യുവാവിന്റെ കത്തിക്കുത്തില്‍ നിന്നും വീട്ടുകാരിയെ രക്ഷിക്കുന്നതിനിടയില്‍ നായയ്ക്ക് ദാരുണ അന്ത്യം

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: തെരുവില്‍നിന്നും തന്നെ എടുത്തുവളര്‍ത്തിയ യുവതിയോടുള്ള സ്‌നേഹം നായയുടെ ജീവനെടുത്തു. കഴിഞ്ഞദിവസം മുംബൈയിലാണ് അപൂര്‍വമായ സംഭവം അരങ്ങേറിയത്. യുവാവിന്റെ ആക്രമണത്തില്‍ നിന്നും യുവതിയെ രക്ഷിക്കുന്നതിനിടയില്‍ നായയ്ക്ക് കുത്തേല്‍ക്കുകയായിരുന്നു. മാരകമായ മുറിവേറ്റ നായ മിനിറ്റുകള്‍ക്കുള്ളില്‍ പിടഞ്ഞുവീണു.

സമീപത്തെ തെരുവില്‍ നിന്നുമെത്തിയ നായയെ ലക്കി എന്ന് പേരിട്ട് വളര്‍ത്തുകയായിരുന്നെന്ന് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട സുമിതി ദേവേന്ദ്ര പറഞ്ഞു. ജീവിതത്തില്‍ ഒറ്റക്കായിപ്പോയ തനിക്ക് ലക്കി ആശ്വാസമായിരുന്നു. വീടിന് പുറത്തുണ്ടായ ബഹളം ശ്രദ്ധിക്കുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്.

dog

സമീപവാസിയായ വെങ്കിടേഷ് കാമുകിയുമായും അവരുടെ സഹോദരിയുമായും തര്‍ക്കത്തിലേര്‍പ്പെടുന്നുണ്ടായിരുന്നു. തര്‍ക്കത്തിനിടയില്‍ വെങ്കിടേഷ് അകത്തുനിന്നും കത്തിയുമായി പുറത്തെത്തി. കത്തി കണ്ടതോടെ പെണ്‍കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. ഇതിനിടയില്‍ വെങ്കിടേഷ് സുമിതിക്ക് നേരെ തിരിയുകയായിരുന്നു.

അകത്തു കയറി വാതില്‍ അടക്കാന്‍ ശ്രമിച്ചെങ്കിലും വെങ്കിടേഷ് ബലമായി അകത്തു കടക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ നായ വെങ്കിടേഷിന് മുകളിലേക്ക് ചാടിവീഴുകയായിരുന്നു. നായയെ കുത്തി വെങ്കിടേഷ് ഓടി രക്ഷപ്പെടുകയും ചെയ്തു. മാരകമായ മുറിവേറ്റ നായയ്ക്ക് ജീവന്‍ നഷ്ടമായി. വെങ്കിടേഷിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. തന്റെ കുടുംബാംഗം നഷ്ടപ്പെട്ടതുപോലെയാണ് അനുഭവമെന്ന് സങ്കടത്തോടെ സുമിതി പറയുന്നു.


English summary
Pet dog dies saving woman from intruder in Mumbai
Please Wait while comments are loading...