കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമനങ്ങള്‍ മോദി നേരിട്ട്; ആഭ്യന്തരമന്ത്രിക്ക് റോളില്ല?

Google Oneindia Malayalam News

ദില്ലി: സുപ്രധാന വകുപ്പുകളിലേക്കുള്ള നിയമനങ്ങളും സ്ഥലം മാറ്റങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് കൈകാര്യം ചെയ്യുന്നതായി റിപ്പോര്‍ട്ട്. മോദിയുടെ നേരിട്ടുള്ള തീരുമാനപ്രകാരം നിയമനങ്ങള്‍ നടക്കുമ്പോള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ട്ടിയിലും മന്ത്രിസഭയിലും നിശബ്ദനാകുകയാണ് ചെയ്യുന്നത്. കാര്യങ്ങള്‍ പ്രധാനമന്ത്രി നേരിട്ട് തീരുമാനിക്കുന്നതോടെ വെറും ഒപ്പിടേണ്ട പണി മാത്രമാണത്രെ സിംഗിന്.

അടുത്തിടെ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലെ ആഭ്യന്തര സുരക്ഷ പ്രത്യേക സെക്രട്ടറി, എയര്‍ ഇന്ത്യ ചെയര്‍മാന്‍, ആരോഗ്യ മന്ത്രാലയത്തിലെ എയ്ഡ്‌സ് കണ്‍ട്രോള്‍ സെക്രട്ടറി തുടങ്ങിയ നിയമനങ്ങളാണ് മോദിയുടെ അപ്രമാദിത്വത്തിന്റെ സൂചനകള്‍ നല്‍കുന്നത്. കാബിനറ്റ് കമ്മിറ്റി ഓഫ് അപ്പോയിന്റ്‌മെന്റാണ് ഈ നിയമനങ്ങളെല്ലാം അംഗീകരിച്ചത്. ജോയിന്റ് സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള നിയമനം അംഗീകരിക്കേണ്ടത് എ സി സിയാണ്.

modi-rajnath

അധികാരത്തില്‍ എത്തിയ ശേഷം മോദി എ സി സിയുടെ ഘടന ഉടച്ചുവാര്‍ത്തിരുന്നു. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, അതാത് മന്ത്രിമാര്‍ എന്നതായിരുന്നു എ സി സിയുടെ ഘടനയെങ്കില്‍ ഇപ്പോളത് വെറും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മാത്രമാണ്. നിയമനത്തിനും സ്ഥലം മാറ്റത്തിനുമുള്ള സാധ്യതാ പട്ടിക എ സി സി തയ്യാറാക്കി ആഭ്യന്തരമന്ത്രാലയത്തിനാണ് സമര്‍പ്പിക്കാറുണ്ടായിരുന്നത്.

ഇത് ആഭ്യന്തരമന്ത്രി പഠിച്ച ശേഷം പ്രധാനമന്ത്രിയുടെ അംഗീകാരത്തിനായി വിടുകയാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ കാബിനറ്റ് സെക്രട്ടറി നേരിട്ട് ഫയലുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണത്രെ അയക്കുന്നത്. പ്രധാനമന്ത്രി തീരുമാനം എടുത്ത ശേഷം ഒപ്പ് വെക്കാന്‍ മാത്രമായാണ് ഫയല്‍ ആഭ്യന്തരമന്ത്രി കാണുന്നതത്രെ. താന്‍ തിരക്കിലായിരുന്നതിനാല്‍ കുറച്ച് ഫയലുകള്‍ നേരിട്ട് അയക്കേണ്ടി വന്നിരുന്നു എന്നാണ് സഭയില്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സിംഗ് മറുപടി പറഞ്ഞത്.

English summary
Report says PM directly deciding on postings of senior officers. Home Minister Rajnath Singh only signing the files once the PM has taken a decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X