പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎസ്ഐആർഒ സെന്ററിൽ: ചന്ദ്രയാൻ 2വിന്റെ ചരിത്ര ദൌത്യത്തിന് സാക്ഷിയാവും!!
ബെംഗളൂരു: ചന്ദ്രയാൻ 2വിന്റെ ചരിത്ര നിമിഷത്തിന് സാക്ഷിയാവാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗഴൂരുവിലെ ഐഎസ്ആർഒ സെന്ററിലെത്തി. ചന്ദ്രയാൻ 2 ദൌത്യം തത്സമയം വീക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി ഐഎസ്ആർഒ ട്രാക്കിലെത്തിയിട്ടുള്ളത്. ബെംഗളൂരു വിമാനത്താവളത്തിലിറങ്ങിയ മോദിയെ കർണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
എല്ലാ ഇന്ത്യക്കാരും ചന്ദ്രയാൻ ചന്ദ്രയാനിൽ ഇറങ്ങുന്ന ചരിത്ര മുഹൂർത്തം കാണണമെന്ന് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ചന്ദ്രയാൻ 2 ദൌത്യത്തിന്റെ പുതിയ വിവരങ്ങൾ പ്രതീക്ഷയോടെ പിന്തുടരുകയാണെന്നും മോദി ട്വിറ്ററിൽ കുറിച്ചിരുന്നു. ട്വിറ്റിലെ ചിത്രങ്ങൾ റീ ട്വീറ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജൂലൈ 22നാണ് ഐഎസ്ആർഒ ചന്ദ്രയാൻ 2 വിക്ഷേപിച്ചത്.
ചന്ദ്രയാൻ 2 ദൌത്യത്തിന്റെ ഭാഗമായി വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗിന് വേണ്ടിയാണ് രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ബെംഗളൂരുവിലെ പീനിയ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ് വർക്ക് കേന്ദ്രത്തിലെ മിഷൻ കോംപ്ലക്സാണ് ചന്ദ്രയാൻ 2 ദൌത്യത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ചന്ദ്രയാൻ 2 ദൌത്യത്തിലെ സന്ദേശങ്ങൾ എത്തുന്നതിന് അനുസരിച്ചാണ് ദൌത്യത്തിന്റെ തുടർപ്രവർത്തനദങ്ങൾക്ക് നേതൃത്വം നൽകുക.

ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്കും സാങ്കേതിക വിദഗ്ധർക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചന്ദ്രയാൻ 2 ദൌത്യങ്ങൾ വീക്ഷിക്കും. ഇതിന് പുറമേ സ്പെഷ്യൽ സ്പേസ് സയൻസ് ക്വിസിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 60 ഓളം വിദ്യാർത്ഥികളും ദൌത്യം തത്സമയം വീക്ഷിക്കും. ഇതിന് പുറമേ ഭൂട്ടാനിൽ നിന്ന് ക്ഷണിക്കപ്പെട്ട കുറച്ച് വിദ്യാർത്ഥികൾക്കും ദൌത്യത്തിന് സാക്ഷിയാകാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും ഇത് മികച്ച സൂചനയാണെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു.
രാജ്യത്തെ 300ഓളം മാധ്യമപ്രവർത്തകർക്ക് പുറമേ ചില വിദേശ മാധ്യമങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരും ചരിത്ര നിമിഷം പകർത്താൻ ഐഎസ്ട്രാക്കിലെത്തിയിട്ടുണ്ട്. റഷ്യയ്ക്കും അമേരിക്കക്കും ചൈനയ്ക്കും ശേഷം ചന്ദ്രദൌത്യത്തിൽ വിജയിക്കുന്ന നാലാമത്തെ രാഷ്ട്രമായി ഇന്ത്യയും മാറും. നാഷണൽ ജ്യോഗ്രഫികും ഇന്ത്യയുടെ ചരിത്ര ദൌത്യം തത്സമയം പ്രക്ഷേപണം ചെയ്യും.












Click it and Unblock the Notifications