കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് ജസ്റ്റിസിന്‍റെ 'മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍' അധികാരം ദീപക് മിശ്രയെ ബോധ്യപ്പെടുത്തണമെന്ന് ഹരജി

  • By Desk
Google Oneindia Malayalam News

ദില്ലി: ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹരജി. സുപ്രീം കോടതി ജഡ്ജിയുടെ മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ അധികാരത്തെ ചോദ്യം ചെയ്ത് മുന്‍ നിയമമന്ത്രിയും അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. വിവിധ ബെഞ്ചുകള്‍ക്ക് കേസുകള്‍ വിഭജിച്ച് നല്‍കാനുള്ള ചീഫ് ജസ്റ്റിസിന്‍റെ അധികാരത്തെ ഹരജിയില്‍ അദ്ദേഹം ചോദ്യം ചെയ്തു.

dipak misra

വിവിധ ബെഞ്ചുകള്‍ക്ക് കേസുകള്‍ വിഭജിച്ച് നല്‍കാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് ഏകപക്ഷീയമായി തിരുമാനിക്കാന്‍ കഴിയില്ല. മറ്റുള്ള ജഡ്ജിമാരുമായി കൂടി ആലോചിച്ച ശേഷമേ ഇത്തരം കാര്യങ്ങളില്‍ തിരുമാനം ജസ്റ്റിസ് കൈക്കൊള്ളാന്‍ പാടുള്ളൂവെന്നും ഹരജിയില്‍ പറയുന്നു.കൊളീജിയം തീരുമാനത്തിന് അനുസരിച്ച് മാത്ര ചീഫ് ജസ്റ്റിസിന് പ്രവര്‍ത്തിക്കാന്‍ അധികാരമുള്ളൂവെന്ന് കോടതി വ്യക്തമാക്കണമെന്നും ഹരജിയില്‍ പറയുന്നുണ്ട്.

സുപ്രീം കോടതിയില്‍ എത്തുന്ന കേസുകള്‍ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ഏകപക്ഷീയമായി തിരുമാനങ്ങള്‍ കൈക്കൊള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. കൊളിജീയം തിരുമാനങ്ങള്‍ അവഗണിച്ചാണ് ദീപക് മിശ്ര മുന്നോട്ട് പോകുന്നതെന്നും ജുഡീഷ്യറിയില്‍ കേന്ദ്രസര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നുവെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാന്‍ ഇരുന്നെങ്കിലും മതിയായ പിന്തുണ ലഭിക്കാഞ്ഞതോടെ ശ്രമം പാതിവഴിയിലാവുകയായിരുന്നു.

English summary
Senior advocate and former law minister Shanti Bhushan on Friday approached the Supreme Court challenging the power of the Chief Justice of India as the “master of roster” to allocate work to different benches of the court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X