കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ റദ്ദാക്കിയിട്ടില്ല: പുറത്തുവന്നത് വ്യാജ വാര്‍ത്ത, നാടകം പൊളിച്ച് മന്ത്രി

Google Oneindia Malayalam News

ദില്ലി: കര്‍ണാടത്തിലെ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി ഏവിയേഷന്‍ വകുപ്പ് മന്ത്രി ജയന്ത് സിന്‍ഹ. കര്‍ണാടകത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍മാരെ കേരളത്തിലേക്ക് മാറ്റാനിരിക്കെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചുവെന്ന വാര്‍ത്ത തള്ളിക്കളഞ്ഞാണ് മന്ത്രി രംഗത്തെത്തിയിട്ടുള്ളത്. ബെംഗളൂരുവിലെ എച്ച്എഎല്‍ വിമാനത്താവളത്തില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്നും പുറത്തുവന്നത് വ്യാജവാര്‍ത്തയാണെന്നുമാണ് ജയന്ത് സിന്‍ഹ ചൂണ്ടിക്കാണിക്കുന്നത്.

രാജ്യത്തിനകത്ത് സര്‍വീസ് നടത്തുന്ന ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് ഡിജിസിഎയുടെ അനുമതിയോ അംഗീകാരമോ ആവശ്യമില്ലെന്നും ജയന്ത് സിന്‍ഹ ചൂണ്ടിക്കാണിക്കുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ അനുമതിയുണ്ടെങ്കില്‍ വിമാനനങ്ങള്‍ക്ക് സ്വതന്ത്രമായി പറക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രി വ്യക്തമാക്കി.

jayant-sinha1

Recommended Video

cmsvideo
Karnataka Elections 2018 : ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന | Oneindia Malayalam

കര്‍ണാടക സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചതോടെ എംഎല്‍എമാരെ ബെംഗളൂരുവിലെ ഈഗിള്‍ട്ടണ്‍ റസ്റ്റോറന്റില്‍ നിന്ന് മാറ്റിയതായി കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. എംഎല്‍എമാരെ പാര്‍പ്പിക്കുന്നതിനായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ റൂമുകള്‍ ബുക്ക് ചെയ്തതാതി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അര്‍ദ്ധരാത്രിയോടെ കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു. ഹൈദരാബാദിലെ പാര്‍ക്ക് ഹയാത്ത് ഹോട്ടലിലാണ് ഇതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയത്.

English summary
The news that the chartered flights meant to fly the Congress-JD(S) MLAs out of the HAL airport was denied permission is fake. The MLAs who are jumping resorts to keep their flock together had alleged that the Director General of Civil Aviation had sent out an unofficial word to the airport to ground the planes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X