കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിന്നമ്മ എഐഎഡിഎംകെയെ നയിക്കുന്നത് ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല!! പുതിയ വിവാദങ്ങള്‍ക്ക് തുടക്കമായി

ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍

  • By Sandra
Google Oneindia Malayalam News

ചെന്നൈ: ജയലളിതയുടെ തോഴിയായിരുന്ന ശശികല നടരാജനെ എഐംഡിഎകെയുടെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചതില്‍ പ്രതിഷേധം ശ്ക്തമാകുന്നതായി റിപ്പോര്‍ട്ട്. എഐഎഡിഎംകെയെ ശശികല നയിക്കുന്നത് ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്ന് ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ജയലളിതയെ ബന്ധുക്കളുമായി ബന്ധം പുലര്‍ത്താന്‍ തോഴിയായിരുന്ന ശശികല അനവദിച്ചില്ലെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പുറമേ ജയലളിതയുടെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കളുടെ അവകാശം സംബന്ധിച്ചുള്ള ചര്‍ച്ചകളും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതിനിടെയാണ് പാര്‍ട്ടിയുടെ തലപ്പത്തേയ്ക്ക് ശശികല നടരാജന്‍ എത്തുന്നത്.

ചിന്നമ്മയെ അംഗീകരിക്കില്ല

ചിന്നമ്മയെ അംഗീകരിക്കില്ല

ശശികലയെ എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയാക്കിയ നടപടിയെ ജനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പോകുന്നില്ലെന്നാണ് ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മകള്‍ ദീപ ജയകുമാര്‍ പറഞ്ഞുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പാര്‍ട്ടി ജനങ്ങളുടേത് തീരുമാനവും

പാര്‍ട്ടി ജനങ്ങളുടേത് തീരുമാനവും

എഐഎഡിഎംകെ ജനങ്ങളുടെ പാര്‍ട്ടിയാണ് ജനാധിപത്യ സംവിധാനത്തില്‍ ചിലര്‍ക്ക് പാര്‍ട്ടി ഏറ്റെടുക്കാന്‍ കഴിയില്ല. ശശികല ആണെങ്കിലും മറ്റാറെങ്കിലും ആണെങ്കിലും തിരഞ്ഞെടുപ്പിലൂടെയാണ് പാര്‍ട്ടി നേതാവിന തിരഞ്ഞെടുക്കേണ്ടതെന്നും ന്യൂസ് മിനുറ്റിന് നല്‍കിയ അഭിമുഖത്തില്‍ ദീപ പറഞ്ഞു.

അവസരങ്ങള്‍ ഉണ്ടെങ്കില്‍

അവസരങ്ങള്‍ ഉണ്ടെങ്കില്‍

അവസരങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും രാഷ്ട്രീയത്തിലിറങ്ങുമെന്ന് ദീപ ജയകുമാര്‍ പ്രതികരിച്ചു.

പോയസ് ഗാര്‍ഡനില്‍

പോയസ് ഗാര്‍ഡനില്‍

ജയലളിത മരിച്ച ഡിസംബര്‍ അഞ്ചിന് പോയസ് ഗാര്‍ഡനിലെത്തിപ്പോള്‍ ദീപയ്ക്ക്് പ്രവേശനം നിഷേധിച്ചതായി പിതാവ് ജയകുമാര്‍ പറയുന്നു.

ആരും പിന്‍ഗാമിയല്ല

ആരും പിന്‍ഗാമിയല്ല

ശശികലയെയോ മറ്റാരെയെങ്കിലുമോ ജയലളിത തന്റെ പിന്‍ഗമായിയായി നിയമിച്ചിട്ടുണ്ടെന്ന വാദം ജയലളിതയുടെ സഹോദരന്‍ ജയകുമാര്‍ പറയുന്നു. ജയലളിതയെ ബന്ധുക്കളുമായി അടുക്കുന്നതില്‍ നിന്ന് ശശികല മാറ്റിനിര്‍ത്തിയിരുന്നുവെന്ന് ജയലളിതയുടെ സഹോദര പുത്രി അമൃതയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

 വീട്ടിലും രാജാജി ഹാളിലും

വീട്ടിലും രാജാജി ഹാളിലും


ജയലളിത മരിച്ച ദിവസം പോയസ് ഗാര്‍ഡനിലെത്തി ജയലളിതയെ കാണാന്‍ എട്ട് മണിക്കൂര്‍ കാത്തുനിന്നിട്ടും പ്രവേശനം നിഷേധിച്ചുവെന്നും പിന്നീട് രാജാജി ഹാളിലെത്തിയപ്പോഴും തന്നെ തടഞ്ഞെങ്കിലും എല്ലാം മറികടന്ന് ജയലളിതയെ കാണാന്‍ താന്‍ ഹാളിനുള്ളിലേയ്ക്ക് പ്രവേശിയ്ക്കുകയായിരുന്നുവെന്ന് ദീപ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

 ഒടുവില്‍ കണ്ടത് 2002ല്‍

ഒടുവില്‍ കണ്ടത് 2002ല്‍

പിതാവിന്റെ സഹോദരിയായ ജയലളിതയെ അവസാനമായി കണ്ടത് 2002ലാണെന്നും പിന്നീടെല്ലാം തനിക്ക് ജയലളിതയെ കാണാനുള്ള പ്രവേശനം നിഷേധിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും ദീപ പറയുന്നു.

English summary
People will not like Sasikala becoming AIADMK chief, says Jaya's niece: report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X