കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജന്‍ധന്‍ യോജന അക്കൗണ്ടുകളില്‍ കള്ളപ്പണം നിക്ഷേപിക്കുന്നവരെ ജയിലിലടയ്ക്കും: പ്രധാനമന്ത്രി

ഉത്തര്‍പ്രദേശിലെ ബിജെപിയുടെ പരിവര്‍ത്തന്‍ യാത്രാ റാലിയ്ക്കിടെയായിരുന്നു താക്കീത്

  • By Sandra
Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനത്തിന് ശേഷം ജന്‍ധന്‍ അക്കൗണ്ടുകളില്‍ കള്ളപ്പണം നിക്ഷേപിക്കുന്നവരെ ജയിലിലടയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ടവര്‍ക്കുള്ള ജന്‍ധന്‍ അക്കൗണ്ടുകളില്‍ കള്ളപ്പണം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ താക്കീതാണ് പ്രധാനമന്ത്രി നല്‍കിയിട്ടുള്ളത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ ബിജെപിയുടെ പരിവര്‍ത്തന്‍ യാത്രാ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവേയായിരുന്നു മോദി ഇക്കാര്യം വ്യതക്തമാക്കിയത്.

രാജ്യത്ത് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം പാവപ്പെട്ടവരെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇതിന് വേണ്ടി പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീരിക്കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്.

കര്‍ശന താക്കീത്

കര്‍ശന താക്കീത്

കള്ളപ്പണം വെളുപ്പിയ്ക്കാന്‍ പാവപ്പെട്ടവരുടെ ജന്‍ധന്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന താക്കീതാണ് പ്രധാനമന്ത്രി നല്‍കിയിട്ടുള്ളത്. പാവപ്പെട്ടവരെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിയ്ക്കുന്നവരെ ജയിലിലടയ്ക്കുമെന്നാണ് മോദി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

വീടുകള്‍ക്ക് മുമ്പില്‍

വീടുകള്‍ക്ക് മുമ്പില്‍

നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ കള്ളപ്പണം സൂക്ഷിച്ചിട്ടുള്ളവര്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നതിന് പകരം പാവപ്പെട്ടവരെ വഴിതെറ്റിയ്ക്കാനായി അവരുടെ വീടുകള്‍ക്ക് മുമ്പിലാണ് ക്യൂ നില്‍ക്കുന്നതെന്നാണ് പ്രധാനമന്ത്രി ഉന്നയിക്കുന്ന ആരോപണം.

 ദാരിദ്ര്യം ഇല്ലാതാക്കും

ദാരിദ്ര്യം ഇല്ലാതാക്കും

പണം അസാധുവാക്കല്‍ നടപടി രാജ്യത്തെ ദാരിദ്ര്യം, അഴിമതി, കള്ളപ്പണം എന്നിവ ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

 50 ദിനത്തിനുള്ളില്‍ പരിഹാരം

50 ദിനത്തിനുള്ളില്‍ പരിഹാരം

രാജ്യത്ത് നോട്ട് നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ നിലവില്‍ നേരിടുന്ന പ്രതിസന്ധിയ്ക്ക് 50 ദിവസത്തിനുള്ളില്‍ പരിഹാരമാകുമെന്നും മോദി പറയുന്നു.

 ക്രൂശിക്കുന്നതില്‍ ദുഃഖിതന്‍

ക്രൂശിക്കുന്നതില്‍ ദുഃഖിതന്‍

രാജ്യത്തെ എല്ലാ പ്രശ്‌നങ്ങളുടേയും അടിവേര് അഴിമതിയാണ്. അത് ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ പേരില്‍ ജനങ്ങള്‍ തന്നെ ക്രൂശിക്കുന്നത് ഞെട്ടലുളവാക്കിയെന്നും മോദി പറയുന്നു. ഇന്ത്യ വളര്‍ച്ച പ്രാപിക്കണമെങ്കില്‍ വലിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഴിമതി തുടച്ചു നീക്കണം.

English summary
PM Modi Issuing a warning to those who were stashing their black money into the bank accounts of poor people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X