കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയൂരപ്പയ്ക്ക് കൈയ്യടിച്ച് മോദി, ഉപതിരഞ്ഞെടുപ്പ് ജയത്തിന്റെ ക്രെഡിറ്റ്, പറഞ്ഞത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കര്‍ണാടകത്തിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ പതിവില്ലാത്ത രീതിയില്‍ ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും യെഡിയൂരപ്പയുടെ വിജയത്തെ എഴുന്നേറ്റ് നിന്ന് വരവേല്‍ക്കണമെന്നാണ് മോദി നിര്‍ദേശിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് കര്‍ണാടകത്തിലെ വിജയമെന്നാണ് മോദി പറഞ്ഞത്. ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ വിജയത്തിന് പിന്നിലെന്നും മോദി പറഞ്ഞു.

1

പാര്‍ട്ടിയുടെ വാരാന്ത്യ യോഗത്തില്‍ മോദി അപ്രതീക്ഷിതമായിട്ടാണ് യെഡിയൂരപ്പയെയും കര്‍ണാടകത്തിലെ വിജയത്തെയും പുകഴ്ത്തിയത്. ബിജെപിയുടെ എംപിമാരെല്ലാം യോഗത്തിലുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ അദ്ദേഹം യെഡിയൂരപ്പയെ അപ്രതീക്ഷിതമായി അഭിനന്ദിക്കുകയും, സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു.അതേസമയം കര്‍ണാടകത്തിലെ വിജയം ബിജെപി പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

കര്‍ണാടകത്തില്‍ നിന്നുള്ളി എംപിയായി പ്രവര്‍ത്തിച്ച ആറ് മാസങ്ങള്‍ക്ക് യെഡിയൂരപ്പയ്ക്ക് ആദ്യം ബിജെപി പാര്‍ലമെന്റ് നേതാക്കളെല്ലാം നന്ദി അറിയിച്ചു. ഇക്കാര്യം സ്ഥിരീകരിച്ച് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി രംഗത്തെത്തി. പാര്‍ട്ടിയിലെ ചടങ്ങുകള്‍ പ്രകാരം യെഡിയൂരപ്പയെ എല്ലാവരും പ്രശംസ കൊണ്ട് മൂടി. എന്നാല്‍ മോദി അദ്ദേഹത്തിന് വേണ്ടി എഴുന്നേറ്റ നിന്ന് കൈയ്യടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. യെഡിയൂരപ്പയും കര്‍ണാടകത്തിലെ മന്ത്രിമാര്‍ക്കും ഈ ആദരം ലഭിച്ചെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

പ്രധാനമന്ത്രി ജനങ്ങളോട് വളരെ കടപ്പാടുള്ളയാളാണ്. കര്‍ണാടകത്തില്‍ ഒരുപാട് വികസന പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. അ തേസമയം ഫലം വന്ന ദിവസം കര്‍ണാടക കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞ് യെഡിയൂരപ്പയെ സ്വീകരിച്ചതായി മോദി പറഞ്ഞിരുന്നു. അതേസമയം 12 നേതാക്കളെ വിജയിപ്പിച്ചത് യെഡിയൂരപ്പയുടെ മിടുക്ക് കൊണ്ടാണെന്ന് മോദി നേതാക്കളോടും പറഞ്ഞിട്ടുണ്ട്. ഇത് പാര്‍ട്ടിയില്‍ യെഡിയൂരപ്പയെ ശക്തനാക്കുന്ന ഘടകമാണ്.

മുസ്ലീങ്ങള്‍ വന്നാലേ മതേതരമാകൂ എന്നില്ല, പലതും തിരുത്താനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് അമിത് ഷാമുസ്ലീങ്ങള്‍ വന്നാലേ മതേതരമാകൂ എന്നില്ല, പലതും തിരുത്താനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് അമിത് ഷാ

English summary
pm gave standing ovation for bs yediyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X