കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് ഇന്ത്യന്‍ നാവികരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: അഞ്ച് ഇന്ത്യന്‍ നാവികരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. നൈജീരിയയില്‍ വെച്ചാണ് സംഭവം നടന്നതെന്നാണ് സ്ഥിരീകരണം. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഡെല്‍റ്റാ സംസ്ഥാന വാരിയില്‍ നിന്നാണ് അഞ്ച് ഇന്ത്യന്‍ നാവികരെ കാണാതാകുന്നത്. അതേസമയം, കൊള്ളക്കാരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. കടല്‍ കൊള്ളക്കാരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ അഞ്ച് നാവികരും സുരക്ഷിതരാണെന്നും പറയുന്നുണ്ട്.

ship-collision

ഇവരുടെ മോചനത്തിനായി വേണ്ട എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഈ വിഷയം ചര്‍ച്ചചെയ്യാന്‍ നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ എ.ആര്‍.ഗന്‍ഷ്യാം നൈജീരിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ നാവികരുടെ മോചനത്തിനുവേണ്ട എല്ലാ സഹായവും നൈജീരിയ വാഗ്ദാനം ചെയ്തതായും അധികൃതര്‍ വ്യക്തമാക്കുന്നു.

English summary
External Affairs Minister Sushma Swaraj on Friday said that five Indian sailors have been abducted by pirates in Nigeria.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X