കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെല്ലാം മറന്നോ... പെട്രോളിന് എത്ര കൂടിയെന്നറിയാമോ?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ യുപിഎ സര്‍ക്കാരിന് ഏറ്റവും അധികം പഴി കേട്ടത് പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനയിലാണ്. അന്ന് പ്രധാനമന്ത്രി പോരാട്ടത്തിന് ഊര്‍ജ്ജം സംഭരിയ്ക്കുകയായിരുന്ന നരേന്ദ്ര മോദി ഇക്കാര്യത്തില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ നരേന്ദ്ര മോദി അധികാരത്തിലെത്തി ഒരു വര്‍ഷം പൂര്‍ത്തിയായിരുന്നു. അതേ ദിവസം തന്നെ ജനങ്ങള്‍ക്ക് കിട്ടിയ സമ്മാനം ഇന്ധനവില വര്‍ദ്ധനയാണ്.

Modi Tweet

പെട്രോളിന് ലിറ്ററിന് 3.13 രൂപയാണ് ഒറ്റയടിയ്ക്ക് കൂട്ടിയത്. ഡീസലിന് 2.71 രൂപയും. അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നതാണ് ഇപ്പോഴത്തെ വില വര്‍ദ്ധനയ്ക്ക് കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിയ്ക്കുന്നതും ഒരു കാണമാണത്രെ.

എന്തായാലും രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് എണ്ണവില കുത്തനെ കൂട്ടുന്നത്. ലോക തൊഴിലാളി ദിനത്തില്‍ പെട്രോളിന് 3.96 രൂപയും ഡീസലിന് 2.37 രൂപയും കൂട്ടിയിരുന്നു. രണ്ടാഴ്ചയ്ക്കുളളില്‍ പെട്രോളിന് ഏതാണ്ട് ഏഴ് രൂപയും ഡീസലിന് അഞ്ച് രൂപയും കൂടി എന്നര്‍ത്ഥം.

ഇപ്പോഴാണ് നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റ് ആളുകള്‍ പുറത്തെടുത്ത് വീശുന്നത്, 2012 മെയ് 23 ന് അദ്ദേഹം ചെയ്ത ആ ട്വീറ്റ്. എണ്ണവില കൂട്ടിയത് യുപിഎ സര്‍ക്കാരിന്‍റെ പരാജയമാണെന്നായിരുന്നു അന്ന് മോദി പറഞ്ഞത്.

English summary
Petrol and diesel prices were raised on Friday for the second time within a fortnight. Petrol prices were by Rs 3.13 per litre and diesel by Rs 2.71 a litre, tracking global cues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X