ദേശീയഗാനം കേട്ടാല്‍ എണീക്കണ്ട, സിനിമയില്‍!! നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: തിയേറ്ററുകള്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും അതു കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ എണീറ്റു നില്‍ക്കണമെന്നുമുള്ള വിധിയില്‍ വ്യക്തത വരുത്തി സുപ്രീംകോടതി. സിനിമയിലോ ഡോക്യുമെന്ററികളിലോ ദേശീയഗാനം കേള്‍പ്പിക്കുന്ന രംഗങ്ങളുണ്ടെങ്കില്‍ എണീറ്റു നല്‍ക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

ദേശീയഗാനം പൂര്‍ണമായി തന്നെ കേള്‍പ്പിക്കമമെന്നും എഡിറ്റ് ചെയ്തതായ ഭാഗമല്ല കേള്‍പ്പിക്കേണ്ടതെന്നും വിധിയില്‍ വ്യക്തമാക്കിയിരുന്നു. സിനിമയുടെ ഇടയ്‌ക്കോ വാണിജ്യ ആവശ്യങ്ങള്‍ക്കായോ ദേശീയ ഗാനം ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കുന്നു.

theater

ഇത് സ്വന്തം രാജ്യമാണെന്നും മാതൃരാജ്യമാണെന്നുമുള്ള തോന്നല്‍ തീര്‍ച്ചയായും ജനങ്ങള്‍ക്ക് ഉണ്ടാവണമെന്ന് ദീപക് മിശ്ര, അമിതാവ റോയ് എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. ദേശീയ ഗാനത്തെയും ദേശീയ പതാകയേയും ബഹുമാനിക്കേണ്ടത് ജനങ്ങളുടെ കര്‍ത്തവ്യമാണെന്നും അവര്‍ പറഞ്ഞു.

ശ്യാംനാരായണന്‍ ചൗക്‌സെ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിറക്കിയിരിക്കുന്നത്. സിനിമാശാലകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്നത് സംബന്ധിച്ച വിധിയില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയത്.

English summary
The Supreme Court on Tuesday clarified that people are not obliged to stand up when National Anthem is played as part of a film or documentary, reports ANI.
Please Wait while comments are loading...