കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി മാജിക് വീണ്ടും; നൂറും ആയിരവുമല്ല!! ഉദ്ഘാടന വേദിയില്‍ മിന്നലാക്രമണം, ലോകത്താദ്യം

രാജസ്ഥാനില്‍ നടക്കുന്ന ഉദ്ഘാടന പൂരത്തില്‍ കൂടുതലും റോഡ് ഉദ്ഘാടനമാണ് നടക്കുന്നത്. 3000 കിലോമീറ്റര്‍ വരുന്ന 109 റോഡ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നുണ്ട്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

ദില്ലി: ഇതുവരെയുള്ള പ്രധാനമന്ത്രിമാരില്‍ വ്യത്യസ്തനാണ് നരേന്ദ്ര മോദി എന്ന് പലരും പറയാറുണ്ട്. ഞൊടിയിടയില്‍ തീരുമാനം വരും. ആരെയും കൂസാതെ അത് നടപ്പാക്കുകയും ചെയ്യും. പലതും രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ ചിലത് ആശ്ചര്യപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ വീണ്ടു മോദി മറ്റൊരു മാജിക്കിന് ഒരുങ്ങുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

കൂട്ട ഉദ്ഘാടനമാണ് മോദി നടത്താന്‍ പോകുന്നത്. ലോകത്ത് ആദ്യമായിട്ടായിരിക്കും ഇത്തരമൊരു പരിപാടിയെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ഓഗസ്ത് 29ന് നരേന്ദ്ര മോദി പുതിയ റെക്കോര്‍ഡ് രേഖപ്പെടുത്തും. അതാവട്ടെ ബിജെപി ഭരിക്കുന്ന രാജസ്ഥാന് അഹങ്കരിക്കാനും വക നല്‍കുന്നു.

മിന്നലാക്രമണം

മിന്നലാക്രമണം

പാകിസ്താനിലെ തീവ്രവാദി കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം അതീവ രഹസ്യമായ പദ്ധതിയായിരുന്നു. പുലര്‍ച്ചെ ആക്രണണം നടത്തി നേരം വെളുക്കും മുമ്പ് തിരിച്ചെത്തി സൈനികര്‍. മോദിയും ചുരുക്കം ചില നേതാക്കളും മാത്രമേ ഇത് അറിഞ്ഞിരുന്നുള്ളൂ.

നവംബര്‍ എട്ടിന് രാത്രി

നവംബര്‍ എട്ടിന് രാത്രി

നോട്ട് നിരോധനവും മറിച്ചായിരുന്നില്ല. നവംബര്‍ എട്ടിന് രാത്രി എട്ട് മണിക്ക് ഒരു പ്രഖ്യാപനമായിരുന്നു. എല്ലാവരെയും ആശ്ചര്യപ്പെടുത്തിയായിരുന്നു 500, 1000 നോട്ടുകള്‍ നിരോധിച്ചത്. ഇത് ഏറെ വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു.

കൂട്ട ഉദ്ഘാടനം

കൂട്ട ഉദ്ഘാടനം

എന്നാല്‍ മോദി ശൈലി ഒന്നുകൂടി ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നു. കൂട്ട ഉദ്ഘാടനമാണ് മോദി ലക്ഷ്യമിടുന്നത്. ഓഗസ്ത് 29ന് രാജസ്ഥാനിലാണ് ചടങ്ങ്. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ഉണ്ടാകും.

9500 പദ്ധതികള്‍

9500 പദ്ധതികള്‍

9500 പദ്ധതികളാണ് മോദി ഒരു ദിവസം ഉദ്ഘാടനം ചെയ്യാന്‍ പോകുന്നത്. ചെറുതും വലുതുമായ നിരവധി പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് ഈ ഉദ്ഘാടന മാമാങ്കമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വന്‍ പദ്ധതികളും

വന്‍ പദ്ധതികളും

പ്രധാനമന്ത്രി ഗ്രാം സഡക് യോജന പ്രകാരം നിര്‍മിച്ച ദേശീയ, സംസ്ഥാന, ഗ്രാമീണ പാതകളും രാജസ്ഥാനിലെ ചില വന്‍ പദ്ധതികളുമാണ് മോദി ഒരു ദിവസം ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനപൂരത്തിന് രാജസ്ഥാനില്‍ ഒരുക്കം തകൃതിയാണ്.

ചിലത് തറക്കല്ലിടലാണ്

ചിലത് തറക്കല്ലിടലാണ്

എല്ലാ ഉദ്ഘാടനങ്ങളും പൂര്‍ത്തിയായ പദ്ധതികളുടേതല്ല. ചിലത് തറക്കല്ലിടലാണ്. മറ്റു ചിലത് വന്‍ പ്രൊജക്ടുകളാണ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ എന്നിവരും മോദിക്കൊപ്പമുണ്ടാകും.

സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കി

സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കി

നോട്ട് നിരോധനം പോലെ വിവാദമാകാന്‍ സാധ്യതയുള്ള മോദി മാജിക്കല്ലിത്. നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയെന്നും വന്‍ അഴിമതി സംഭവത്തിന് പിന്നിലുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.

3000 കിലോമീറ്റര്‍ റോഡ്

3000 കിലോമീറ്റര്‍ റോഡ്

എന്നാല്‍ രാജസ്ഥാനില്‍ നടക്കുന്ന ഉദ്ഘാടന പൂരത്തില്‍ കൂടുതലും റോഡ് ഉദ്ഘാടനമാണ് നടക്കുന്നത്. 3000 കിലോമീറ്റര്‍ വരുന്ന 109 റോഡ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നുണ്ട്. ഇത് ദേശീയ പാതാ അതോറിറ്റി നിര്‍മിക്കുന്ന റോഡുകളാണ്.

15000 കോടി രൂപ ചെലവ്

15000 കോടി രൂപ ചെലവ്

109 റോഡ് നിര്‍മാണങ്ങള്‍ക്ക് 15000 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഇതില്‍ 90 ശതമാനവും തുടങ്ങാനിരിക്കുന്ന പദ്ധതികളാണ്. 11 എണ്ണം പണി പൂര്‍ത്തിയായ ദേശീയ പാതകളുമാണ്.

വീഡിയോ കോണ്‍ഫറന്‍സിങ് വഴി

വീഡിയോ കോണ്‍ഫറന്‍സിങ് വഴി

മിക്ക ഉദ്ഘാടനങ്ങളും വീഡിയോ കോണ്‍ഫറന്‍സിങ് വഴി ആയിരിക്കും. ഇതിനുള്ള സൗകര്യം ഒരുക്കി കഴിഞ്ഞു. നേരത്തെ നിതിന്‍ ഗഡ്കരി ഉത്തര്‍ പ്രദേശില്‍ സമാനമായ ഉദ്ഘാടന മാമാങ്കം നടത്തിയിരുന്നു. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു അത്.

English summary
Narendra Modi to roll out 9500 projects in a day at Rajastan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X