ രാഷ്ട്രപതി ജഡ്ജിമാരെ നിയമിക്കുമെന്ന് അതിൽ പറയുന്നു, അതായത് ഇന്ത്യൻ ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് നിയമ മന്ത്രാലയം ജഡ്ജിമാരെ നിയമിക്കും. 1993-ലാണ് സുപ്രീം കോടതി കൺസൾട്ടേഷനെ കൺകറൻസ് എന്ന് നിർവചിച്ചു. ജുഡീഷ്യൽ നിയമനങ്ങളിലല്ലാതെ മറ്റൊരു മേഖലയിലും കൺസൾട്ടേഷനെ കൺകറൻസ് ആയി നിർവചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മഞ്ജു വാര്യരോട് അപമര്യാദയായി പെരുമാറിയോ? എന്താണ് സംഭവിച്ചത്; സനല്‍കുമാർ പറയുന്നുമഞ്ജു വാര്യരോട് അപമര്യാദയായി പെരുമാറിയോ? എന്താണ് സംഭവിച്ചത്; സനല്‍കുമാർ പറയുന്നു

ജഡ്ജിമാരുടെ നിയമനത്തിലെ കൊളീജിയം സമ്പ്രദായത്തിൽ

ജഡ്ജിമാരുടെ നിയമനത്തിലെ കൊളീജിയം സമ്പ്രദായത്തിൽ രാജ്യത്തെ ജനങ്ങൾ തൃപ്തരല്ലെന്ന് തനിക്കറിയാം. ഭരണഘടനയുടെ അന്തസത്ത അനുസരിച്ച് പോകുകയാണെങ്കിൽ ജഡ്ജിമാരെ നിയമിക്കുന്നത് സർക്കാരിന്റെ ജോലിയാണ്. രണ്ടാമത്തെ കാര്യം, ഇന്ത്യയിലൊഴികെ ലോകത്ത് മറ്റൊരിടത്തും ജഡ്ജിമാർ തങ്ങളുടെ സഹോദരന്മാരെ ജഡ്ജിമാരായി നിയമിക്കുന്ന രീതിയില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

മൂന്നാമതായി, നിയമമന്ത്രിയെന്ന നിലയിൽ,

മൂന്നാമതായി, നിയമമന്ത്രിയെന്ന നിലയിൽ, ജഡ്ജിമാരുടെ പകുതി സമയവും മനസ്സും അടുത്ത ജഡ്ജി ആരായിരിക്കണമെന്ന് തീരുമാനിക്കുന്നതിൽ മുഴുകിയിരിക്കുകയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അവരുടെ പ്രാഥമിക ജോലി നീതി നടപ്പിലാക്കുക എന്നതാണ്. ഈ സമ്പ്രദായം മൂലം അവരും ബുദ്ധിമുട്ട് അനുഭവിക്കുന്നു. കൂടാതെ, ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിയാലോചന പ്രക്രിയ വളരെ തീവ്രമാണ്, ഇങ്ങനെയൊരു കാര്യം പറയുന്നതിൽ ഞാൻ ഖേദിക്കുന്നു, ഇതിൽ ഗ്രൂപ്പിസവും വളരുന്നു. ആളുകൾക്ക് നേതാക്കൾക്കിടയിൽ രാഷ്ട്രീയം കാണാം, പക്ഷേ ജുഡീഷ്യറിക്കുള്ളിൽ നടക്കുന്ന രാഷ്ട്രീയം അവർക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

biopic movies: മന്‍മോഹനും സോണിയക്കും പരിഹാസം, മോദിക്ക് വാഴ്ത്ത്: ശ്രദ്ധേയമായ പൊളിറ്റിക്കല്‍ ബയോപിക്കുകള്‍biopic movies: മന്‍മോഹനും സോണിയക്കും പരിഹാസം, മോദിക്ക് വാഴ്ത്ത്: ശ്രദ്ധേയമായ പൊളിറ്റിക്കല്‍ ബയോപിക്കുകള്‍

കൊളീജിയം നിയമനത്തിന് ശുപാർശ ചെയ്ത വ്യക്തി

കൊളീജിയം നിയമനത്തിന് ശുപാർശ ചെയ്ത വ്യക്തി സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ ജഡ്ജിയാകാൻ യോഗ്യനാണോയെന്ന് നോക്കുകയാണ് നിയമമന്ത്രാലയത്തിന്റെ ചുമതല. മറ്റൊരു ജഡ്ജിയെ തിരഞ്ഞെടുക്കുന്നതിൽ പങ്കാളിയല്ലെങ്കിൽ ഒരു ജഡ്ജി വിമർശനത്തിന് അതീതനാകും. എന്നാൽ അദ്ദേഹം ഭരണപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അവർ വിമർശനത്തിന് അതീതനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 1998 ൽ ജുഡീഷ്യറിയാണ് കൊളീജിയം സംവിധാനം

1998 ൽ ജുഡീഷ്യറിയാണ് കൊളീജിയം സംവിധാനം വിപുലീകരിച്ചത്. ചീപ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയത്തില്‍ അദ്ദേഹത്തെ കൂടാതെ കോടതിയിലെ ഏറ്റവും മുതിർന്ന നാല് ജഡ്ജിമാരുമാണുള്ളത്. കൊളീജിയത്തിന്റെ ശിപാർശകളിൽ സർക്കാരിന് എതിർപ്പുകൾ ഉന്നയിക്കാനോ വ്യക്തത തേടാനോ കഴിയുമെങ്കിലും, അഞ്ചംഗ സമിതി പേരുകൾ ആവർത്തിച്ചാൽ നിയമനം കൂടുതല്‍ സങ്കീർണ്ണമാവും. 2014ൽ മുതല്‍ കേന്ദ്രത്തില്‍ അധികാരത്തിലുള്ള എൻ ഡി എ സർക്കാർ ജഡ്ജിമാരെ നിയമിക്കുന്ന സമ്പ്രദായം മാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

English summary
People are dissatisfied with collegium system: Kiran Rijiju that judges should be appointed by government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X