യുപിയിൽ ബിജെപി റാലിയിൽ നിന്ന് മടങ്ങുന്നവർ പ്രിയങ്ക ഗാന്ധിക്കൊപ്പം, വീഡിയോ പങ്കുവെച്ച് കോൺഗ്രസ്
ദില്ലി: ഉത്തർ പ്രദേശിൽ ബിജെപി റാലിയിൽ നിന്ന് മടങ്ങുന്ന ആളുകൾ പ്രിയങ്കാ ഗാന്ധിയുടെ പക്കൽ നിന്ന് തിരഞ്ഞെടുപ്പ് പ്രചരണ സാധനങ്ങൾ സ്വീകരിക്കുന്ന വീഡിയോ പുറത്ത് വിട്ട് കോൺഗ്രസ്. ഇവരിൽ ചിലർ കാവി നിറത്തിലുള്ള സ്കാർഫുകൾ അണിഞ്ഞിരിക്കുന്നതും വീഡിയോയിൽ കാണാം. രാഷ്ട്രീയത്തിൽ ഇത്തരം ചിത്രങ്ങൾ അപൂർവമാണ് എന്ന അടിക്കുറിപ്പോടുകൂടിയാണ് കോൺഗ്രസ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
യുപിയിലെ അന്തരീക്ഷം വ്യക്തമാക്കാൻ ഈ വീഡിയോ മതിയെന്നും കോൺഗ്രസ് പോസ്റ്റിൽ കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത് പ്രിയങ്കാ ഗാന്ധിയാണ്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ച 114 സീറ്റുകളിൽ ഏഴിടത്ത് മാത്രമാണ് വിജയിച്ചത്, കൈവശം വച്ചിരുന്ന 21 സീറ്റുകൾ കോൺഗ്രസിന് അന്ന് നഷ്ടപ്പെട്ടു. കോൺഗ്രസ് അവസാനമായി ഉത്തർ പ്രദേശ് ഭരിച്ചത് 1985-88 കാലഘട്ടത്തിലാണ് നഷ്ടപ്പെട്ടുപോയ പ്രതാപം തിരിച്ച് പിടിക്കലാണ് ഉത്തർ പ്രദേശിൽ പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് ഏൽപ്പിച്ചിരിക്കുന്ന ദൗത്യം സഹോദരൻ രാഹുൽ ഗാന്ധിയും പ്രിയങ്കക്ക് പിൻതുണ നൽകുന്നുണ്ട്.

"ലഡ്‌കി ഹൂൺ, ലഡ് ശക്തി ഹൂൺ (ഞാൻ ഒരു പെൺകുട്ടിയാണ്, പോരാടാം)" എന്നതാണ് ഇത്തവണ ഉത്തർപ്രദേശിൽ കോൺഗ്രസ് മുഴക്കുന്ന മുദ്രാവാക്യം. സ്ത്രീകളെ സ്വാധീനിച്ച് പരമാവധി വോട്ടുകൾ നേടുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. ഉന്നാവോ പെൺകുട്ടിയുടെ അമ്മക്ക് അടക്കം കോൺഗ്രസ് സീറ്റ് നൽകിയിരുന്നു. എന്നാൽ ഇതുവരെയും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കും എന്നതിൽ വ്യക്തത വന്നിട്ടില്ല. മാധ്യമങ്ങൾ ഇതിനേക്കുറിച്ച് ചോദിച്ചപ്പോൾ നിങ്ങൾ എന്റെ മുഖം എല്ലായിടത്തും കാണാമല്ലോ എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. താൻ യുപിയുടെ ജനറൽ സെക്രട്ടറിയാണെന്നും യുപിയുടെ ഉത്തരവാദിത്തം എനിക്കാണെന്നും ഞാൻ അത് കൈകാര്യം ചെയ്യുന്നുവെന്നും എന്നും ആയിരുന്നു പ്രിയങ്ക അന്ന് പറഞ്ഞത്.
ഇപ്പോൾ ഉത്തർ പ്രദേശിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം ഉണ്ടാകുമെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ കണക്ക് കൂട്ടുന്നത്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി ഭരണകക്ഷിയായ ബിജെപിക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. മാത്രമല്ല കോൺഗ്രസ്, ബിഎസ്പി, ഭീം ആർമി ഇവരുടെ പോരാട്ടവും ഈ തിരഞ്ഞെടുപ്പിൽ നിർണ്ണായകം ആയേക്കും












Click it and Unblock the Notifications