കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി രാത്രി പെട്രോള്‍ കിട്ടില്ല; ഞായറാഴ്ചകളിലും പമ്പുകള്‍ തുറക്കില്ല

കമ്മീഷന്‍ വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പമ്പുടമകളുടെ തീരുമാനം. പൊതു അവധി ദിവസങ്ങളിലും പമ്പുകള്‍ തുറക്കില്ല.

  • By Afeef Musthafa
Google Oneindia Malayalam News

ഹൈദരാബാദ്: കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന രാജ്യത്തെ പെട്രോള്‍ പമ്പുടമകള്‍ കടുത്ത തീരുമാനങ്ങളെടുക്കുന്നു. ഇനി മുതല്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കാനാണ് പമ്പുടമകളുടെ തീരുമാനം.

നവംബര്‍ 5 മുതല്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണി വരെ മാത്രമെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്ന് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് (സി ഐ പി ഡി) ഭാരവാഹികള്‍ അറിയിച്ചു.
ഞായറാഴ്ചകളിലും മറ്റു സര്‍ക്കാര്‍ പൊതു അവധി ദിവസങ്ങളിലും പമ്പുകള്‍ തുറക്കില്ലെന്നും കണ്‍സോര്‍ഷ്യം ഭാരവാഹികള്‍ പറഞ്ഞു.

petrol

കമ്മീഷന്‍ തുക വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് രണ്ടു ദിവസമായി രാജ്യത്തെ പെട്രോള്‍ പമ്പുടമകള്‍ ഇന്ധനമെടുക്കുന്നില്ല. പമ്പുടമകളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 15ന് രാജ്യവ്യാപകമായി പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യുമെന്നും സി ഐ ഡി പി ഭാരവാഹികള്‍ അറിയിച്ചു.

പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കുന്നതോടെ വെട്ടിലാകുന്നത് സാധാരണ യാത്രക്കാരാണ്. പൊതുഗതാഗത സംവിധാനത്തെയും പമ്പുടമകളുടെ ഈ തീരുമാനം കാര്യമായി ബാധിക്കുമെന്നും തീര്‍ച്ചയാണ്.

English summary
Petrol Pump Dealers has Decided to Reduce Working Hours. On Each Bank Holiday, Sunday and Second Saturdays of The Month Petrol Pumps Would Remain Shut.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X