കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിക്കുന്ന വാര്‍ത്ത; പ്രീമിയം പെട്രോള്‍വില 100 കടന്നു!! ദില്ലിയില്‍ പമ്പുകള്‍ അടച്ചു, യോഗം ഉടന്‍

Google Oneindia Malayalam News

Recommended Video

cmsvideo
ദില്ലിയില്‍ പ്രീമിയം പെട്രോള്‍വില 100 കടന്നു

ദില്ലി: ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപ കടന്നു. കഴിഞ്ഞ കുറഴ്ചകളായി തുടര്‍ച്ചയായി ഉയര്‍ന്നുവന്ന വില പിടിച്ചുനിര്‍ത്തണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് വില നൂറ് കടന്നത്. അത്യാധുനിക പ്രീമിയം വിഭാഗത്തില്‍പ്പെടുന്ന പെട്രോളുകള്‍ക്കാണ് വില നൂറ് കടന്നത്. ഇതോടെ പമ്പുടമകളും പെട്ടു. അവര്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടു.

സാങ്കേതിക ജോലികള്‍ക്ക് ശേഷമായിരിക്കും ഇനി പമ്പുകള്‍ തുറക്കുകയെന്ന് ഉടമകള്‍ പറയുന്നു. ഇതോടെ സാധാരണ പെട്രോളിനും വില നൂറ് കടക്കുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന നിര്‍ണായക യോഗം സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടേക്കും. വിശദാംശങ്ങള്‍ ഇങ്ങനെ....

 ദില്ലിയില്‍ നൂറ് കടന്നു

ദില്ലിയില്‍ നൂറ് കടന്നു

അത്യാധുനിക പ്രീമിയം പെട്രോളിന് ദില്ലിയില്‍ നൂറ് രൂപ കടന്നുവെന്നതാണ് പുതിയ ആശങ്കപ്പെടുത്തുന്ന വാര്‍ത്ത. മുംബൈയില്‍ വരും ദിവസം തന്നെ വില നൂറ് കടക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. ദില്ലിയില്‍ വില നൂറ് കടന്നതോടെ ചില പെട്രോള്‍ പമ്പുകള്‍ അടച്ചു.

പമ്പുകള്‍ അടയ്ക്കാന്‍ കാരണം

പമ്പുകള്‍ അടയ്ക്കാന്‍ കാരണം

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പ്രീമിയം പെട്രോളിന് വില ലിറ്ററിന് നൂറ് രൂപയില്‍ അധികം ല്‍കണം. ഇന്ധനം ഇല്ലാത്തതിനാലോ പ്രതിഷേധം കാരണമോ അല്ല പെട്രോള്‍ പമ്പുകള്‍ അടച്ചത്. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ്. ഡിസ്‌പ്ലേയില്‍ രണ്ട് അക്കങ്ങള്‍ മാത്രമേ കാണിക്കൂ.

ഡിസ്‌പ്ലേയില്‍ വരുന്നത്

ഡിസ്‌പ്ലേയില്‍ വരുന്നത്

99.99 രൂപവരെ ഡിസ്‌പ്ലേയില്‍ കാണിക്കും. എന്നാല്‍ ഇന്ത്യയില്‍ ഓയില്‍ കോര്‍പറേഷന്റെ ഒക്ടയിന്‍ വിഭാഗത്തില്‍പ്പെടുന്ന പെട്രോളിന് 100.33 ആണ് ദില്ലിയിലെ വില. ഈ സംഖ്യ മെഷീനിലെ ഡിസ്‌പ്ലേയില്‍ വരില്ല. അതുകൊണ്ടാണ് സാങ്കേതിക ജോലികള്‍ക്ക് വേണ്ടി അടച്ചത്. വേണ്ട മാറ്റങ്ങള്‍ വരുത്തിയ ശേഷം തുറക്കും.

ചിലര്‍ എഴുതിവച്ചു

ചിലര്‍ എഴുതിവച്ചു

പമ്പുകളിലെ മെഷീനിലുള്ള ഡിസ്‌പ്ലേയില്‍ വില നൂറ് കടന്നപ്പോള്‍ 0.33 എന്നാണ് കാണിക്കുന്നത്. ഇത് ഉപഭോക്താക്കളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പെട്രോളിന് വരുന്നവരുടെ ചോദ്യത്തിന് മുന്നില്‍ പമ്പിലുള്ള ജീവനക്കാര്‍ കുഴങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ചില പമ്പുകളില്‍ എഴുതിവച്ചിട്ടുണ്ട്.

പവര്‍ 99 പെട്രോള്‍

പവര്‍ 99 പെട്രോള്‍

ഡിസ്‌പ്ലേയില്‍ വില കാണിക്കാത്തതിനാല്‍ ദില്ലിയിലെ ചില പെട്രോള്‍ പമ്പുകള്‍ രണ്ടുദിവസമായി അടച്ചിട്ടിരിക്കുകയാണ്. മികച്ച നിലവാരം പുലര്‍ത്തുന്ന പവര്‍ 99 വിഭാഗത്തില്‍പ്പെടുന്ന പെട്രോളിനാണ് വില സെഞ്ച്വറി കടന്നിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പുതിയ തലമുറയില്‍പ്പെട്ട പെട്രോളാണ് പവര്‍ 99.

