കരിമ്പൂച്ചയില്ല,കുര്‍ത്തയില്ല,ആളും ആരവവുമില്ല..ടീഷര്‍ട്ട് ധരിച്ച് മോദി റെയില്‍വേ സ്‌റ്റേഷനില്‍!!

Subscribe to Oneindia Malayalam

ദില്ലി: ടീ ഷര്‍ട്ട് ധരിച്ച മോദിയോ? കാണാന്‍ ആര്‍ക്കാണെങ്കിലും താത്പര്യം ഉണ്ടാകും. മോദി എന്നു പേരു കേള്‍ക്കുമ്പോള്‍ മോദിക്കുര്‍ത്തയും ഒപ്പം മനസ്സില്‍ വരും. എന്നാല്‍ ചിത്രത്തിലേക്കൊന്നു സൂക്ഷിച്ചു നോക്കൂ. ധരിച്ചിരിക്കുന്നത് ടീഷര്‍ട്ട്. കൂടെ കരിമ്പൂച്ചകളില്ല. ആളും ആരവങ്ങളുമില്ല. സാധാരണക്കാരനായി തോളില്‍ ഒരു ബാഗും തൂക്കി മൊബൈലില്‍ നോക്കി നില്‍ക്കുന്ന മോദി. കണ്ണിനും നെറ്റിക്കുമിടയില്‍ ഒരു കണ്ണട.

എന്നാല്‍ സൂക്ഷിച്ചു നോക്കിയാല്‍ ചിലര്‍ക്കെങ്കിലും മനസ്സിലാകും. ഇത് മോദിയല്ല, മോദിയുടെ അപരനാണ്. ആദ്യകാഴ്ചയില്‍ മോദിയല്ലെന്ന് ആരും പറയില്ല. അല്‍പമൊന്നു സൂക്ഷിച്ചു വീക്ഷിച്ചാലും മോദിയല്ലെന്നു മനസ്സിലാക്കാന്‍ അല്‍പം പണിപ്പെടും. സോഷ്യല്‍ മീഡിയയില്‍ ടീഷര്‍ട്ടുമിട്ടു നില്‍ക്കുന്ന ഈ അപരന്റെ ഫോട്ടോകള്‍ വൈറലായിക്കഴിഞ്ഞു. ഒപ്പം സ്‌നാപ്പ് ചാറ്റിലെ ഡോഗ് ഫില്‍ട്ടറിലുള്ള മോദിയുടെ അപരന്റെ ചിത്രവും വൈറലായി. ഓള്‍ ഇന്ത്യാ ബാക്‌ചോഡ് എന്ന ട്രോള്‍ ഗ്രൂപ്പാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. വിമര്‍ശനങ്ങള്‍ ശക്തമായതോടെ ഇവര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

cats

ചിലര്‍ തമാശയായെടുത്തപ്പോള്‍ മറ്റു ചിലര്‍ രൂക്ഷമായ പ്രതികരണങ്ങളാണ് നടത്തിയിട്ടുള്ളത്. സാക്ഷാല്‍ മോദി തന്നെ ചിത്രത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു. പൊതു ജീവിതത്തില്‍ ഇത്തരത്തിലുള്ള തമാശകളൊക്കെ ആവശ്യമാണെന്നാണ് തന്റെ ഒദ്യോഗിക പേജില്‍ മോദി ട്വീറ്റ് ചെയ്തത്. എന്നാല്‍ പ്രധാന മന്ത്രിയെ ട്രോളുന്നതില്‍ അത്ര വലിയ തമാശയൊന്നുമില്ലെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്.

English summary
PM Modi’s doppelganger spotted, AIB roasted on Twitter for making meme
Please Wait while comments are loading...