കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി20 സമ്മേളനത്തില്‍ ലോക നേതാക്കള്‍ക്ക് മോദിയുടെ സമ്മാനം എന്താണെന്നറിയാമോ?

Google Oneindia Malayalam News

ലോക നേതാക്കൾക്ക് സമ്മാനം നൽകാൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്തോനേഷ്യയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ ലോക നേതാക്കൾക്ക് ഹിമാചലിലെ മലയോര മേഖലയിൽ നിന്നുള്ള നിരവധി തനത് കരകൗശല വസ്തുക്കൾ സമ്മാനിക്കുന്നത്..

ആഗോളതലത്തിൽ ഹിമാചൽ പ്രദേശിന്റെ കലയുടെയും സംസ്‌കാരത്തിന്റെയും വ്യാപനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക നേതാക്കൾക്ക് ഹിമാചലിലെ പ്രശസ്തമായ കരകൗശല വസ്തുക്കൾ സമ്മാനിക്കാൻ നരേന്ദ്ര മോദി ഒരുങ്ങുന്നത്.

modi summit new

pc: ani

ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിലാണ് ലോക നേതാക്കൾക്ക് ചമ്പ റുമാൽ, കാൻഗ്ര മിനിയേച്ചർ പെയിന്റിംഗുകൾ, കിന്നൗരി ഷാൾ, കുളു ഷാൾ, കനാൽ ബ്രാസ് സെറ്റ് എന്നിവയുൾപ്പെടെയുളള പരമ്പരാഗത കരകൗശല വസ്തുക്കൾ സമ്മാനിക്കുക.

ഈ ചോദ്യത്തിന് നിങ്ങള്‍ ഇങ്ങനെ ഉത്തരം പറഞ്ഞാല്‍ ജോലി ഉറപ്പ്; വെളിപ്പെടുത്തി സിഇഒഈ ചോദ്യത്തിന് നിങ്ങള്‍ ഇങ്ങനെ ഉത്തരം പറഞ്ഞാല്‍ ജോലി ഉറപ്പ്; വെളിപ്പെടുത്തി സിഇഒ

അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുഎസ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ജി20 യൂണിയൻ. നവംബർ 15, 16 തീയതികളിൽ ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയും പങ്കെടുക്കും.

വിവിധ ലോക നേതാക്കൾക്ക് പ്രധാനമന്ത്രി ചമ്പ 'റുമലുകൾ' (തൂവാലകൾ), കാൻഗ്ര മിനിയേച്ചർ പെയിന്റിംഗുകൾ, കിന്നൗരി ഷാളുകൾ, കുളു ഷാളുകൾ, ഹിമാചലി മുഖാട്ടെ, കനാൽ ബ്രാസ് സെറ്റുകൾ എന്നിവ സമ്മാനിക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഇതോടെ, മലയോര സംസ്ഥാനമായ ഹിമാചലിന്റെ സംസ്കാരം യുഎസ്എ, റഷ്യ, ജപ്പാൻ, ബ്രസീൽ, യുഎഇ, നെതർലാൻഡ്‌സ്, സ്‌പെയിൻ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് ദൂരവ്യാപകമായി സഞ്ചരിക്കും.

യഥാർത്ഥ അർത്ഥത്തിൽ ചമ്പ റുമാൽ അതുല്യമായ എംബ്രോയ്ഡറിയെ പ്രതിനിധീകരിക്കുന്ന ഒരു കലാരൂപമാണ്, , 17-ഉം 18-ഉം നൂറ്റാണ്ടുകളിൽ പലപ്പോഴും ഒരു സമ്മാന റാപ്പായി ഉപയോഗിച്ചിരുന്നു. വ്യത്യസ്‌ത ശൈലികളിലും സാങ്കേതികതകളിലും സംഭവങ്ങൾ വിവരിക്കുന്നതിന് ത്രെഡുകൾ ഒരുമിച്ച് നെയ്തുകൊണ്ട് പലപ്പോഴും കഥകൾ ചിത്രീകരിക്കുന്ന ഒരു പ്രശസ്തമായ എംബ്രോയ്ഡറി-ആർട്ട് രൂപമാണിത്.

കാൻഗ്ര മിനിയേച്ചർ പെയിന്റിംഗ് സമൂഹത്തെ പ്രവർത്തനത്തിലേക്ക് നയിക്കുന്ന മൂല്യങ്ങളുടെയും പാഠങ്ങളുടേയുമൊക്കെ രൂപരേഖ നൽകുന്നു. ചിത്രകാരൻ അവരുടെ അഭിനിവേശവും വികാരങ്ങളും ചിത്രത്തിൽ പ്രകടിപ്പിക്കുകയും അവർക്ക് തിളക്കമുള്ള നിറങ്ങളാൽ സമ്പന്നവും മനോഹരവുമായ സ്പർശം നൽകുകയും ചെയ്യുന്നു. അങ്ങനെ ഓരോന്നിനും അതിന്റേതായ പ്രത്യേകതകൾ ഉണ്ട്..

English summary
PM Modi plans to present Himachal arts and crafts to world leaders at G20 summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X