Get Updates
Get notified of breaking news, exclusive insights, and must-see stories!

കുല്‍ഭൂഷണ്‍ ജാദവിനെ ഉടന്‍ കൊല്ലാന്‍ ഉറച്ച് പാകിസ്താന്‍...? സുപ്രീം കോടതിയില്‍ ഹര്‍ജി

ഇസ്ലാമാബാദ്: ഇന്ത്യന്‍ ചാരന്‍ എന്ന് ആരോപിച്ച് പാകിസ്താന്‍ വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെ രക്ഷിക്കാന്‍ ഇന്ത്യക്കാകുമോ? വധശിക്ഷ നടപ്പിലാക്കുന്നത് അന്താരാഷ്ട്ര നീതിന്യായ കോടതി താത്കാലികമായി റദ്ദാക്കിയെങ്കിലും അത് മറികടക്കാനാണ് പാകിസ്താന്റെ നീക്കം.

ധ്യാന്‍ ശ്രീനിവാസന്‍ നടത്തുന്ന ഗൂഢാലോചന.. ആര്‍ക്കെതിരെ.. എന്തിന് ??

പാകിസ്താന്‍ സൈനിക കോടതി ആയിരുന്നു കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചത്. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവിനെ മറികടന്ന് വധശിക്ഷ നടപ്പിലാക്കാനുള്ള നീക്കമാണ് പാകിസ്താന്‍ ഇപ്പോള്‍ നടത്തുന്നത്.

എത്രയും പെട്ടെന്ന് വധശിക്ഷ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് പാകിസ്താന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍. കുല്‍ഭൂഷണ്‍ ജാദവിന് എന്ത് സംഭവിക്കും?

വധശിക്ഷ നിര്‍ത്തിവയ്ക്കാന്‍

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പിലാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ആയിരുന്നു അന്താരാഷ്ട്ര കോടതി ഉത്തരവിട്ടത്. കുല്‍ഭൂഷണെ സിവില്‍ കോടതിയില്‍ വിചാരണ ചെയ്യണം എന്നും ഉത്തരവിട്ടിരുന്നു.

അപ്പോഴും ഭയം

അന്താരാഷ്ട്ര കോടതിയുടെ ഉത്തരവിനെ മറികടന്ന് പാകിസ്താന്‍ വധശിക്ഷ നടപ്പിലാക്കിയേക്കും എന്ന ഭയം അപ്പോഴും ഉണ്ടായിരുന്നു. അത്തരത്തില്‍ ആയിരുന്നു പാകിസ്താന്‍ പ്രതികരണം.

ഇപ്പോള്‍ സുപ്രീം കോടതിയില്‍

ചാരപ്രവര്‍ത്തനം നടത്തിയ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ എത്രയും പെട്ടെന്ന് നടപ്പിലാക്കണം എന്നാവശ്യപ്പെടുന്ന ഹര്‍ജിയാണ് ഇപ്പോള്‍ പാകിസ്താന്‍ സുപ്രീം കോടതിയ്ക്ക് മുന്നില്‍ എത്തിയിട്ടുള്ളത്. എന്നാല്‍ ആ ഹര്‍ജിയ്ക്ക് പിന്നില്‍ പാകിസ്താന്‍ സര്‍ക്കാരോ സൈന്യമോ അല്ല.

ആരാണ് അയാള്‍?

മുസമ്മില്‍ അലി എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. പാകിസ്താനിലെ പ്രതിപക്ഷ കക്ഷിയായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും മുന്‍ സെനറ്റ് ചെയര്‍മാനും ആണ് ഇയാള്‍.

ഉടന്‍ ശിക്ഷ നടപ്പിലാക്കണം

പാകിസ്താന്‍ നിയമം അനുസരിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ യാദവിന്റെ ശിക്ഷ ഫടന്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിടണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി ഇക്കാര്യത്തില്‍ എന്ത് തീരുമാനം എടുക്കും എന്ന് കണ്ടറിയാം.

ശരിക്കും ചാരനോ?

2016 മാര്‍ച്ച് 3 ന് ബലോചിസ്ഥാനില്‍ വച്ചാണ് കുല്‍ഭൂഷണ്‍ യാദവിനെ അറസ്റ്റ് ചെയ്തത് എന്നാണ് പാകിസ്താന്റെ വാദം. ഇറാന്‍ വഴി പാകിസ്താനിലെത്തി ചാരപ്രവര്‍ത്തനം നടത്തുകയായിരുന്നു എന്നാണ് ആരോപണം.

എല്ലാം നിയമ വിധേയം

ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത് നിയമപരമായിട്ട് തന്നെയാണ് പ്രഖ്യാപിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യക്കെതിരേയും ഹര്‍ജിയില്‍ പരാമര്‍ശങ്ങളുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+