Get Updates
Get notified of breaking news, exclusive insights, and must-see stories!

വിരമിക്കൽ സമയത്ത് ഇനി ടെൻഷൻ വേണ്ട, ഒരൊറ്റ അക്കൗണ്ടിലൂടെ ഒന്നിലധികം നിക്ഷേപ പദ്ധതികൾ

രാജ്യത്തെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ജോലിയിൽ നിന്നുളള വിരമിക്കൽ ഇനി എളുപ്പത്തിൽ ആസൂത്രണം ചെയ്യാം. ഇതിനായി നാഷണൽ പെൻഷൻ സിസ്റ്റത്തിൽ (NPS) ഒരു പുതിയ സംവിധാനം ഉൾപ്പെടുത്തിയിരിക്കുകയാണ് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA). ഇത് സ്വകാര്യമേഖലയിലെ ജീവനക്കാർ, സ്വയംതൊഴിൽ ചെയ്യുന്നവർ, ഫ്രീലാൻസർമാർ, ഗിഗ് തൊഴിലാളികൾ എന്നിവർക്ക് അവരുടെ വിരമിക്കൽ സമയത്തെ നിക്ഷേപം കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാനുളള അവസരമൊരുക്കുന്നു.

മൾട്ടി-സ്കീം ഫ്രെയിംവർക്ക് (MSF) എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം 2025 ഒക്ടോബർ 1-നാണ് പ്രാബല്യത്തിൽ വന്നത്. വിരമിക്കൽ സമയത്തെ സാമ്പത്തിക ആസൂത്രണം ലളിതമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ നിക്ഷേപകർക്ക് അവരുടെ എൻപിഎസ് പോർട്ട്‌ഫോളിയോകൾ വൈവിധ്യവത്കരിക്കാനും ഒരു അക്കൗണ്ട് വഴി തന്നെ ഒന്നിലധികം നിക്ഷേപ പദ്ധതികൾ കൈകാര്യം ചെയ്യാനും സാധിക്കും.

എന്തിന് ഈ പുതിയ സംവിധാനം?

കൂടുതൽ പങ്കാളികളും ആസ്തികളുമായി എൻപിഎസിന്റെ സ്വകാര്യ വിഭാഗം അടുത്തിടെയായി വളർച്ചയിൽ സ്ഥിരത കാണിക്കുന്നുണ്ട്. ഈ ട്രെൻഡിന് പിന്തുണയെന്ന നിലയ്ക്കാണ് പിഎഫ്ആർഡിഎ തങ്ങളുടെ വരിക്കാർക്ക് ഒരൊറ്റ അക്കൗണ്ടിലൂടെ ഒന്നിലധികം നിക്ഷേപ പദ്ധതികൾ കൈകാര്യം ചെയ്യാൻ സൗകര്യമൊരുക്കുന്ന എംഎസ്എഫ് അവതരിപ്പിച്ചത്. നിക്ഷേപകരുടെ വ്യത്യസ്തമായ ആവശ്യങ്ങൾ നിറവേറ്റുന്ന കൂടുതൽ സംവിധാനങ്ങളും കസ്റ്റമൈസേഷനും ഇതിലൂടെ ലഭിക്കും.

nsp

പുതിയ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു?

ഓരോരുത്തർക്കും അവരുടെ പാൻ നമ്പർ ഉപയോഗിച്ച് എൻപിഎസ് അക്കൗണ്ടിലൂടെ നിരവധി സ്കീമുകൾ കൈകാര്യം ചെയ്യാൻ കഴിയും. മുൻപ് ഒരു സ്കീം മാത്രമേ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഇപ്പോൾ, വിവിധ പെൻഷൻ ഫണ്ടുകൾ വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത സ്കീമുകളിലേക്ക് ജീവനക്കാർക്ക് വിഹിതം മാറ്റിവെക്കാൻ സാധിക്കും. ഉദാഹരണത്തിന്, ഒരു വരിക്കാരന് വളർച്ചയ്ക്കായി ഉയർന്ന റിസ്കുള്ള, ഇക്വിറ്റി കേന്ദ്രീകൃതമായ ഒരു സ്കീമും, അതിനൊപ്പം യാഥാസ്ഥിതികവും സ്ഥിരതയുള്ളതുമായ മറ്റൊരു സ്കീമും ഒരേ അക്കൗണ്ട് വഴി തന്നെ തിരഞ്ഞെടുക്കാൻ കഴിയും.

പുതിയ സ്കീമുകളും നിക്ഷേപ വഴികളും

സ്വയംതൊഴിൽ ചെയ്യുന്നവർ, കോർപ്പറേറ്റ് ജീവനക്കാർ, ഗിഗ് തൊഴിലാളികൾ തുടങ്ങിയ വിവിധ വിഭാഗങ്ങൾക്കായി പ്രത്യേക സ്കീമുകൾ വികസിപ്പിക്കാൻ ഇപ്പോൾ പെൻഷൻ ഫണ്ടുകൾക്ക് അനുവാദമുണ്ട്. ഓരോ സ്കീമിലും കുറഞ്ഞത് രണ്ട് വിഭാഗങ്ങൾ ഉണ്ടാകും: ഒന്ന് മിതമായ റിസ്കുളളതും മറ്റൊന്ന് ഉയർന്ന റിസ്കുള്ളതും. ഉയർന്ന റിസ്കുള്ള സ്കീമുകൾക്ക് ഇപ്പോൾ 100% വരെ ഇക്വിറ്റിയിൽ നിക്ഷേപിക്കാൻ കഴിയും. 75% നിക്ഷേപ പരിധിയാണ് നേരത്തെ ഉണ്ടായിരുന്നത്.

നിലവിലെ അംഗങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എൻപിഎസിൽ അംഗങ്ങളായവർക്ക് അവരുടെ നിലവിലുള്ള പ്ലാനുകൾ തുടരാം. ഇവയെ "കോമൺ സ്കീമുകൾ" എന്നാണ് വിളിക്കുന്നത്. നിലവിലുള്ള സമ്പാദ്യം പുതിയ സ്കീമുകളിലേക്ക് മാറ്റാൻ ഇവർക്ക് കഴിയില്ല. പക്ഷേ ഭാവിയിലെ എല്ലാ നിക്ഷേപങ്ങളും പുതിയ ഓപ്ഷനുകളിലേക്കോ ഒന്നിലധികം ഓപ്ഷനുകളിലേക്കോ മാറ്റാൻ ഇവർക്ക് സാധിക്കും. എംഎസ്എഫിന് കീഴിലുള്ള സ്കീമുകളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ 15 വർഷത്തിന് ശേഷമോ സാധാരണ വിരമിക്കൽ സമയത്തോ ആണ് അനുവദിക്കുക. അതേസമയം ഏത് സമയത്തും കോമൺ സ്കീമുകളിലേക്ക് തിരികെ മാറാൻ തടസ്സമില്ല.

ചെലവും സുതാര്യതയും

വാർഷിക നിരക്കുകൾ ആസ്തികളുടെ 0.30% ആയി പരിമിതപ്പെടുത്തിക്കൊണ്ട് ചെലവ് മിതമായിരിക്കും. ഒരു സ്കീമിലേക്ക് 80% പുതിയ വരിക്കാരെ ആകർഷിക്കുന്ന പെൻഷൻ ഫണ്ടുകൾക്ക് 0.10% ഇൻസെന്റീവ് ലഭിക്കും. ആദ്യ മൂന്ന് വർഷമോ അല്ലെങ്കിൽ സ്കീമിൽ 50 ലക്ഷത്തിന് മേലെ വരിക്കാർ ആകുമ്പോഴോ ആണ് ഇത് ലഭിക്കുക. എല്ലാ സ്കീമുകളും "NPS സ്കീം എസ്സൻഷ്യൽസ്" എന്ന രേഖ പ്രസിദ്ധീകരിക്കണം. ഇത് പെൻഷൻ സ്കീമുകളുടെ ലക്ഷ്യങ്ങൾ, ആസ്തി വിഹിതം, അപകടസാധ്യതകൾ, സുതാര്യത ഉറപ്പാക്കാനുളള ഫീസുകൾ എന്നിവ വിശദീകരിക്കുന്നതായിരിക്കും

മികച്ച നിരീക്ഷണവും പ്രവേശനവും

സെൻട്രൽ റെക്കോർഡ് കീപ്പിംഗ് ഏജൻസിയിൽ നിന്ന് വരിക്കാർക്ക് ഏകീകരിച്ച റിപ്പോർട്ടുകൾ ലഭിക്കും. കൂടാതെ അക്കൗണ്ട് അഗ്രഗേറ്റർ സിസ്റ്റം വഴി അവരുടെ പാൻ ഉപയോഗിച്ച് എല്ലാ എൻപിഎസ് അക്കൗണ്ടുകളിലും പ്രവേശിക്കാനും സാധിക്കും. ഇത് നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കും.

പുതിയ സംവിധാനം ആർക്കൊക്കെ ഉപയോഗിക്കാം?

ഈ മൾട്ടി-സ്കീം സംവിധാനം സർക്കാരേതര വരിക്കാർക്ക് മാത്രമാണ് ലഭ്യമാകുക. സ്വകാര്യ മേഖലയിലെ ജീവനക്കാർ, സ്വയംതൊഴിൽ ചെയ്യുന്നവർ, ഗിഗ് തൊഴിലാളികൾ എന്നിവരടക്കം 'ഓൾ സിറ്റിസൺസ് ഓഫ് ഇന്ത്യ' മോഡലിന് കീഴിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഇത് ഉപയോഗിക്കാം. സർക്കാർ ജീവനക്കാർക്ക് ഇത് ബാധകമല്ല.

പ്രാധാന്യം എന്താണ്?

രാജ്യത്തെ പെൻഷൻ സമ്പ്രദായത്തെ ആധുനികവൽക്കരിക്കുന്നതിൽ ഈ പുതിയ സംവിധാനം ഒരു പ്രധാന ചുവടുവെപ്പാണ്. ഇത് വിരമിക്കൽ സമയത്തെ സമ്പാദ്യം കൂടുതൽ ലളിതമായും എളുപ്പത്തിലും വൈവിധ്യത്തോടെയും കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. യുവ പ്രൊഫഷണലുകൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും ഇത് ഉയർന്ന ഇക്വിറ്റി, മികച്ച ലാഭം എന്നിവയ്ക്കുളള അവസരങ്ങൾ നൽകുന്നു. മാത്രമല്ല, വിരമിക്കൽ ആസൂത്രണം ചെയ്യാൻ ജീവനക്കാർക്ക് എൻപിഎസിനെ കൂടുതൽ വൈവിധ്യപൂർണ്ണവും ഭാവിക്ക് അനുയോജ്യവുമായ ഒരു വഴിയാക്കി മാറ്റുകയും ചെയ്യുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+