Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓക്‌സിജന്‍ ലഭ്യത വിലയിരുത്തി മോദി, പ്രധാനമന്ത്രി സൂപ്പര്‍ സ്‌പ്രെഡറെന്ന് ഐഎംഎ നേതാവ്

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ ഓക്‌സിജന്‍ ലഭ്യത വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇക്കാര്യങ്ങള്‍ വിലയിരുത്തിയത്. രാജ്യത്തെ മെഡിക്കല്‍ മേഖലയിലെ മരുന്നുകളുടെ ലഭ്യത, ആശുപത്രിയിലെ സാഹചര്യങ്ങള്‍ എന്നിവയും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. തുടര്‍ച്ചയായ ദിവസങ്ങളില്‍ മോദി യോഗം ചേരുകയും, കേസുകളുള്ള കൂടുതലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കാണുകയും ചെയ്യുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് ഓക്‌സിജന്‍ ലഭ്യതയും പ്ലാന്റുകളും ഉറപ്പാക്കണമെന്ന് മോദി ആവശ്യപ്പെട്ടു.

1

അതേസമയം മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമാക്കുകയാണ്. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിന് കാരണക്കാരന്‍ മോദിയാണ് ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎയുടെ വൈസ് പ്രസിഡന്റ് നവജ്യോത് ദാഹിയ കുറ്റപ്പെടുത്തി. മോദി കൊവിഡ് സൂപ്പര്‍ സ്‌പ്രെഡറാണെന്ന് ഐഎംഎ നേതാവ് ആരോപിച്ചു. കൊവിഡ് വ്യാപനം ശക്തമായ സമയത്താണ് മോദി ആയിരങ്ങളെ പങ്കെടുപ്പിച്ച് തിരഞ്ഞെടുപ്പ് റാലികള്‍ നടത്തിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ ജനങ്ങളെ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കാന്‍ വേണ്ടി ബോധവത്കരണം നടത്തുകയാണ്. എന്നാല്‍ മോദി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ അഭിസംബോധന ചെയ്യുന്ന തിരക്കിലായിരുന്നുവെന്നും ദാഹിയ തുറന്നടിച്ചു.

തിരഞ്ഞെടുപ്പ് റാലികളും കുംഭമേളയുമാണ് രോഗം കുതിച്ച് കയറാന്‍ ഇടയാക്കിയത്. മരണനിരക്ക് ഉയരാനും രോഗികള്‍ വര്‍ധിക്കാനും ഇത് കാരണമായി. ആശുപത്രികളില്‍ നിന്ന് പലര്‍ക്കും ചികിത്സ കിട്ടാതെ മടങ്ങേണ്ടി വന്നത് അതുകൊണ്ടാണ്. ഓക്‌സിജന്‍ ലഭിക്കാത്തതാണ് പല രോഗികളും മരിക്കാന്‍ കാരണം. ഓക്‌സിജന്‍ ഉല്‍പ്പാദനം അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു ജാഗ്രതയും പാലിച്ചില്ല. ആശുപത്രികള്‍ക്ക് പുറത്ത് ആംബുലന്‍സുകളും ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ഉണ്ടാവുന്നതും രാജ്യത്തിന്റെ പ്രതിസന്ധി വ്യക്തമാക്കുന്നതാണെന്ന് ദാഹിയ പറഞ്ഞു.

Recommended Video

cmsvideo
    PM Modi has emerged as ‘super spreader’, says IMA vice president Dr. Navjot Dahiya

    മോദിക്കെതിരെ സോഷ്യല്‍ മീഡിയയിലും കടുത്ത വിമര്‍ശനങ്ങള്‍ അരങ്ങേറുന്നുണ്ട്. പ്രധാനമന്ത്രി രാജിവെക്കണമെന്ന ഹാഷ്ടാഗും സജീവമായിട്ടുണ്ട്. ആയിരങ്ങളുടെ ജീവന്‍ കൊവിഡ് കാരണം നഷ്ടമായതിന്‍രെ ഉത്തരവാദിത്തം ഏറ്റെടുത്ത് മോദി രാജിവെക്കണമെന്നാണ് ആവശ്യം. മോദി തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തെങ്കിലും ഇതുവരെ ഒരു ആശുപത്രി പോലും സന്ദര്‍ശിച്ചിട്ടില്ലെന്നാണ് കുറ്റപ്പെടുത്തല്‍. വെറും പിആര്‍ മിനിസ്റ്ററാണ് അല്ലാതെ പ്രൈംമിനിസ്റ്ററല്ല മോദിയെന്നും ചിലര്‍ കുറ്റപ്പെടുത്തുന്നു. സാധാരണക്കാരുടെ മക്കള്‍ മരിച്ച് വീഴുമ്പോള്‍ ബിജെപി നേതാക്കളുടെ മക്കള്‍ ഐപിഎല്‍ കണ്ട് രസിക്കുകയാണെന്നും, ജയ് ഷായുടെ ഫോട്ടോ ട്വീറ്റ് ചെയ്ത് ചിലര്‍ ഉന്നയിക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+