ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണം; ബിജെപി നേതാവ് സുപ്രീംകോടതിയില്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവിന്റെ ഹര്‍ജി. അശ്വനി കുമാര്‍ ഉപാധ്യായയാണ് ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.

ലക്ഷദ്വീപ്, അരുണാചല്‍ പ്രദേശ്, മിസോറോം, നാഗാലാന്റ്, മേഘാലയ, ജമ്മു കശ്മീര്‍, മണിപ്പൂര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കേണ്ടതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

02

1992ലെ ന്യൂനപക്ഷങ്ങള്‍ക്കുള്ള ദേശീയ കമ്മീഷന്‍ നിയമ പ്രകാരം ഈ സംസ്ഥാനങ്ങളിലെല്ലാം ഹിന്ദുക്കള്‍ ന്യൂനപക്ഷമാണ്. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ പേരുകളും ഹര്‍ജിയില്‍ പാരാമര്‍ശിച്ചിട്ടുണ്ട്.

രാജ്യം സാമുദായിക രാഷ്ട്രീയത്തിന്റെ പുറത്തുകടക്കണം. അതിനുള്ള സമയം അത്രക്രമിച്ചിട്ടുണ്ട്. മതേതരത്വം എന്ന പേരില്‍ പ്രചരിക്കപ്പെടുന്ന നിലവിലെ രാഷ്ട്രീയം രാജ്യത്തിന് ദോഷമാണുണ്ടാക്കുകയെന്നും അശ്വനി കുമാര്‍ ഉപാധ്യായ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 19ന് ഹിന്ദു ഹ്യൂമണ്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട് എന്ന പേരില്‍ ഇന്ത്യാഫാക്ട്‌സ് എന്ന വെബ്‌സൈറ്റില്‍ വന്ന വിവരങ്ങളും ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാത്ത സംസ്ഥാനങ്ങളിലാണ് ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന് അശ്വനി കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

English summary
BJP leader seek in Supreme Court, Minority status for Hindus

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്