കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില3.05 കുറച്ചു;ഡീസല്‍ വില കൂട്ടി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഏഴ് തവണ തുടര്‍ച്ചയായ വില വര്‍ദ്ധനക്ക് ശേഷം പെട്രോളിന്റെ വില കുറച്ചു. ലിറ്ററിന് 3.05 രൂപയാണ് കുറച്ചത്. എന്നാല്‍ ഡീസല്‍ വില അമ്പത് പൈസ കൂട്ടുകയും ചെയ്തു.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആദ്യമായാണ് പെട്രോള്‍ വില ഇപ്പോള്‍ കുറച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെയുള്ള റെക്കൊര്‍ഡ് വില കുറക്കലാണ് ഇത്. നികുതി ഉള്‍പ്പെടാതെയുള്ള കുറവാണ് 3.05 രൂപ. പുതിയ നിരക്ക് 2013 സെപ്റ്റംബര്‍ 30 ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വന്നു. ഈ മാസം തുടക്കത്തില്‍ പെട്രോള്‍ വില കുറക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും വില കൂടുകയാണ് ഉണ്ടായത്.

Petrol Price

ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതുമാണ് ഇപ്പോള്‍ പെട്രോള്‍ വില കുറക്കാന്‍ കാരണം. നഷ്ടം നികത്താനായി ചെറിയൊരു തുക വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡീസല്‍ വില കൂട്ടിയിരിക്കുന്നത്.

സിറിയക്കെതിരായ സൈനിക നീക്കത്തിന്റെ സാധ്യത ഒഴിഞ്ഞതാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറയാന്‍ ഇടയാക്കിയത്. ബാരലിന് 111 ഡോളര്‍ ആയിരുന്ന അസംസ്‌കൃത എണ്ണ വില ഇപ്പോള്‍ 107 ഡോളര്‍ ആയി കുറഞ്ഞിട്ടുണ്ട്. ബാരലിന് നേരത്തെ നല്‍കിയതിനേക്കാള്‍ 600 രൂപ ഇപ്പോള്‍ കുറച്ച് നല്‍കിയാല്‍ മതിയെന്ന് സാരം.

2013 ജൂണ്‍മാസം മുതല്‍ ഏഴ് തവണയാണ് പെട്രോളിന്റെ വില കൂട്ടിയത്. നാല് മാസം കൊണ്ട് പെട്രോള്‍ വിലയില്‍ ഉണ്ടായ വര്‍ദ്ധന 10.80 രൂപയായിരുന്നു. നികുതികള്‍ അടക്കം 13.06 രൂപ.

English summary
In a good news for the people, petrol price has been cut by Rs 3.05 per litre, the first reduction in rates in over five months and the steepest in over five years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X