ഈ പെട്രോളിന്റെ പ്രത്യേകത

ഈ പെട്രോളിന്റെ പ്രത്യേകത

ഇത്തരം പെട്രോള്‍ വാഹനങ്ങളുടെ എന്‍ജിനുകള്‍ക്ക് കൂടുതല്‍ ആയുസ് നല്‍കാന്‍ ശേഷിയുള്ളതാണെന്ന് വിദഗ്ധര്‍ പറയുന്നു. നിലവില്‍ രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിലാണ് ഈ പെട്രോള്‍ വില്‍ക്കുന്നത്. പൂനെ, മുംബൈ, ദില്ലി, നോയിഡ, ജലന്ധര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ ഈ പെട്രോള്‍ ലഭിക്കും.

കേരളത്തില്‍ കിട്ടില്ല

കേരളത്തില്‍ കിട്ടില്ല

പ്രീമിയം വിഭാഗത്തില്‍പ്പെടുന്ന വീര്യം കുറഞ്ഞത് കേരളം ഉള്‍പ്പെടെയുള്ള വിപണികളില്‍ ലഭ്യമാണ്. അതിന് സാധാരണ പെട്രോളിനേക്കാളും രണ്ട്-മൂന്ന് രൂപയുടെ വ്യത്യാസമേ ഉണ്ടാകൂ. എന്നാല്‍ പുതിയ തലമുറയില്‍പ്പെട്ട പ്രീമിയം പെട്രോള്‍ തിരഞ്ഞെടുത്ത വന്‍കിട നഗരങ്ങളില്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.

തലസ്ഥാനത്തെ പുതിയ വില

തലസ്ഥാനത്തെ പുതിയ വില

ദില്ലിയില്‍ സാധാരണ പെട്രോൡന് വില 81.63 രൂപയാണ്. മുംബൈയില്‍ 89.01 രൂപയും. ഇന്ന് മാത്രം ദില്ലിയില്‍ 35 പൈസയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. മുംബൈയില്‍ 34 പൈസയുടെ വര്‍ധനവും. ആഗോള വിപണിയിലെ വില വര്‍ധനവാണ് ഇന്ത്യയിലും പ്രകടമാകുന്നതെന്നാണ് പറയപ്പെടുന്നത്.

 കേരളത്തില്‍ 84

കേരളത്തില്‍ 84

കേരളത്തില്‍ കോഴിക്കോട് പെട്രോള്‍ വില 83.99 രൂപയാണ്. ഡീസലിന് 77.82 രൂപയും. വില കുതിച്ചുയരുന്നത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. കോലി സെഞ്ച്വറി അടിച്ചില്ലെങ്കിലും പെട്രോള്‍ വില സെഞ്ച്വറി അടിക്കുമെന്നാണ് ട്രോളന്‍മാരുടെ പരിഹാസം.

 കേന്ദ്രത്തിന്റെ ന്യായം

കേന്ദ്രത്തിന്റെ ന്യായം

വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും ദേശീയ തിരഞ്ഞെടുപ്പും അടുത്തുവരുന്ന സാഹചര്യത്തില്‍ വില കുത്തനെ വര്‍ധിക്കുന്നത് സര്‍ക്കാരിനും തിരിച്ചടിയാണ്. വില പിടിച്ചുനിര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നാണ് വിവരം. രൂപയുടെ മൂല്യത്തകര്‍ച്ചയും വിദേശ സംഭവ വികാസങ്ങളുമാണ് എണ്ണവില വര്‍ധിക്കാന്‍ കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

ഇനിയും കുത്തനെ വര്‍ധിച്ചേക്കും

ഇനിയും കുത്തനെ വര്‍ധിച്ചേക്കും

അമേരിക്ക ഇറാനെതിരെ ഉപരോധം ശക്തമാക്കുകയാണ്. നവംബര്‍ നാല് മുതല്‍ ശക്തമായ ഉപരോധം തുടങ്ങും. ഇതിന് ഇന്ത്യയോടും സഹകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ എണ്ണ വില്‍പ്പന തടഞ്ഞാല്‍ ഹോര്‍മുസ് വഴിയുള്ള എണ്ണ ചരക്കു കടത്ത് തടയുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇനിയും വില ഉയര്‍ന്നേക്കുമെന്നാണ് ഇതില്‍ നിന്നെല്ലാം മനസിലാകുന്നത്.

മോദിയുടെ പ്രഖ്യാപനം കാത്ത്

മോദിയുടെ പ്രഖ്യാപനം കാത്ത്

ഈ സാഹചര്യത്തില്‍ സുപ്രധാന യോഗം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേരുന്നുണ്ട്. സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് യോഗം. ഇതിന് ശേഷം സുപ്രധാന തീരുമാനങ്ങള്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ധനമന്ത്രി, ആര്‍ബിഐ ഗവര്‍ണര്‍, നീതി ആയോഗ് ഉപാധ്യക്ഷന്‍ തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ സംബന്ധിക്കും.

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; മറ്റൊരു നേതാവ് കൂടി പുറത്തേക്ക്, മുന്‍ മുഖ്യമന്ത്രിക്ക് പിന്നാലെ...കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; മറ്റൊരു നേതാവ് കൂടി പുറത്തേക്ക്, മുന്‍ മുഖ്യമന്ത്രിക്ക് പിന്നാലെ...

കോണ്‍ഗ്രസ് കരുത്താര്‍ജ്ജിക്കുന്നു; തെലങ്കാനയില്‍ പ്രമുഖര്‍ കൂട്ടത്തോടെ അംഗത്വമെടുത്തു, പാര്‍ട്ടികളുംകോണ്‍ഗ്രസ് കരുത്താര്‍ജ്ജിക്കുന്നു; തെലങ്കാനയില്‍ പ്രമുഖര്‍ കൂട്ടത്തോടെ അംഗത്വമെടുത്തു, പാര്‍ട്ടികളും

English summary
Petrol touches Rs100 per litre in Delhi, Petrol pumps closed as Machines fail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X