സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ചത് അവിസ്മരണീയ അനുഭവം, വെളിപ്പെടുത്തലുമായി മോദി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അതിർത്തിയിലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ സാധിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിലൂടെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതിർത്തി കാക്കുക മാത്രമല്ല സൈനികരുടെ ജോലി. മറിച്ച് രാജ്യത്ത് സമാധാനം കാത്തു സൂക്ഷിക്കാനും അവർ പ്രയത്നിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ സമാധാന ഭൗത്യത്തിന്റെ ഭാഗമായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യൻ സൈനികർ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിർത്തി കാത്തുസൂക്ഷിക്കുന്ന സൈനികർക്ക് ദീപാവലി പ്രമാണിച്ച് മധുരം എത്തിക്കാനാകുമോയെന്ന ചോദ്യവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. തന്റെ മൊബൈൽ അപ്ലിക്കേഷനായ എൻഎം ആപ്പ് വഴിയാണ് ദീപാവലി നാളിൽ ജനങ്ങളുടെ സന്ദേശമെത്തിയതെന്ന് അദ്ദേഹം അറിയിച്ചു.

പട്ടിദാർ വിഭാഗത്തിന് സംവരണം വാഗ്ദാനം ചെയ്ത് കോൺഗ്രസ്, ഹർദിക് കോൺഗ്രസിൽ, ബിജെപിക്ക് പണിപാളി

താരങ്ങളെ അഭിനന്ദിച്ചു

താരങ്ങളെ അഭിനന്ദിച്ചു

ഇന്ത്യയുടെ അഭിമാനം സംരക്ഷിച്ച കായിക താരങ്ങളേയും ടീമുകളേയും മൻ കി ബാത്തിൽ മോദി അഭിനന്ദിച്ചു. ഡെൻമാർക്ക് ഓപ്പൺ നേടിയ കിഡംബി ശ്രീകാന്ത്, 10 വർഷത്തിനു ശേഷം ഹോക്കിയിൽ കിരീടം ചൂടിയ ഇന്ത്യൻ താരങ്ങളേയും, അണ്ടർ 17 ൽ മത്സരിച്ച ഇന്ത്യൻ ടീം അംഗങ്ങളേയും പ്രധാനമന്ത്രി പ്രശംസിച്ചു.

ലോക സമാധാനത്തിന് ഇന്ത്യൻ സൈന്യം

ലോക സമാധാനത്തിന് ഇന്ത്യൻ സൈന്യം

രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുക മാത്രമല്ല ഇന്ത്യൻ ‍ സൈന്യത്തിന്റെ ജോലി. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളുമായി സഹകരിച്ച് 18000 ൽ അധികം ഇന്ത്യൻ സൈനികർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

ലോകത്തിൽ മൂന്നാം സ്ഥാനം

ലോകത്തിൽ മൂന്നാം സ്ഥാനം

യുഎൻ സമാധാന ദൗത്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന 7000 സൈനിക ട്രിപ്പുകളാണ് ഇന്ത്യക്കുളളത്. ഇക്കാര്യത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.

വനിത സൈനികർ

വനിത സൈനികർ

ഇന്ത്യയിലെ വനിത സൈനികരുടെ പ്രവർത്തനം പ്രശംസനീയമാണ്. യുഎന്നിൽ സമാധാന ദൗത്യത്തിന്റെ ഭാഗമായി ലൈബീരിയയിലേക്ക് ഒരു വനിതാ പൊലീസ് സംഘത്തെ അയച്ച ആദ്യത്തെ രാജ്യം ഇന്ത്യയാണെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നുണ്ട്.‌

 രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി പ്രവർത്തിക്കണം

രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി പ്രവർത്തിക്കണം

ജനങ്ങൾ രാജ്യത്ത് ഐകൃത്തോടെ ജീവിക്കണമെന്നു മോദി ആഹ്വാനം ചെയ്യുന്നുണ്ട്.ഏറ്റവും മികച്ച ഒരു നാളെയെ കെട്ടിപ്പടുക്കാനാണ് നമ്മുടെ ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി പ്രവർത്തിക്കണം

രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി പ്രവർത്തിക്കണം

ജനങ്ങൾ രാജ്യത്ത് ഐകൃത്തോടെ ജീവിക്കണമെന്നു മോദി ആഹ്വാനം ചെയ്യുന്നുണ്ട്.ഏറ്റവും മികച്ച ഒരു നാളെയെ കെട്ടിപ്പടുക്കാനാണ് നമ്മുടെ ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു.

റണ്‍ ഫോര്‍ യൂണിറ്റി

റണ്‍ ഫോര്‍ യൂണിറ്റി

ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മ വാര്‍ഷികത്തോട് അനുബന്ധിച്ച് ഒക്ടോബര്‍ 31ന് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘റണ്‍ ഫോര്‍ യൂണിറ്റി' ഉദ്യമത്തില്‍ എല്ലാവരും പങ്കെടുക്കണമെന്നും മോദി അറിയിച്ചു. രാജ്യത്ത് ചിതറി കിടന്ന എല്ലാ ഇന്ത്യക്കാരേയും ഒന്നീപ്പിച്ച് ഒരു ഭരണഘടനയ്ക്ക് കീഴിൽ കൊണ്ടുവന്ന വ്യക്തിയാണ് വല്ലഭായ്പട്ടേലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു

English summary
From the days of Khadi for Nation, we came to see Khadi for Fashion, and now the country is moving towards 'Khadi for transformation'

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്