കൊറോണ വൈറസ്: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്ത് അഭിസംബോധന ചെയ്യും. രാജ്യത്ത് കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നരേന്ദ്ര മോദി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇത് രണ്ടാമത്തെ തവണയാണ് നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. ഇക്കഴിഞ്ഞ വ്യാഴ്ച്ചയായിരുന്നു ആദ്യത്തേത്. അന്ന് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ഞായറാഴ്ച്ച ജനതാ കര്‍ഫ്യൂ ആചരിക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങളായിരുന്നു നരേന്ദ്ര മോദി നടത്തിയത്.

രാജ്യത്ത് ഇതുവരേയും 500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണ സംഖ്യ 10 ആയി. ഇറ്റലിയില്‍ നിന്നെത്തിയ കൊല്‍ക്കത്ത സ്വദേശി തിങ്കളാഴ്ച്ച മരണപ്പെട്ടതോടെയാ്ണ് മരണസംഖ്യ പത്തായി ഉയര്‍ന്നത്. ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊറോണ ബാധിച്ചിട്ടുള്ളത്. മരണസംഖ്യയും ഇവിടെ തന്നെയാണ് കൂടുതല്‍.
പിന്നാലെ രാജ്യത്തെ 80 ലധികം നഗരങ്ങള്‍ മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗ്‌ളു എന്നീ നഗരങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടും. മഹാരാഷ്ട്ര, കേരളം, ദില്ലി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തമിഴ്നാട്, പശ്ചിമബംഗാള്‍, ചണ്ഡിഗഡ്, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഒഡിഷ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ പുതുച്ചേരി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നാ കേന്ദ്രഭരണ പ്രദേശങ്ങളും കൊറോണ ഭീതിയെത്തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.
അതേസമയം സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ എല്ലാ പൗരന്മാരും ഗൗരവത്തോടെ കാണുന്നില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് നിങ്ങളും കുടുംബവും സുരക്ഷിതമായി ഇരിക്കൂ. എല്ലാവരും നിയമങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു.
കൊറേണയെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ വീഡിയോ മോദി ചൊവ്വാഴ്ച്ച
ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ആംഗ്യ ഭാഷയിലുള്ള വീഡിയോ ആണ് മോദി പങ്കുവെച്ചത്. കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്.












Click it and Unblock the Notifications