Get Updates
Get notified of breaking news, exclusive insights, and must-see stories!

പാവങ്ങളുടെ ഫണ്ട് മുക്കിയവര്‍ തനിക്കു നേരെ വിരല്‍ ചൂണ്ടുന്നു; മമതയ്‌ക്കെതിരെ മോദി

കൊല്‍ക്കത്ത: കറന്‍സി പിന്മാറ്റത്തില്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവങ്ങളായ ലക്ഷക്കണക്കിന് ആളുകളുടെ ശാരദ ചിറ്റ് ഫണ്ട് മുക്കിയവരാണ് തനിക്കെതിരെ വിരല്‍ ചൂണ്ടുന്നതെന്ന് ആഗ്രയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞു. റാലിയില്‍ പ്രധാന്‍ മന്ത്രി ഗ്രാമീണ്‍ ആവാസ് യോജന എന്ന പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു.

തനിക്കെതിരെ വിരല്‍ ചൂണ്ടുന്നവര്‍ എത്തരക്കാരാണെന്ന് തനിക്കറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാവങ്ങളുടെ ചിട്ടി ഫണ്ട് തട്ടിയെടുത്തവരാണിവര്‍. ഒട്ടേറെ പേര്‍ തങ്ങളുടെ പണം നിക്ഷേപിച്ച ഫണ്ട് ആണ് ഇവര്‍ തട്ടിയെടുത്തത്. ഇവരാണ് തനിക്കുനേരെ വിരല്‍ ചൂണ്ടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

narendra-modi

കേന്ദ്ര സര്‍ക്കാരിന്റെ കറന്‍സി നിരോധനത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് മമതാ ബാനര്‍ജിയായിരുന്നു. ഇതിനായി അവര്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ഉള്‍പ്പെടെയുള്ളവരുമായി ഒരുമിച്ചുള്ള സമരത്തിന് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. കറന്‍സി നിരോധനം പിന്‍വലിക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കറന്‍സി നിരോധനത്തിനുശേഷം 5 ലക്ഷം കോടി രൂപ ബാങ്കില്‍ നിക്ഷേപമായി എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് ഭാവിയില്‍ പാവങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകും. ജനങ്ങള്‍ തന്നെ പിന്തുണയ്ക്കുന്നുണ്ട്. കറന്‍സി നിരോധനം വിജയകരമായി തീരുമെന്നും പ്രധാനമന്ത്രി റാലിയില്‍ ജനങ്ങളോട് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+