കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിനെ തുരത്തിയ ധാരാവി മാതൃക ഇനി ഫിലിപ്പൈന്‍സിലേക്ക്; ഇന്ത്യയ്ക്ക് അഭിമാനിക്കാം

Google Oneindia Malayalam News

മുംബൈ: കൊവിഡ് വ്യാപനത്തില്‍ രാജ്യത്ത് ഏറ്റവും ആശങ്കപ്പെടുക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ അത് ആറ് ലക്ഷത്തിലേക്ക് എത്തിയിരിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി കൂടെ ഉള്‍പ്പെട്ട സംസ്ഥാനമായത് കൊണ്ടുതന്നെ മഹാരാഷ്ട്രയില്‍ വലിയ ആശങ്കയായിരുന്നു നിലനിന്നത്. എന്നാല്‍ ഇപ്പോള്‍ കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയാകാന്‍ ധാരിവിക്ക് കഴിഞ്ഞു.

covid

വൈറസിനെ പിന്തുടരുകയെന്ന സമീപനമാണ് ധാരാവിയില്‍ കൊവിഡിനെ മറികടക്കാന്‍ സ്വീകരിച്ച നടപടിയെന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുംബൈ മുനിസിപ്പാലിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ കിരണ്‍ ദിഘവ്കര്‍ പറഞ്ഞിരുന്നു. ഒരു വ്യക്തിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് വരെ കാത്തിരിക്കുന്നതിന് പകരം വൈറസിനെ പിന്തുടരുകയെന്നവഴിയാണ് ഇവര്‍ സ്വീകരിച്ചു പോന്നത്. എന്നാല്‍ ഇപ്പോഴിതാ ധാരാവി സ്വീകരിച്ച കൊവിഡ് പ്രതിരോധ നടപടികള്‍ മാതൃകയാക്കാനൊരുങ്ങുകയാണ് ഫിലിപ്പൈന്‍സ് സര്‍ക്കാര്‍. ഫിലിപ്പൈന്‍സിനെ ജനസാന്ദ്രത കൂടിയ ചേരി പ്രദേശങ്ങളിലാണ് ധാരാവി മാതൃക നടപ്പിലാക്കുക.

ഇതിനെ തുടര്‍ന്ന് ബൃഹന്‍ മുംബൈ മുന്‍സിപ്പാലിറ്റി അധികൃതര്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ഫിലിപ്പൈന്‍സ് സര്‍ക്കാരിന് കൈമാറിയെന്നാണ് വിവരം. 2.98 സ്വയര്‍ കിലോ മീറ്റര്‍ പ്രദേശത്ത് 10.1 കോടി ജനങ്ങളാണ് ഫിലിപ്പൈന്‍സില്‍ താമസിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഫിലിപ്പൈന്‍സ് ഇപ്പോള്‍ 22ാം സ്ഥാനത്താണുള്ളത്. ഇവിടെ 169213 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 2687 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ലക്ഷക്കണക്കിന് ജനങ്ങളാണ് ഫിലിപ്പൈന്‍സിലെ ചേരി പ്രദേശങ്ങളില്‍ അധിവസിക്കുന്നത്.

അതേസമയം, റഷ്യയില്‍ പരീക്ഷിച്ച് വിജയിച്ച കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഫിലിപ്പൈന്‍സില്‍ വച്ചാണ് നടക്കുക. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ ഫിലിപ്പൈന്‍സില്‍ വച്ച് പരീക്ഷണം നടക്കുമെന്ന് പ്രസിഡന്‍ഷ്യല്‍ വക്താവ് ഹാരി റോക്വ അറിയിച്ചിരുന്നു. റഷ്യയുടെ കൊവിഡ് വാക്സിന്‍ 2021 ഏപ്രില്‍ ആവുമ്പോഴേക്കും റഷ്യയുടെ കൊവിഡ് വാക്സിന് ഫിലിപ്പൈന്‍സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കുമെന്നാണ് വക്താവ് പറയുന്നത്. മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ റഷ്യയും ഫിലിപ്പൈന്‍സും ഒരേ കാലയളവില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതീക്ഷയോടെ ഇന്ത്യ..! കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം രണ്ട് ദിവസത്തിനുള്ളിൽ; കാത്തിരിപ്പ്പ്രതീക്ഷയോടെ ഇന്ത്യ..! കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം രണ്ട് ദിവസത്തിനുള്ളിൽ; കാത്തിരിപ്പ്

English summary
Philippines govt Ready follow The model chosen by Dharavi to Fight against Covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X