കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2 ഡോസ് വാക്സിൻ എടുത്ത ആളുകൾ കൊവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത 11 മടങ്ങ് കുറവെന്ന് പഠനം

Google Oneindia Malayalam News

ദില്ലി; കൊവിഡ് വാക്സിനുകളുടെ രണ്ട് ഡോസുകളും എടുത്ത ആളുകൾ കൊറോണ വൈറസ് ബാധിച്ച് മരിക്കാനുള്ള സാധ്യത 11 മടങ്ങ് കുറവാണെന്ന് യുഎസ് പഠനം .മാത്രമല്ല വാക്സിൻ എടുക്കാത്ത വ്യക്തികളെ അപേക്ഷിച്ച് വാക്സിൻ എടുത്ത ആളുകൾ രോഗബാധിതരായി ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത 10 മടങ്ങ് കുറവാണെന്നും സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) പ്രസിദ്ധീകരിച്ച മൂന്ന് പഠനങ്ങളിൽ ഒന്നിൽ പറയുന്നു.

vaccine

ഫൈസർ-ബയോഎൻടെക്, ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ എന്നിവയേക്കാൾ ഫലപ്രദം മോഡേണ വാക്സിനാണെന്നും പഠനത്തിൽ പറയുന്നു. ജൂൺ മുതൽ ഓഗസ്റ്റ് ആദ്യം വരെയുള്ള ആശുപത്രികളിലും അത്യാഹിത വിഭാഗങ്ങളിലും പ്രവേശിപ്പിക്കപ്പെട്ട 32,000ത്തോളം ആളുകളിലാണ് പഠനം നടത്തിയത്. മൊഡേണ വാക്സിൻ സ്വീകരിച്ച ആളുകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത 95 ശതമാനം കുറവായിരിക്കും. ഫൈസർ-ബയോ എൻടെക് 80 ശതമാനവും ജോൺസൺ ആന്റ് ജോൺസൺ 60 ശതമാനവുമാണെന്നും പഠനത്തിൽ പറയുന്നു. അതേസമയം ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺസ് വാക്സിൻ എന്നിവയേക്കാൾ ഫലപ്രാപ്തി മൊഡേണ വാക്സിന് ഉണ്ടാകാൻ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പഠനത്തിൽ പറയുന്നു.

അതേസമയം കൊവിഡ് വാക്സിനുകൾ തീർക്കുന്ന പ്രതിരോധം മറികടക്കാൻ ഡെൽറ്റാ വകഭേദങ്ങൾക്ക് സാധിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. എന്നിരുന്നാലും 65 വയസ്സിനു മുകളിലുള്ള മുതിർന്നവരിലാണ് ഇത് പ്രധാനമായും നിരീക്ഷിക്കപ്പെട്ടത്. യുഎസിൽ ഡെൽറ്റാ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പഠനങ്ങൾ പുറത്തുവന്നിരിക്കുന്നത്.

യുഎസിൽ കൊവിഡ് ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് ചീഫ് മെഡിക്കൽ അഡ്വൈസർ ആന്റണി ഫൗസി വ്യക്തമാക്കിയിരുന്നു. രാജ്യത്ത് 1,60,000 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. അതുകൊണ്ട് തന്നെ രോഗം നിയന്ത്രിക്കാൻ സാധിച്ചുവെന്ന് പറയാൻ സാധിക്കില്ല, ഫൗസി പറഞ്ഞു. ഇതുവരെ യുഎസിൽ 40 മില്യൺ ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചകളിൽ മാത്രം ഏകദേശം 4 മില്യൺ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

അതിനിടെ ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 33,376 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.18 ശതമാനമാണ്.3,91,516 പേരാണ് നിലവിൽ രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 32,198 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,23,74,497 ആയി.

English summary
People who take 2 doses of the vaccine are 11 times less likely to die from covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X