ഇന്ത്യ ചെയ്യുന്നത് നിസ്വാർത്ഥമായ സേവനം: പ്രതിസന്ധിയില്‍ മോചനം ഉറപ്പ്,രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി
ദില്ലി: ബുദ്ധപൂര്‍ണ്ണിമ ദിനത്തില്‍ രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ സമയത്ത് മാനവ സേവനത്തിനായി മുന്നിട്ടിറങ്ങിയ എല്ലാവരേയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിക്കെതിരെ നമുക്ക് ഒരുമിച്ച് പോരാടാം. നിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍ നമുക്ക് കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന പോരാളികള്‍ക്ക് നന്ദി പറയാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിരാശയ്ക്കും സങ്കടത്തിനും സാധ്യതയുള്ള ഈ സമയത്ത് ബുദ്ധ വചനം ആശ്വാസമാണ്. നിസ്വാർത്ഥമായ സേവനമാണ് ഇന്ത്യ ഈ സമയത്ത് ചെയ്യുന്നത്. ഈ മോശം സമയത്തും ഇന്ത്യ പലരാജ്യങ്ങളേയും കഴിയും പോലെ സഹായിച്ചു. പല രാജ്യങ്ങളും ഇങ്ങോട്ടും സഹായിച്ചു. ഇന്ത്യ വികസിക്കുന്നത് ലോകത്തിൻറെ പുരോഗതിക്ക് സഹായിക്കും. മറ്റുള്ളവരോട് കരുണയും സഹാനുഭൂതിയും അനിവാര്യമാണ്.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തനിക്ക് ബുദ്ധപൂര്‍ണ്ണ ദിന ചടങ്ങുകളില്‍ നേരിട്ട് പങ്കെടുക്കാന്‍ പറ്റില്ല. നിങ്ങള്‍ക്കൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്ക എന്നത് തീര്‍ച്ചയായും എനിക്ക് ആഹ്ളാദം നല്‍കുന്ന കാര്യമായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അവ ഒഴിവാക്കേണ്ടി വന്നു. ബുദ്ധൻ ത്യാഗത്തിൻറെയും സേവനത്തിൻറെയും പര്യായമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇന്നും സേവനത്തിൻറെയും ത്യാഗത്തിൻറെയും ഒരുപാട് ഉദാഹരണങ്ങൾ നാം കാണുന്നു. കൊവിഡ് പ്രതിരോധത്തിനായി പൊരുതന്നവര്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 52000 കടന്നു. 52987 ആളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിംമ ബംഗാള്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 1200 ലേറെ പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗവ്യാപനത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സഖ്യയാണ് ഇത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 1694 മരണമാണ് ഇന്നലെവരെ റിപ്പോര്‍ട്ട് ചെയ്തത്. 126 മരണവും 2958 കേസുകളുമാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കോവിഡ് ബാധിതനായ മലയാളിയെ തേടി ദുബായ് ഭരണാധികാരിയുടെ ഫൗണ്ടേഷന്‍റെ അപൂര്‍വ്വ ആദരം; അഭിമാന നിമിഷം
വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്‍റില്‍ രാസവാതക ചോര്‍ച്ച: 3 മരണം, ബോധ രഹിതരായി നൂറിലേറെ ആളുകള്‍