കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളും ഡീസലും ഏപ്രില്‍ 1 മുതല്‍ കൈപ്പൊള്ളിക്കും, പക്ഷേ പേടിക്കേണ്ട.....നേട്ടം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്രഖ്യാപനത്തില്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് ഉപയോക്താക്കള്‍. ഏപ്രില്‍ ഒന്നുമുതല്‍ സാമാന്യം നല്ല രീതിയില്‍ തന്നെ പെട്രോളിനും ഡീസലിനും വില വര്‍ധിക്കുമെന്നാണ് ഐഒസി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഉപയോക്താക്കളുടെ നട്ടെല്ലൊടിക്കുന്ന തരത്തിലുള്ള വര്‍ധന ഉണ്ടാവില്ലെന്നും ഐഒസി ഉറപ്പുനല്‍കിയിട്ടുണ്ട്.

വിപണിയില്‍ സാധാരണ ഉണ്ടാവുന്ന പ്രതിസന്ധികള്‍ എണ്ണ വിപണിയെയും ബാധിക്കാറുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയരുന്നതോടെ ഇന്ത്യയിലും ഇത് നടപ്പാക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലാതെ വരും. ഇപ്പോഴത്തെ വര്‍ധനവിന് പിന്നിലും ഇത്തരം കാര്യങ്ങളുണ്ട്. അതെന്തൊക്കെയാണെന്ന് പരിശോധിക്കാം.

എന്തുകൊണ്ട് വര്‍ധന

എന്തുകൊണ്ട് വര്‍ധന

ഏപ്രില്‍ ഒന്ന് മുതല്‍ v1 എമിഷന്‍ നോര്‍മ്‌സ് നിലവില്‍ വരും. ഇപ്പോഴത്തെ ബിഎസ്-iv, bs-3 എന്നിവയുടെ അപ്‌ഗ്രേഡഡ് വേര്‍ഷനാണ്. വാഹനങ്ങളിലെ പുക കാരണം ഉണ്ടാവുന്ന മലിനീകരണത്തെ കുറയ്ക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന നടപടിയാണിത്. നിലവില്‍ യൂറോപ്പ്യന്‍ യൂണിയന്റെ മലിനീകരണ നിയന്ത്രണ ചട്ടങ്ങലാണ് ഇന്ത്യന്‍ പിന്തുടരുന്നത്. ബിഎസ് ചട്ടങ്ങള്‍ കടുപ്പമേറിയതാക്കുന്നത് കൊണ്ട് മലിനീകരണം കുറയ്ക്കാന്‍ സാധിക്കും. ഇതിലൂടെ കൂടുതല്‍ ശുദ്ധീകരിച്ച ഇന്ധനം വാഹനത്തിലേക്ക് എത്തിക്കാന്‍ എണ്ണ കമ്പനികള്‍ നിര്‍ബന്ധിതരാവും. അതാണ് വില കൂടാനുള്ള കാരണം.

ചെലവഴിക്കുന്നത് വന്‍ തുക

ചെലവഴിക്കുന്നത് വന്‍ തുക

കൂടുതല്‍ ശുദ്ധീകരിച്ച ഇന്ധനം വിപണിയിലേക്ക് എത്തിക്കാന്‍ എണ്ണ കമ്പനികള്‍ക്ക് റിഫൈനറികള്‍ പുതുക്കിയെടുക്കേണ്ടി വരും. ഈ അപ്‌ഗ്രേഡേഷന് 17000 കോടിയാണ് ഐഒസി ചെലവിടുന്നത്. നേരത്തെ ഭാരത് പെട്രോളിയം ലിമിറ്റഡ് 7000 കോടി ഇതിനായി ചെലവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എച്ച്പിസിഎല്ലും വന്‍ തുക ചെലവിടുന്നുണ്ട്. എന്നാല്‍ കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല. ബിഎസ്-വി1 ഇന്ധനം മാത്രമേ എച്ച്പിസിഎല്‍ ഉല്‍പ്പാദിപ്പിക്കൂ എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ മാര്‍ക്കറ്റിംഗ് കമ്പനികള്‍ ഈ തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കേണ്ടി വരും. പക്ഷേ അത് മലിനീകരണം നിയന്ത്രിക്കാന്‍ സഹായിക്കും.

