കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് ദശകമായി വൈദ്യുതി എന്തെന്ന് അറിയാത്തവര്‍ ബീഹാറിലുണ്ട്!

  • By Neethu
Google Oneindia Malayalam News

പട്‌ന: വൈദ്യുതി എന്താണെന്ന് ജഹനാബാദിലെ ഗ്രമത്തിലുള്ളവര്‍ക്ക് അറിയില്ല. സ്വാതന്ത്ര്യം കിട്ടി അറുപതു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഇവര്‍ ഇരുട്ടില്‍ തന്നെയാണ്.ഇത്തവണത്തെ ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിച്ച് ജഹനാബാദിലെ ഗ്രാമത്തില്‍ വരാമെന്ന് ആരും മോഹക്കേണ്ട, ഇവര്‍ വോട്ടു ചെയ്യില്ല. തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനാണ് ഇവരുടെ തീരുമാനം.

'നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാനെ സമയമുള്ളൂ, ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നിലെങ്കില്‍ എന്തിന് ഇനി ഞങ്ങള്‍ വോട്ടു ചെയ്യണം' ഗ്രാമവാസികളുടെ പ്രതികരണം.

bihar

2012ലെ തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കാന്‍ വരുമ്പോഴും വൈദ്യുതി തന്നെയായിരുന്നു ഗ്രാമവാസികളുടെ പ്രശ്‌നം, ഇത്തവണ വൈദ്യുതി എത്തിയിലെങ്കില്‍ 2015 ലെ തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കാന്‍ വരില്ല എന്നായിരുന്ന നിതീഷ് കുമാറിന്റെ പ്രസതാവന. വാക്കു പാലിക്കാത്ത നിതീഷിനെ കരുവാക്കി വോട്ടു ചോദിക്കാന്‍ മോദിയും മറന്നില്ല.

ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ 2017 ല്‍ ഗ്രാമത്തില്‍ വൈദ്യുതി എത്തുമെന്ന പുതിയ പ്രസ്താവന ഇറക്കാനും നിതീഷ് മറന്നില്ല. ഇനി എന്തു വാക്കു നല്‍കിയാലും വൈദ്യുതി എത്താതെ ഒരു പാര്‍ട്ടിയും വോട്ടുകള്‍ പ്രതീക്ഷിക്കേണ്ട.

English summary
People Living in Darkness For Decades
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X