കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ വിൽപ്പനയ്ക്ക് !! എടിഎം വിവരങ്ങൾ വിറ്റത് 10 പൈസയ്ക്ക്

ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയിരുന്ന സംഘങ്ങള്‍ക്കാണ് ഇയാൾ വിവരങ്ങള്‍ വിറ്റിരുന്നത്.

  • By മരിയ
Google Oneindia Malayalam News

ദില്ലി: ഒരു കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും വില്‍പന നടത്തിയിരുന്ന യുവാവ് പിടിയില്‍. പാണ്ടവ് നഗര്‍ സ്വദേശി പുരന്‍ ഗുപ്ത (33) ആണ് അറസ്റ്റിലാത്.10 പൈസ എന്ന നിരക്കിലാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറിയിരുന്നത്. മുതിര്‍ന്ന പൗരന്മാരുടെ മൊബൈല്‍ നമ്പറുകളും ബാങ്ക് വിവരങ്ങളുമാണ് ഇയാള്‍ വില്‍പന നടത്തിയിരുന്നത്.

Online fraud

മൊബൈല്‍ റീ ചാര്‍ജ്ജിംഗ് സെന്ററുകളില്‍ നിന്നാണ് പ്രാധാനമായും ഫോണ്‍ നമ്പറുകള്‍ ശേഖരിച്ചിരുന്നത്. ഇത് ഉപയോഗിച്ച് മുതിര്‍ന്ന പൗരന്മാരെ വിളിയ്ക്കും. പെന്‍ഷന്‍ പേപ്പറുകള്‍ ശരിയാക്കാനാണെന്നും, മറ്റ് ആനുകൂല്യങ്ങള്‍ക്കാണെന്നും പറഞ്ഞ് ബാങ്ക് വിവരങ്ങള്‍ സ്വന്തമാക്കും. ഇവരെ പറ്റിച്ച് ഒടിപി നമ്പറുകളും സ്വന്തമാക്കും.

ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയിരുന്ന സംഘങ്ങള്‍ക്കാണ് ഇയാൾ വിവരങ്ങള്‍ വിറ്റിരുന്നത്. ഇവർ നടത്തുന്ന തട്ടിപ്പിന്റെ ഒരു പങ്കും ഇയാള്‍ വാങ്ങിയിരുന്നു. ഇത് ഓണ്‍ലൈന്‍ ഇടാപടുകള്‍ നടക്കുന്ന സൈറ്റുകളിലേക്കാണ് റീചാര്‍ജ്ജ് ചെയ്തിരുന്നത്.

ദില്ലിയിലെ വ്യാജ കോള്‍ സെന്റുകള്‍ കേന്ദ്രീകരിച്ച നടക്കുന്ന അന്വേഷണത്തിലാണ് പുരന്‍ ഗുപ്ത അറസ്റ്റിലായത്. ഇയാള്‍ നിന്ന് വിവരങ്ങള്‍ വാങ്ങിയ ആളുകളെ കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

English summary
Gupta worked as a data entry operator during which he got the idea to make money by selling data.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X