കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയും അമിത് ഷായും ഇത്തവണ ഹോളി ആഘോഷത്തില്‍ പങ്കെടുക്കില്ല; വിട്ടു നില്‍ക്കുമെന്ന് ട്വീറ്റ്‌

  • By Anupama
Google Oneindia Malayalam News

ദില്ലി: ഈ വര്‍ഷം രാജ്യത്തെ ഹോളി ആഘോഷങ്ങളില്‍ താന്‍ പങ്കെടുക്കുന്നില്ലെന്നും വിട്ടുനില്‍ക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി കൂട്ടം കൂടിയുള്ള പരിപാടികള്‍ ഒഴിവാക്കണമെന്ന വിദഗ്ദരുടെ അഭിപ്രായം സ്വീകരിച്ചാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.

Recommended Video

cmsvideo
Narendra Modi would not participate in Holi celebrations | Oneindia Malayalam

'കോവിഡ്-19 നൊവേല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ആളുകള്‍ കൂട്ടത്തോടെ നില്‍ക്കുന്നത് കുറക്കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അതിനാല്‍ ഇത്തവണ താന്‍ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നില്ലായെന്ന് തീരുമാനിച്ചിരിക്കുകയാണ്.' മോദി ട്വിറ്ററില്‍ കുറിച്ചു.

modi

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഹോളി ആഷോഷത്തില്‍ പങ്കെടുക്കില്ലിയെന്ന് അറിയിച്ചിട്ടുണ്ട്. ഇതേ കാരണത്താലാണ് അമിത് ഷായും ആഷോഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.

ആരും ഭയപ്പെടേണ്ടതില്ലെന്നും കൊറോണയെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് വിപുലമായ അവലോകനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മോദി നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഹോളി ആഘോഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്ന് അറിയിക്കുന്നത്.

കൊറോണക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും സ്വയം സുരക്ഷക്കായി ചില മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുണ്ടെന്നും മോദി രാജ്യത്തെ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ശശീരം വൃത്തിയായി സൂക്ഷിക്കുന്നതിനോടൊപ്പം മാസ്‌ക് ധരിക്കുക, ചുമക്കുമ്പോള്‍ ടിഷ്യൂസ് ഉപയോഗിക്കുക തുടങ്ങി ഏറ്റവും പ്രാഥമികമായി ചെയ്യേണ്ട ചില കാര്യങ്ങളും മോദി നിര്‍ദേശിച്ചിരുന്നു.

നാല്‍പ്പത്തെട്ട് മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂന്ന് പുതിയ കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദില്ലി, ഹൈദബരാബാദ്, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പുതുതായി കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ലോകത്താകമാനം 3000 പേരാണ് കൊറോണ ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്.

English summary
PM Modi and Amit shah would not participate in Holi events as experts have advised to avoidcoronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X