കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസനത്തിന് മോദിയുടെ പത്തിന അജണ്ട

Google Oneindia Malayalam News

ദില്ലി: പണിയറിയാവുന്ന പണിക്കാരനെയാണ് രാജ്യത്തിന് പ്രധാനമന്ത്രിയായി കിട്ടിയിരിക്കുന്നത് എന്ന് നരേന്ദ്ര മോദി വീണ്ടും തെളിയിക്കുന്നു. 48 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ മന്ത്രിസഭാ സമ്മേളനവും വിളിച്ചുചേര്‍ത്താണ് മോദി തന്റെ അജണ്ടയിലെ പത്ത് പ്രധാനപ്പെട്ട പോയിന്റുകള്‍ മന്ത്രിമാരുമായി പങ്ക് വെച്ചത്. നേരത്തെ, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധുക്കള്‍ വേണ്ട എന്ന മോദിയുടെ നിര്‍ദ്ദേശം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

എന്‍ ഡി എ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്ന പത്തിന പരിപാടിയാണ് മോദി മന്ത്രിസഭ യോഗത്തില്‍ അവതരിപ്പിച്ചത്. ഉദ്യോഗസ്ഥരില്‍ ആത്മവിശ്വാസമുണ്ടാക്കിയെടുക്കാനും മോദി മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍മാണാത്മകമായ ആശയങ്ങള്‍ സ്വീകരിക്കാനും ബ്യൂറോക്രസിക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കാനും മോദി സര്‍ക്കാര്‍ ഒരുക്കമാണ്.

narendra-modi

ആദ്യത്തെ നൂറ് ദിവസത്തെ പരിപാടികള്‍ ഓരോ വകുപ്പും തയ്യാറാക്കണം. സംസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും സംസ്ഥാനങ്ങളില്‍ നിന്നുള്ള കത്തുകള്‍ക്ക് കൃത്യമായ മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി പാര്‍ലമെന്ററി കാര്യ മന്ത്രി പറഞ്ഞു. മന്ത്രിമാര്‍ക്കിടയില്‍ മോദി മുന്നോട്ടുവെച്ച പത്തിന നിര്‍ദേശങ്ങള്‍ ഇവയാണ്.

ഉദ്യോഗസ്ഥരില്‍ ആത്മവിശ്വാസം വളര്‍ത്തു. പേടിയില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. ക്രിയാത്മകമായ ആശയങ്ങള്‍ സ്വാഗതം ചെയ്യുക. വിദ്യാഭ്യാസം, ആരോഗ്യം, വെള്ളം, റോഡ് തുടങ്ങിയവയ്ക്ക് പ്രാധാന്യം, സര്‍ക്കാര്‍ പരിപാടികളില്‍ സുതാര്യത, സാമ്പത്തികാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക, പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക, സര്‍ക്കാര്‍ പദ്ധതികള്‍ക്ക് സ്ഥിരത ഉറപ്പുവരുത്തുക എന്നിങ്ങനെ പോകുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍.

English summary
Here is Prime Minister Narendra Modi's 10-point agenda for development.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X