അഴിമതിക്കാര്‍ ഒന്നിച്ച് കൂടിയിരിക്കുകയാണ്; അഴിമതി അവസാനിപ്പിച്ച് രാജ്യം മുന്നോട്ട് പോകുമെന്ന് മോദി
ദില്ലി: പ്രതിപക്ഷത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളെല്ലാം അഴിമതിക്കാരെ സംരക്ഷിക്കാനുള്ളതാണെന്ന് മോദി പറഞ്ഞു. അഴിമതിക്കാരെല്ലാം ഇപ്പോള്‍ ഒന്നിച്ച് കൂടിയിരിക്കുകയാണ്. അഴിമതിയെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദില്ലിയില്‍ പുതുതായി നിര്‍മിച്ച ബിജെപിയുടെ സെന്‍ട്രല്‍ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയുടെ ഭാവി മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ പാര്‍ട്ടിയാണ് ബിജെപിയെന്ന് മോദി അവകാശപ്പെട്ടു. രണ്ട് സീറ്റില്‍ നിന്ന് 303 ലോക്‌സഭാ സീറ്റിലേക്ക് വളര്‍ന്ന ബിജെപിയുടെ വളര്‍ച്ചയെയും അദ്ദേഹം സ്മരിച്ചു.കോണ്‍ഗ്രസിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് മോദി ഉന്നയിച്ചത്. സിഖ് വിരുദ്ധ കലാപത്തെയും, അടിയന്തരാവസ്ഥയെയും ഉയര്‍ത്തി കാണിച്ചായിരുന്നു വിമര്‍ശനം.

1984ലെ ആ കറുത്ത അധ്യായം രാജ്യമൊരിക്കലും മറക്കില്ല. ആ വര്‍ഷം ചരിത്രപരമായ തിരഞ്ഞെടുപ്പാണ് നടന്നത്. വളരെ വൈകാരികമായിട്ടുള്ള അന്തരീക്ഷം രാജ്യത്തുണ്ടായിരുന്നു. ആ തരംഗത്തില്‍ ഞങ്ങള്‍ പൂര്‍ണമായും തകര്‍ന്ന് പോയി. എന്നാല്‍ ഞങ്ങളുടെ ആത്മവീര്യം ഇല്ലാതായിട്ടില്ലായിരുന്നു. ആരെയും തോല്‍വിക്ക് കാരണമായി പറഞ്ഞിരുന്നില്ലെന്നും മോദി പറഞ്ഞു.
ബിജെപി ഒരിക്കലും തോല്‍വിയില്‍ ആരെയും കുറ്റപ്പെടുത്തിയില്ല. തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ തോല്‍ക്കാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ചിലര്‍ ചോദ്യം ചെയ്യുകയാണ്. അതും അഴിമതിയില്‍ മുങ്ങികുളിച്ചവരാണ് ഇതിന് പിന്നില്‍. ഇവരെ കുറിച്ച് ഏജന്‍സികള്‍ അന്വേഷിക്കുമ്പോള്‍, ആ അന്വേഷണ ഏജന്‍സികളെ ഇവര്‍ അപമാനിക്കുകയാണ്.
കോടതി വിധി ഇവര്‍ക്കെതിരാവുമ്പോള്‍, ഇതേ അഴിമതിക്കാര്‍ അതിനെ ചോദ്യം ചെയ്യുകയാണ്. ജുഡീഷ്യറിയെ തന്നെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നതെന്നും മോദി പറഞ്ഞു.കോണ്‍ഗ്രസിന്റെ കാലത്ത് അയ്യായിരം കോടിയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. എന്നാല്‍ ബിജെപിയുടെ കീഴില്‍ ഒന്‍പത് വര്‍ഷം കൊണ്ട് 1,10000 കോടിയുടെ വസ്തുക്കളാണ് പിടിച്ചെടുത്തതെന്നും മോദി പറഞ്ഞു.
നമ്മുടെ ബാങ്കുകള്‍ കൊള്ളയടിക്കുന്നതും, അത് ചെയ്തവര്‍ നാടുവിടുന്നതും കോണ്‍ഗ്രസ് ഭരണകാലത്ത് പതിവായിരുന്നു. ഇന്ന് ചില പാര്‍ട്ടികള്‍ സേവ ദ കറപ്ഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്. ചില പാര്‍ട്ടികളുടെ വ്യാജ ആരോപണങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ മുട്ടുമടക്കില്ല. ബിജെപിയെ ഇല്ലാതാക്കാന്‍ പല ശ്രമങ്ങളും നടന്നതാണ്. പക്ഷേ അതെല്ലാം പരാജയപ്പെട്ടു. അവര്‍ എന്നെ ജയിലില്‍ അടയ്ക്കാനും ശ്രമിച്ചതാണ്. എന്നാല്‍ ഓരോ തവണയും പരാജയപ്പെട്ടുവെന്നും മോദി പറഞ്ഞു.
വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍












Click it and Unblock the Notifications