വ്യത്യാസം ഇങ്ങനെ

വ്യത്യാസം ഇങ്ങനെ

ബിഎസ്-iv ഇന്ധനവും ബിഎസ്-vi ഇന്ധനവും തമ്മില്‍ വ്യത്യാസമുണ്ട്. യൂറോ സിക്‌സുമായി സാമ്യമുള്ളതാണ് ബിഎസ്-vi. ഇതില്‍ സള്‍ഫറിന്റെ അളവ് കുറവായിരിക്കും. ഇന്ധനം കൂടുതല്‍ ശുചിയായിരിക്കുന്നത് സള്‍ഫറിന്റെ അളവ് കുറയുമ്പോഴാണ്. ഇന്ത്യയില്‍ ലഭിക്കുന്ന സള്‍ഫറിന്റെ അളവ് ഏറ്റവും കുറഞ്ഞ ഇന്ധമാണ് ബിഎസ്-vi. സള്‍ഫര്‍ കൂടുതലുള്ള ഇന്ധനത്തിന്റെ ആവശ്യകത 80 ശതമാനത്തോളം ഇതോടെ കുറയും. ഡീസലര്‍ കാറുകളില്‍ ഇത് 70 ശതമാനവും, പെട്രോള്‍ എഞ്ചിനുള്ള കാറുകളില്‍ ഇത് 25 ശതമാനവും കുറയും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശുദ്ധമായ ഇന്ധനം കൊണ്ട് മാത്രം അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ സാധിക്കില്ല. ഇതിനായി ഹൈയര്‍ ഗ്രേഡ് ഇന്ധനവും ഇതിനൊപ്പം കൊണ്ടുവരണം. ബിഎസ്-vi വാഹനങ്ങളില്‍ ഇത്തരം ഇന്ധനങ്ങളാണ് പരീക്ഷിക്കേണ്ടത്. ഏപ്രില്‍ ഒന്നുമുതല്‍ ബിഎസ്-vi വാഹനങ്ങള്‍ മാത്രമാണ് നിര്‍മാതാക്കള്‍ വില്‍ക്കുക. എന്നാല്‍ അതിന് മുമ്പുള്ള വാഹനങ്ങങ്ങള്‍ രജിസ്‌ട്രേഷന്‍ തുടരുന്നത് വരെ റോഡില്‍ ഉണ്ടാവും. അതേസമയം ബിഎസ്-iv ഇന്ധന എഞ്ചിനില്‍ ബിഎസ്-vi ഇന്ധനം ഒഴിച്ചാല്‍ വാഹനത്തിലൂടെയുള്ള അന്തരീക്ഷ മലിനീകരണം തടയാനാവില്ല. ഇതിന് പുറമേ വാഹനങ്ങളുടെ എഞ്ചിനുകളും തകരാറിലാവും.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

1991ലാണ് വാഹനങ്ങളിലെ മലിനീകരണം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവന്നത്. 1996 മുതല്‍ ഇത് ശക്തമായി. എന്നാല്‍ ഇന്ത്യയിലെ പല നിര്‍മാണ കമ്പനികളും ഇത് പാലിക്കാന്‍ തയ്യാറായിരുന്നില്ല. പരിസ്ഥിതിയെ കേന്ദ്രീകരിച്ചുള്ള ഇന്ധന നിയന്ത്രണം നടപ്പാക്കി തുടങ്ങിയത് 2000ലാണ്. സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് ബിഐഎസ് സ്‌റ്റേജ്-i നടപ്പാക്കിയത്. 2015ലാണ് ബിഎസ്-v ചട്ടങ്ങള്‍ പുതിയ നാല് ചക്ര വാഹനങ്ങള്‍ക്ക് ബാധകമാകാന്‍ തീരുമാനിച്ചത്. ഇത് 2019 മുതല്‍ നിലവില്‍ വന്നു. ഇതിലാണ് പുതിയ മാറ്റങ്ങള്‍ വന്നിരിക്കുന്നത്.

ദില്ലി കലാപമേഖലയില്‍ വീണ്ടും ഇടപെട്ട് കോണ്‍ഗ്രസ്; അടങ്ങാതെ സോണിയ, വിശദ റിപ്പോര്‍ട്ട് പരസ്യമാക്കുംദില്ലി കലാപമേഖലയില്‍ വീണ്ടും ഇടപെട്ട് കോണ്‍ഗ്രസ്; അടങ്ങാതെ സോണിയ, വിശദ റിപ്പോര്‍ട്ട് പരസ്യമാക്കും

English summary
petrol diesel will be costlier from april 1 but there is a reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X