കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് മരുന്നുകളുടെ പേറ്റന്റ് ഒഴിവാക്കാന്‍ ആഹ്വാനവുമായി മോദി, പിന്തുണ വന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്‌സിന്‍ പേറ്റന്റ് ഒഴിവാക്കുന്നത് അടക്കമുള്ള കാര്യങ്ങളിലെ ചര്‍ച്ച വലിയ രീതിയില്‍ ഫലം കണ്ടേക്കും. ഒരു ലോകം ഒരു ആരോഗ്യം എന്ന ആശയമായിരുന്നു മോദി ഉന്നയിച്ചത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ചേര്‍ന്ന് കൊറോണവൈറസ് വാക്‌സിന്‍, മരുന്നുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ ഉള്ളതിനാല്‍ ഈ മരുന്നുകള്‍ തദ്ദേശീയമായി നിര്‍മിക്കാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ല.

1

ഇത് വാക്‌സിന്‍ ലഭ്യതയില്‍ അടക്കം മറ്റ് രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിതമാക്കും. തദ്ദേശീയമായി എല്ലാ രാജ്യങ്ങള്‍ക്കും ഇത് നിര്‍മിക്കാന്‍ സാധിച്ചാല്‍ അത് വാക്‌സിനേഷന്‍ വേഗത്തിലാക്കും. അതേസമയം ആഫ്രിക്കന്‍ ഗ്രൂപ്പുകളും എല്‍ഡിസി ഗ്രൂപ്പ്, ബൊളീവിയ, ഈജിപ്ത്, എസ്വാതിനി, ഫിജി, ഇന്തോനേഷ്യ, കെനിയ, മാലിദ്വീപ്, മൊസാംബിക്, മംഗോളിയ, നമീബിയ, പാകിസ്താന്‍, വനൗതു, വെനസ്വേല, സിംബാബ്‌വെ എന്നിവരും ഇന്ത്യയുടെ നയത്തെ പിന്തുണച്ചു. ആഗോള രാജ്യങ്ങള്‍ക്ക് കൊവിഡിനെ പ്രതിരോധിക്കുന്ന മരുന്നുകളുടെ ആവശ്യകത ഉറപ്പുവരുത്തുന്ന നീക്കമായിരുന്നു ഇന്ത്യ മുന്നോട്ട് വെച്ചത്.

അതേസമയം ഇവയുടെ പേറ്റന്റുകള്‍ മാറ്റാനാവില്ലെന്ന തീരുമാനത്തിലായിരുന്നു നേരത്തെ അമേരിക്ക. വാക്‌സിനുകളുടെ അസംസ്‌കൃത വസ്തുക്കള്‍ക്ക് അടക്കം അമേരിക്കയെ സമീപിക്കേണ്ട അവസ്ഥയിലാണ് ഇന്ത്യ. അതുകൊണ്ടാണ് വിതരം ഓപ്പണ്‍ ആക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മാണം ശക്തമാക്കാനുള്ള നീക്കത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങള്‍ മോദിക്ക് പിന്തുണയുമായി രംഗത്ത് വന്നു. ഇവരും പേറ്റന്റ് ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടത്.

ആരും അതിശയിക്കേണ്ട... ഇത് ലൈബ്രറിയാണ്... തെലങ്കാനയിലെ വാറങ്കലില്‍ മോഡി പിടിപ്പിച്ച റീജ്യണല്‍ ലൈബ്രറി- ചിത്രങ്ങള്‍ കാണാം

മോദിയുടെ ഒരു ഭൂമി ഒരു ആരോഗ്യം എന്ന നയത്തെ ജര്‍മന്‍ ചാന്‍ലര്‍ ആംഗെല മെര്‍ക്കല്‍ സ്വാഗതം ചെയ്തു. ആഗോള തലത്തില്‍ ഐക്യം, നേതൃത്വം, എന്നിവ ഇത്തരം മഹാമാരികളെ ഭാവിയില്‍ നേരിടുന്നതിന് പ്രധാനമാണെന്ന് മോദി പറഞ്ഞു. ഈ വെല്ലുവിളികളെ നേരിടാന്‍ ജനാധിപത്യപരവും സുതാര്യവുമായ രാജ്യങ്ങള്‍ അണിനിരക്കണമെന്നും മോദി ആവശ്യപ്പെട്ടു. വാക്‌സിന്‍ മാനേജ്‌മെന്റിനായി ഇന്ത്യ സ്വീകരിച്ച ഡിജിറ്റല്‍ ടൂളിനെ കുറിച്ചും മോദി സംസാരിച്ചു. ഈ വിഷയത്തില്‍ ഇന്ത്യയുടെ കൈവശമുള്ള കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാമെന്നും മോദി ഉറപ്പ് നല്‍കും.

ഹോട്ട് ആൻഡ് ക്യൂട്ട് ലുക്കിൽ നന്ദിത ശ്വേത; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒഴിവാക്കിയേക്കുമോ ? നിയത്രണങ്ങൾ എടുത്തുകളയുന്നു

English summary
pm modi talks about removing patents on covid vaccines in g7 speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X