• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിയുടെ നിർണായക പ്രഖ്യാപം... ഇന്ത്യക്ക് സംയുക്ത സൈനികമേധാവി; കശ്മീരിൽ സാധ്യമാക്കിയത് ജനതയുടെ മോചനം

  • By S Swetha

ദില്ലി: രാജ്യത്തെ മൂന്ന് സൈനവിക വിഭാഗങ്ങളുടെ ഏകോപനത്തിനായി പ്രതിരോധ മേധാവിയെ (ചീഫ് ഡിഫന്‍സ് സ്റ്റാഫ്) നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ ആണ് ഈ പ്രഖ്യാപനം. 'സേനകള്‍ തമ്മിലുള്ള ഏകോപനം കൂടുതല്‍ ശക്തമാക്കുന്നതിന്, ചെങ്കോട്ടയില്‍ നിന്ന് ഒരു പ്രധാന തീരുമാനം പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യക്ക് ഒരു ചീഫ് ഡിഫന്‍സ് സ്റ്റാഫ് - സിഡിഎസ് ഉണ്ടാകും. ഇത് സേനകളെ കൂടുതല്‍ ഫലപ്രദമാക്കും' ചെങ്കോട്ടയില്‍ നിന്നുള്ള 93 മിനിറ്റ് പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.

ഇനി മോദി സഞ്ചരിച്ച വഴികൾ വിനോദ സ‍ഞ്ചാരികൾക്ക് വഴികാട്ടും; പ്രത്യേക ട്രക്കിങ് റൂട്ടാക്കാൻ സർക്കാർ!!ഇനി മോദി സഞ്ചരിച്ച വഴികൾ വിനോദ സ‍ഞ്ചാരികൾക്ക് വഴികാട്ടും; പ്രത്യേക ട്രക്കിങ് റൂട്ടാക്കാൻ സർക്കാർ!!

1999 ലെ കാര്‍ഗില്‍ യുദ്ധത്തിനുശേഷം രൂപീകരിച്ച ഒരു സമിതിയാണ് സൈന്യത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഒരു ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന് ആദ്യം ശുപാര്‍ശ ചെയ്തത്. കാര്‍ഗില്‍ യുദ്ധത്തിനുശേഷം സുരക്ഷയിലെ അപാകങ്ങൾ പരിശോധിക്കാനാണ് സമിതി രൂപീകരിച്ചത്.


കരസേനയും നാവികസേനയും വ്യോമസേനയും തമ്മിലുള്ള ഏകോപനത്തിന്റെ ആവശ്യകത കാര്‍ഗില്‍ യുദ്ധകാലത്ത് കണ്ടു. കാര്‍ഗില്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം അന്നത്തെ ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം ഇത് അന്വേഷിക്കുകയും പ്രതിരോധമേധാവി എന്ന തസ്തികയ്ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ ഒരു സർക്കാരിനും സാധിച്ചിരുന്നില്ല. ഒന്നാം മോദി സര്‍ക്കാരില്‍ രണ്ട് വര്‍ഷം പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറാണ് ഈ ആശയത്തെ ശക്തമായി പിന്തുണച്ചത്.


ആര്‍ട്ടിക്കിള്‍ 370 ഫലപ്രദമായി റദ്ദാക്കുന്നതിനെക്കുറിച്ചും ജമ്മു കശ്മീരിന്റെ വിഭജനത്തെക്കുറിച്ചും മോദി തന്റെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പരാമർശിച്ചു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ പഴയ സമ്പ്രദായം അഴിമതിയിലേക്കും സ്വജനപക്ഷപാതത്തിലേക്കും നയിച്ചെങ്കിലും സ്ത്രീകള്‍, കുട്ടികള്‍, ദലിതര്‍, ആദിവാസി സമൂഹങ്ങള്‍ എന്നിവരുടെ അവകാശങ്ങളില്‍ അനീതി നിലനിന്നിരുന്നു. ശുചിത്വ തൊഴിലാളികളുടെ സ്വപ്നങ്ങള്‍ അപൂര്‍ണ്ണമായിരുന്നു. ഇത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും? ഞങ്ങള്‍ അവരെ മോചിപ്പിച്ചു. ജമ്മു കശ്മീരിലെയും ലഡാക്കിലെയും പൗരന്മാര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന് ഉറപ്പാക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ഈ ഉത്തരവാദിത്തം എല്ലാ ഇന്ത്യക്കാര്‍ക്കും ബാധകമാണ്. കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ ആര്‍ട്ടിക്കിള്‍ 370 കാരണം കശ്മീരില്‍ അഴിമതിയും ഭീകരതയും മാത്രമാണ് ഉണ്ടായതെന്നും മോദി പറഞ്ഞു.


ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവയ്ക്കുള്ള പിന്തുണയ്ക്ക് പിന്നിലെ യുക്തി മനസ്സിലാക്കുന്നതില്‍ താന്‍ പരാജയപ്പെടുന്നുവെന്ന് ചെങ്കോട്ടയില്‍ സംസാരത്തിനിടെ മോദി പറഞ്ഞു. ജമ്മു കശ്മീരിന്റെ ക്ഷേമത്തിന് ഈ വ്യവസ്ഥകള്‍ വളരെ പ്രധാനമാണെങ്കില്‍, മുന്‍ ഭരണാധികാരികള്‍ ഒന്നിലധികം അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇത് ഒരു താല്‍ക്കാലിക വ്യവസ്ഥയായി ഉപേക്ഷിച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. 'ഇത് ശരിയല്ലെന്ന് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു, പക്ഷേ കാര്യങ്ങള്‍ ശരിയാക്കാനുള്ള ഇച്ഛാശക്തി അവര്‍ക്ക് ഇല്ലായിരുന്നു.'


ജമ്മു കശ്മീരിന്റെ സ്വയംഭരണാധികാരം അസാധുവാക്കിയതിന്റെ നേട്ടങ്ങളെക്കുറിച്ചും മോദി വിശദീകരിച്ചു. ഈ നടപടി മേഖലയിലെ ജനങ്ങള്‍ക്ക് കേന്ദ്രത്തില്‍ സര്‍ക്കാരിനെ നേരിട്ട് ഉത്തരവാദിത്തത്തോടെ നിലനിര്‍ത്താന്‍ പ്രാപ്തമാക്കും. 'വിഭജനത്തിനുശേഷം, ആളുകള്‍ ഇന്ത്യയില്‍ വന്നപ്പോള്‍ അവര്‍ക്ക് പ്രശ്നങ്ങളൊന്നും നേരിടേണ്ടിവന്നില്ല, എന്നാല്‍ ജമ്മു കശ്മീരില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് ഒരിക്കലും സമാധാനത്തോടെ ജീവിക്കാന്‍ കഴിയില്ല. പുതിയ സംവിധാനം നിലവില്‍ അവിടെയുള്ള ജനങ്ങളുടെ നേട്ടത്തിനായിട്ടാണ്. ഇപ്പോള്‍ ജമ്മുകശ്മീരില്‍ താമസിക്കുന്ന ആര്‍ക്കും കേന്ദ്രത്തെ നേരിട്ട് ചോദ്യം ചെയ്യാന്‍ കഴിയും. ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പോകേണ്ട ആവശ്യമില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

English summary
PM Modi announces Chief of Defence staff for India on Independence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X