ചൈനീസ് വിഷയത്തില്‍ മോദി മൗനം വെടിയണം, ജനങ്ങള്‍ ഇതിലും മികച്ച അര്‍ഹിക്കുന്നുണ്ടെന്ന് രാഹുല്‍
ദില്ലി: ചൈന ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പാങ്കോങ്ങിലെ സോ തടാകത്തിന് സമീപം തടാകം നിര്‍മിക്കുന്നുവെന്ന റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ മൗനം ശരിയല്ലെന്നും, കാര്യങ്ങള്‍ സംസാരിക്കാന്‍ അദ്ദേഹം തയ്യാറാവണം. നമ്മുടെ രാജ്യവും ജനങ്ങളും അതിര്‍ത്തികളിലും ഇതിലും മികച്ചത് അര്‍ഹിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി ഈ നിര്‍മാണം നടക്കുന്നുണ്ടെന്നും, സര്‍ക്കാര്‍ ഗൗരവമായി ഇടപെടണമെന്നും രാഹുല്‍ പറയുന്നു. കഴിഞ്ഞ ദിവസവും രാഹുല്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.
Recommended Video

അതേസമയം ഗാല്‍വാനിലെ താഴ്‌വരയില്‍ പുതുവത്സര ദിനത്തില്‍ ചൈന സ്വന്തം ദേശീയ പതാക പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ വീഡിയോ ചൈനീസ് സൈനികര്‍ പുറത്തുവിടുകയും ചെയ്തു. ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രഗാല്‍വാനില്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലം, ഒരിഞ്ച് സ്ഥലം പോലും ആര്‍ക്കും വിട്ടുകൊടുക്കില്ല. ചൈനീസ് ജനതയ്ക്ക് പീപ്പിള്‍സ് ആര്‍മി പുതുവത്സരം ആശംസിക്കുന്നുവെന്നും ഗ്ലോബല്‍ ടൈംസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ സൈന്യം പുതുവത്സര ദിനത്തില്‍ ഗാല്‍വാനില്‍ വെച്ച് എടുത്ത ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യന്‍ പതാകയേന്തിയിട്ടുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടത്.
ചൈന പുറത്തുവിട്ടത് അവരുടെ രാജ്യത്ത് നിന്നുള്ള ചിത്രങ്ങളാണെന്നും, അത് ഗാല്‍വാന്‍ അല്ല എന്നാണ് വാദം. ഷി ജിന്‍പിംഗ് തന്റെ സ്ഥാനം ഉറപ്പിക്കാനായി ചൈനീസ് ജനതയെ പ്രീണിപ്പിക്കുന്നതാണ് ഈ ചിത്രത്തിലൂടെയെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ചൈനീസ് സൈനികര്‍ പതാകയേന്തി നില്‍ക്കുന്ന സ്ഥലം സൈനികര്‍ ഏറ്റുമുട്ടിയ ഗാല്‍വാന്‍ താഴ്‌വരയല്ലെന്ന് ഇന്ത്യാ ടുഡേ പറയുന്നു. പട്രോള്‍ പോയിന്റില്‍ നിന്ന് 1.2 കിലോ മീറ്റര്‍ അകലെയുള്ള ഇടമാണിത്. ചൈനീസ് സര്‍ക്കാര്‍ ഈ വീഡിയോയുടെ അവകാശവാദം ഏറ്റെടുത്തിട്ടില്ല. ചൈനീസ് മാധ്യമങ്ങളാണ് ഇത് പ്രചരിപ്പിക്കുന്നത്.
ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ഉയര്‍ന്ന പതാകയാണ് ഇപ്പോള്‍ ഗാല്‍വാനില്‍ ഉയര്‍ന്നിരിക്കുന്നത്. അത് വളരെ പ്രത്യേകതയുള്ളതാണെന്നും ചൈനീസ് മാധ്യമ പ്രതിനിധി ഷെന്‍ ഷിവെയ് കഴിഞ്ഞ ദിവസം പതാകി പ്രദര്‍ശിപ്പിച്ചതിനെ കുറിച്ച് പറഞ്ഞിരുന്നു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ അതിരൂക്ഷമായി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ചൈനയുടെ കടന്നുകയറ്റമാണ് കാണുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഗാല്‍വാനില്‍ നമ്മുടെ ത്രിവര്‍ണ പതാക വളരെ നല്ലതായി തന്നെ തോന്നുന്നുണ്ട്. അവിടെ ചൈനീസ് പതാക വേണ്ട. ഇതിന് മോദി മറുപടി നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യന്‍ സൈന്യം ഇവിടെ പതാക ഉയര്‍ത്തിയതോടെ താല്‍ക്കാലികമായി വിവാദങ്ങള്‍ അവസാനിച്ചിരിക്കുകയാണ്.












Click it and Unblock the Notifications