യെച്ചൂരിയെ ആക്രമിച്ചത് സംഘപരിവാര്‍ തന്നെ...!! തെളിവായി ചിത്രങ്ങള്‍ പുറത്ത്...!!

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: സിപിഎം ആസ്ഥാനത്ത് കയറി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ചവര്‍ സംഘപരിവാറുകാരല്ലെന്നാണ് ഇതുവരെയും ബിജെപിയും ആര്‍എസ്എസും വാദിച്ചത്. എന്നാല്‍ അക്രമികള്‍ക്ക് സംപരിവാരുമായുളള ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ഈ വാദം പൊളിയുകയാണ്. ഹിന്ദു സേനയുടെ തലവനെന്ന് അവകാശപ്പെടുന്നവിഷ്ണു ഗുപ്തയും സംഘപരിവാര്‍ നേതാക്കളും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളതെന്ന് ഈ ചിത്രങ്ങള്‍ തെളിയിക്കുന്നു.

bjp

ഹിന്ദുസേനയുടെ പ്രവര്‍ത്തകര്‍ തന്നെയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടതെന്നാണ് കരുതുന്നത്. തങ്ങളെ കയ്യൊഴിയുന്ന സംഘപരിവാരത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇവര്‍ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. പ്രമുഖ സംഘപരിവാര്‍ നേതാക്കള്‍ക്കൊപ്പമുള്ളതാണ് ചിത്രങ്ങള്‍.

bjp


ദീര്‍ഷകാലമായി വിശ്വഹിന്ദു പരിഷത്തിന്റെ സജീവപ്രവര്‍ത്തകനാണ് വിഷ്ണു ഗുപ്ത. വിഎച്ച്പി നേതാവ് അശോക് സിംഗാളിന്റെ കാല്‍ തൊട്ട് വന്ദിക്കുന്നതും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുമൊത്ത് വേദി പങ്കിടുന്നതുമായ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മോദി, അമിത് ഷാ, കുമ്മനം എന്നിവരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ആരോപിക്കപ്പെടുന്നു.സംഘപരിവാറിന് വേണ്ടി മുന്‍പ് അരുന്ധതി റോയി, പ്രശാന്ത് ഭൂഷന്‍ എന്നിവരെ അടക്കം ഇയാള്‍ ആക്രമിച്ചിട്ടുണ്ട്.

English summary
Photos of Vishnu Gupta, who attacked Yechuri, with Sanghaparivar leaders is
Please Wait while comments are loading...