അവര്‍ കോടതിയില്‍ പോയി, എന്ത് സംഭവിച്ചു, തിരിച്ചടി മാത്രം, പ്രതിപക്ഷത്തെ പരിഹസിച്ച് മോദി
ഹൈദരാബാദ്: കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ഏജന്‍സികള്‍ തങ്ങളെ വേട്ടയാടുന്നു എന്ന് പറഞ്ഞാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ അവര്‍ക്ക് എന്താണ് അതിലൂടെ ലഭിച്ചത്. നല്ല തിരിച്ചടി മാത്രമാണ് അതിലൂടെ അവര്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും മോദി പരിഹസിച്ചു.
ഹൈദരാബാദില്‍ പൊതുയോഗത്തിനിടെ സംസാരിക്കുമ്പോഴാണ് പ്രതിപക്ഷത്തെ പ്രധാനമന്ത്രി ലക്ഷ്യമിട്ടത്. അതേസമയം തെലങ്കാന സര്‍ക്കാരിനെയും മോദി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് യാതൊരു സഹകരണവും ല ഭിക്കുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തി.സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള നിസ്സഹകരണം കാരണം തെലങ്കാനയില്‍ പല കേന്ദ്ര പദ്ധതികളും വൈകുന്നതായി മോദി പറഞ്ഞു.

അതേസമയം സെക്കന്തരാബാദ് മുതല്‍ തിരുപ്പതി വരെയുള്ള വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പങ്കെടുത്തില്ല. സംസ്ഥാനത്തെ നിരവധി വികസന പദ്ധതികളിലും കെസിആര്‍ മോദിക്കൊപ്പം പങ്കെടുത്തില്ല. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പ്രധാനമന്ത്രിയുടെ സംസ്ഥാനത്ത് നടന്ന ഒരു ചടങ്ങിലും കെസിആര്‍ പങ്കെടുത്തിരുന്നില്ല. ബിജെപിയും കെസിആറുമായി ഇടഞ്ഞ് നില്‍ക്കുകയാണ്.
സംസ്ഥാനത്ത് ബിജെപി കരുത്ത് വ്യാപിപിപ്പിക്കുന്നത് കെസിആറിനെ ചൊടിപ്പിച്ചിരുന്നു.തെലങ്കാനയിലെ ജനങ്ങള്‍ക്കാണ് ഈ നിസ്സഹകരണം കൊണ്ട് നഷ്ടമുണ്ടാകുന്നത്. വികസനത്തിന്റെ കാര്യത്തില്‍ അവര്‍ തടസ്സങ്ങളൊന്നും ഉണ്ടാക്കരുതെന്നാണ് തന്റെ അപേക്ഷയെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ സര്‍ക്കാര്‍ കുടുംബാധിപത്യ ശക്തികളുടെ ആഴത്തിലുള്ള അഴിമതിക്കെതിരെയാണ് നടപടിയെടുത്തത്. രാജ്യത്തെ ഓരോ മേഖലയിലും നിയന്ത്രണം വേണമെന്ന് കരുതുന്നവരാണ് ഈ ശക്തികള്‍.
അതിനെതിരെ പോരാടണ്ടേ. രാജ്യത്തിന് അഴിമതിയില്‍ നിന്ന് മോചനം വേണ്ടേ. അഴിമതി നടത്തുന്നവര്‍ക്ക് എതിരെ നിയമനടപടി എടുക്കേണ്ടതില്ലേ. നിയമത്തിന് അഴിമതിക്കാര്‍ക്കെതിരെ നടപടിക്കെതിരെ അനുവാദം നല്‍കേണ്ടതില്ലേ എന്നും മോദി ചോദിച്ചു. ഈ നടപടികളെല്ലാം തന്റെ സര്‍ക്കാര്‍ എടുക്കുന്നുണ്ട്. അതാണ് ഈ ആളുകള്‍ അസംതൃപ്തരാക്കുന്നത്. ദേഷ്യം കൊണ്ട് അവര്‍ എന്തും ചെയ്യുമെന്നും മോദി വ്യക്തമാക്കി.
ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍
കുറച്ച് ദിവസം മുമ്പ് തോനും രാഷ്ട്രീയ പാര്‍ട്ടികള്‍ കോടതിയില്‍ പോയി സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. ഞങ്ങളുടെ അഴിമതി ആരും അന്വേഷിക്കരുതെന്നായിരുന്നു അവരുടെ ആവശ്യം. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കുന്നത് വര്‍ധിക്കുന്നുവെന്നായിരുന്നു അവര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഇതിനെ സുപ്രീം കോടതി തള്ളി. സാധാരണക്കാരില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക ആനുകൂല്യങ്ങളൊന്നും നല്‍കില്ലെന്നായിരുന്നു കോടതി അറിയിച്ചതെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications