Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; കരുത്തേകി എൻഡിഎ നേതൃനിര

Recommended Video

cmsvideo
    മോദി വാരണാസിയിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു | #NarendraModi | #Varanasi | Oneindia Malayalam

    വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസി ലോക്സഭാ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൻഡിഎയിലെ സഖ്യകക്ഷി നേതാക്കളും കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമെല്ലാം പ്രധാനമന്ത്രിയെ അനുഗമിച്ചു. വാരണാസി കളക്ട്രേറ്റിലാണ് പ്രധാനമന്ത്രി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. വാരണാസിയിലെ കാലഭൈരക ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു പത്രികാ സമർപ്പണത്തിന് എത്തിയത്.

    അമിത് ഷാ അടക്കമുള്ള മുതിർന്ന നേതാക്കൾ കളക്ടേറ്റിൽ പ്രധാനമന്ത്രിക്കായി കാത്തുനിന്നു. മോദിയെ കാണാൻ വലിയ ജനക്കൂട്ടമാണ് കളക്ടേറ്റിലേക്കുള്ള വഴിയിൽ കാത്തു നിന്നത്. പുഷ്പവൃഷ്ടി നടത്തിയാണ് അണികൾ പ്രധാനമന്ത്രിയെ വരവേറ്റത്. പത്രികാ സമർപ്പണത്തിന് മുന്നോടിയായി ബിജെപി പ്രവർത്തകർക്കായി സംഘടിപ്പിച്ച സമ്മേളനത്തിൽ കേരളത്തെ വിമർശിച്ച് പ്രധാനമന്ത്രി പരാമർശങ്ങൾ നടത്തി.

    പത്രികാ സമർപ്പണം

    പത്രികാ സമർപ്പണം

    എൻഡിഎ മുന്നണിയുടെ ശക്തി പ്രകടനം എന്ന നിലയിൽ പത്രികാ സമർപ്പണത്തെ മാറ്റിയെടുക്കാനായിരുന്നു ബിജെപിയുടെ ശ്രമം. ബിജെപി അധ്യക്ഷൻ അമിത് ഷാ, പീയുഷ് ഗോയൽ, ഉദ്ധവ് താക്കറെ, ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ, അണ്ണാ ഡിഎംകെ നേതാവ് ഒ പനീർ ശെൽവം, ജെഡിയു നേതാവ് നിതീഷ് കുമാർ തുടങ്ങിയവരെല്ലാം നാമനിർദ്ദേശ പത്രിക സമർപ്പണത്തിനായി എത്തിയിരുന്നു.
    പത്രികാ സമർപ്പണത്തിന് മുന്നോടിയായി വ്യാഴാഴ്ച വാരണാസിയിൽ പ്രധാനമന്ത്രി കൂറ്റൻ റോഡ് ഷോയും നടത്തിയിരുന്നു.

    രണ്ടാം വട്ടം

    രണ്ടാം വട്ടം

    ഇത് രണ്ടാം വട്ടമാണ് പ്രധാനമന്ത്രി വാരണാസിയിൽ നിന്ന് മത്സരിക്കുന്നത്. 2014ലെ തിരഞ്ഞെടുപ്പിൽ 3,71,784 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രധാനമന്ത്രി വാരണാസിയിൽ നിന്നും വിജയിച്ചത്. വാരണാസിക്കൊപ്പം വഡോദരയിലും മോദി മത്സരിച്ചിരുന്നു. രണ്ടിടത്തും വിജയിച്ച പ്രധാനമന്ത്രി വാരണാസി നിലനിർത്തുകയായിരുന്നു. ഇക്കുറി വാരണാസിയിൽ നിന്നും മാത്രമാണ് പ്രധാനമന്ത്രി മത്സരിക്കുന്നത്.

     ഭൂരിപക്ഷം ഉയരും

    ഭൂരിപക്ഷം ഉയരും

    നരേന്ദ്രമോദിയുടെ സ്ഥാനാർത്ഥിത്വം ഉത്തർപ്രദേശിൽ മുഴുവൻ തരംഗമാക്കി മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യം. 2014ൽ ആംആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഇന്ന് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട അജയ് റായിയെ തന്നെയാണ് ഇക്കുറിയും കോൺഗ്രസ് സ്ഥാനാർത്ഥി. എസ്പി-ബിഎസ്പി സഖ്യവും ശക്തരായ സ്ഥാനാർത്ഥികളെയല്ല നിർത്തിയിരിക്കുന്നത്. ആറ് ലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷമാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

    പത്രികാ സമർപ്പണത്തിലും ചൗക്കിദാർ

    പത്രികാ സമർപ്പണത്തിലും ചൗക്കിദാർ

    പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് ഉയർത്തുന്ന ചൗക്കിദാർ പ്രയോഗത്തിന്റെ തുടർച്ചയെന്നോണം പ്രധാനമന്ത്രിയുടെ നാമനിർദ്ദേശ പത്രികയിൽ പേര് നിർദ്ദേശിച്ച് ഒപ്പുവെച്ചത് സെക്യൂരിറ്റി ജീവനക്കാരനായ രാം ശങ്കർ പട്ടേലാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വഡോദരയിൽ നിന്നും മോദിയെ നാമനിർദ്ദേശം ചെയ്തത് ചായക്കടക്കാരനായ കിരൺ മഹീദയായിരുന്നു.

    കേരളത്തിന് വിമർശനം

    നാമ നിർദ്ദേശ പത്രികാ സമർപ്പണത്തിന് മുന്നോടിയായി നടത്തിയ പ്രചാരണ പൊതുയോഗത്തിൽ കേരളത്തെ രൂക്ഷമായി വിമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. കേരളത്തിൽ ജീവൻ പണയം വെച്ചാണ് ബിജെപി പ്രവർത്തകർ പ്രചാരണം നടത്തുന്നത്. കേരളത്തിൽ വോട്ട് തേടുന്ന പ്രവർത്തകർ ജീവനോടെ മടങ്ങുമെന്ന് പ്രതീക്ഷ പോലും ഇല്ലെന്നും മോദി വിമർശിച്ചു. ബംഗാളിലും സമാനമായ സാഹചര്യമാണെന്ന് മോദി വിമർശിച്ചു.

    ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+