ഇന്ധനവില കുറച്ചു, പെട്രോളിന് ലിറ്ററിന് 1.12 രൂപയും ഡീസലിന് 1.24 രൂപയും കുറച്ചു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ധനവിലയില്‍ മാറ്റം വരുത്തി. പെട്രോളിന് 1.12 രൂപയും ഡീസലിന് 1.24 രൂപയും കുറച്ചു. നാളെ മുതല്‍ ഇന്ധനവില പ്രതിദിനം മാറും.

നിലവില്‍ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ മാത്രം നടപ്പിലാക്കിയ ദിവസേന വില പരിഷ്‌കാരണം അര്‍ധരാത്രി മുതല്‍ രാജ്യത്തെ എല്ലാ പൊതുമേഖല പെട്രോളിയം കമ്പനികളിലും നിലവില്‍ വരും. രാജ്യാന്തര തലത്തിലുള്ള ക്രൂഡ് ഓയില്‍ വില അനുസരിച്ചാണ് പ്രതിദിനം ഇന്ധനവിലയില്‍ മാറ്റം വരുത്തുന്നത്.

 petrol

പുതുച്ചേരി, ആന്ധ്രാപ്രദേശിലെ വിസാഗ്, രാജസ്ഥാനിലെ ഉദയ്പൂര്‍, ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍, ഛണ്ഡീഗഡ് എന്നിവടങ്ങളിലാണ് നേരത്തെ ഈ സിസ്റ്റ് നടപ്പിലാക്കിയിരുന്നത്. 40 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ സംവിധാനമാണ് വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരുന്നത്.

English summary
Petrol price cut by Rs 1.12 a litre, diesel by Rs 1.24/litre.
Please Wait while comments are loading...