നരേന്ദ്ര മോദിയുടെ ഊണിന് വില 29 രൂപ!
ദില്ലി: ഇന്ന് (മാര്‍ച്ച് 2, 2015 തിങ്കളാഴ്ച) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയൂണിന് ചെലവഴിച്ചത് എത്ര രൂപ. ഉത്തരം സിംപിള്‍ 29 രൂപ. പാര്‍ലമെന്റ് കാന്റീനിലായിരുന്നു ഇന്ന് നരേന്ദ്ര മോദിയുടെ വിഭവസമൃദ്ധമായ ഉച്ചയൂണ്. പാര്‍ലമെന്റ് കെട്ടിടത്തിലെ ഒന്നാം നിലയിലുള്ള എഴുപതാം നമ്പര്‍ മുറിയിലെ കാന്റീനിലാണ് മോദി ഇന്ന് ഉച്ചയൂണ് കഴിക്കാനെത്തിയത്.
പ്രത്യേകിച്ച് ഒരു ഒച്ചപ്പാടും ബഹളവും കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാന്റീനിലേക്ക് കയറിവരുന്നത് കണ്ട് ജീവനക്കാര്‍ ആദ്യമൊന്നു പകച്ചു. പിന്നെ പതിയെ പ്രധാനമന്ത്രിക്ക് അരികിലെത്തി കഴിക്കാന്‍ എന്താണ് വേണ്ടത് എന്ന് ചോദിച്ചു. ഉച്ചയൂണിന് എന്താണോ ഉള്ളത് അത് തരൂ എന്നായി മോദി. കുറച്ച് ചൂടുവെള്ളം കുടിച്ച മോദി സാലഡും രുചിനോക്കി. അതായിരുന്നു പ്രധാനമന്ത്രിയുടെ സ്റ്റാര്‍ട്ടര്‍.

പിന്നാലെ ചോറും റൊട്ടിയും ഉരുളക്കിഴങ്ങ് സബ്ജിയും തൈരും മറ്റുമായി വെജിറ്റേറിയന്‍ ഊണ് എത്തി. ഊണും കഴിച്ച് 29 രൂപ ബില്ലും അടച്ചാണ് മോദി കാന്റീനില്‍ നിന്നും മടങ്ങിയത്. മൂന്ന് എം പിമാരും മോദിയുടെ കൂടെ കാന്റീനിലെത്തിയിരുന്നു. ബിഹാറില്‍ നിന്നുള്ള ഛേദി പാസ്വാന് മാത്രമായിരുന്നു ഇവരില്‍ ബി ജെ പിയില്‍ നിന്നും ഉണ്ടായിരുന്നത്.
25 - 30 എം പിമാരാണ് മോദി വരുമ്പോള്‍ കാന്റീനില്‍ ഉണ്ടായിരുന്നത്. ഓരോരുത്തരുടെയും അടുത്തുപോയി കുശലം ചോദിച്ച ശേഷമാണ് മോദി മടങ്ങിയത്.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’












Click it and Unblock the Notifications