നിഷേധാത്മക സഖ്യങ്ങള്‍ ഒരിക്കലും വിജയിക്കില്ല; പ്രതിപക്ഷ സഖ്യത്തിനെതിരെ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂക്ഷ വിമര്‍ശനം. നിഷേധാത്മകതയില്‍ രൂപപ്പെട്ട സഖ്യങ്ങള്‍ ഒരിക്കലും വിജയിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ എന്ന പുതിയ സഖ്യത്തിന്റെ പേര് എടുത്ത് പറയാതെയായിരുന്നു വിമര്‍ശം. എന്‍ഡിഎ സഖ്യകക്ഷികളുടെ മെഗാ യോഗത്തിലായിരുന്നു മോദിയുടെ പരാമര്‍ശം. കുടുംബാധിപത്യത്തില്‍ ഊന്നിയതും, അഴിമതി നിറഞ്ഞതുമായ ഒരു സഖ്യമാണ് അധികാരത്തിലെങ്കില്‍ രാജ്യമാണ് പരാജയപ്പെടുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ ശബ്ദമാണ് ഇന്ത്യയെന്ന് നേരത്തെ പ്രതിപക്ഷ സഖ്യം പറഞ്ഞിരുന്നു. അതേസമയം പ്രതിപക്ഷത്തിന്റെ ഇന്ത്യക്ക് പകരം ഭാരതം എന്നതില്‍ ഊന്നിയായിരുന്നു മോദിയുടെ പരാമര്‍ശം.എന്‍ഡിഎ പ്രതിനിധാനം ചെയ്യുന്ന ഭാരതം പാവപ്പെട്ടവരുടെയും, പിന്നോക്ക വിഭാഗക്കാരുടേതുമാണെന്ന് മോദി പറഞ്ഞു. എന്‍ഡിഎ എന്നത്, പുതു ഇന്ത്യ, വികസിത രാജ്യം, ജനങ്ങളുടെ ആഗ്രഹങ്ങള്‍ എന്നിവ ചേര്‍ന്നാണ് എന്‍ഡിഎ ഉണ്ടായത്. നിര്‍ബന്ധിത പ്രേരണയാല്‍ ഉണ്ടായതല്ല ഈ സഖ്യം, മറിച്ച് സംഭാവനകളിലൂടെ ഉണ്ടായതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ന് എന്‍ഡിഎ ചൂഷണം ചെയ്യപ്പെട്ടവര്‍ക്കൊപ്പവും, ദരിദ്രര്‍ക്കും, ആദിവാസികള്‍ക്കും, പിന്നോക്ക വിഭാഗത്തിനും വേണ്ടി നിലനില്‍ക്കുന്നു. രാജ്യത്തിന്റെ ജനങ്ങള്‍ക്കായിട്ടാണ് എന്‍ഡിഎ സ്വയം സമര്‍പ്പിച്ചിരിക്കുന്നത്. രാഷ്ട്രം പ്രഥമം, പുരോഗം പ്രഥമം, ജനങ്ങളുടെ ശാക്തീകരണം പ്രഥമം, എന്നിവയാണ് എന്‍ഡിഎ മുന്നില്‍ കാണുന്നത്. ഗാന്ധിയും, അംബേദ്കറും മനസ്സില്‍ കണ്ട സാമൂഹ്യ നീതിയാണ് എന്‍ഡിഎ നടപ്പാക്കുന്നതെന്നും മോദി പറഞ്ഞു.
ഞങ്ങള്‍ സൗജന്യ ആരോഗ്യ സുരക്ഷ ഉറപ്പാക്കുമ്പോള്‍, ഭാവി തലമുറ കൂടിയാണ് സുരക്ഷിതമാകുന്നത്. ദാരിദ്ര്യത്തിന്റെ കാലചക്രമാണ് എന്‍ഡിഎ പദ്ധതികള്‍ ഇല്ലാതാക്കിയത്. മധ്യപ്രദേശിലെ ഒരു ആദിവാസി ഗ്രാമത്തിലേക്ക് ഞാന്‍ പോയിരുന്നു. അവിടെ വെച്ച് ആദിവാസി സ്ത്രീകളെ കണ്ടപ്പോള്‍ അവര്‍ പഞ്ഞത് ലക്ഷാധിപതികളായെന്നാണ്. സ്വയം സഹായ സംഘങ്ങളിലൂടെയുള്ള സഹായം അത്രത്തോളമായിരുന്നുവെന്ന് അവര്‍ അടയാളപ്പെടുത്തുകയാണെന്നും മോദി പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും പരസ്പരം പോരടിക്കുന്നവരാണ്. ബെംഗളൂരുവില്‍ പക്ഷേ അവര്‍ പരസ്പരം ആലിംഗനം ചെയ്യുകയാണ്. യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്ക് കാണാം. അവര്‍ ഒരുമിച്ചെത്താന്‍ സാധിച്ചേക്കും. എന്നാല്‍ ഒരുമിച്ച് മുന്നോട്ട് പോകാനാവില്ലെന്നും മോദി പറഞ്ഞു.2014ല്‍ എന്‍ഡിഎയുടെ വോട്ട് ശതമാനം 38 മാത്രമായിരുന്നു. 2024ല്‍ എന്‍ഡിഎയുടെ വോട്ട് ശതമാനം അന്‍പതിന് മുകളില്‍ പോകും. എന്‍ഡിഎയുടെ മൂന്നാം ടേമില്‍, ഇന്ത്യന്‍ സമ്പദ് ഘടന ആഗോള തലത്തിലെ മൂന്നാമത്തെ വലിയ ശക്തിയായി മാറുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സ്വാര്‍ത്ഥമായ നേട്ടത്തിനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചിരിക്കുന്നത്. ഈ പാര്‍ട്ടികള്‍ അവരുടെ ദുരാഗ്രഹത്താലാണ് സഖ്യം രൂപീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യമാണ്. എല്ലാവരും തെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യങ്ങളുമായി കരാറുണ്ടാക്കാന്‍ താല്‍പര്യപ്പെടില്ല. എന്നാല്‍ യുഎസ്, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, യുഎഇ എന്നിവരെല്ലാം ദീര്‍ഘകാല കരാറാണ് ഇന്ത്യയുമായി ഒപ്പുവെക്കുന്നതെന്നും മോദി പറഞ്ഞു.


Click it and Unblock the Notifications