കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസർക്കാരിന് ഒരു പ്ലാനും ഇല്ല. പ്രധാനമന്ത്രി കീഴടങ്ങിയിരിക്കുന്നു; വീഴ്ചകൾ എണ്ണിപ്പറഞ്ഞ് രാഹുൽ

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ദിവസം കഴിയും തോറും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാധാതീതമായ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. ഇന്ത്യയില്‍ഡ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18552 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കേന്ദ്രസര്‍ക്കാര്‍ ഏറ്റവും അവസാനമായി പുറത്തുവിട്ട കണക്ക് പ്രകാരം 508953 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് എന്ന മാകര രോഗം പിടിപെട്ടിരിക്കുന്നത്.

ആദ്യമായാണ് ഒരു ദിവസത്തില്‍ ഇത്രയധികം കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നടക്കം ഉയരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും കടന്നാക്രമിച്ച് രംഗത്തെത്തിയിരിക്കുകയാണ് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. വിശദാംശങ്ങളിലേക്ക്...

കീഴടങ്ങി

കീഴടങ്ങി

രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴടങ്ങിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. കൊറോണ എന്ന മാഹാമാരിയെ നേരിടാനുല്‌ള ഒരു പദ്ധതിയും കേന്ദ്രസര്‍ക്കാരിനില്ലെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. കൊവിഡ് നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാണിക്കുന്ന ദ പ്രിന്റ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വാര്‍ത്താ റിപ്പോര്‍ട്ട് ട്വിറ്ററില്‍ പങ്കുവച്ചാണ് രാഹുലിന്റെ വിമര്‍ശനം.

Recommended Video

cmsvideo
'Rahul Gandhi Should Lead Congress Once Again': Sachin Pilot | Oneindia Malayalam
 ഒന്നും മിണ്ടാതെ പ്രധാനമന്ത്രി

ഒന്നും മിണ്ടാതെ പ്രധാനമന്ത്രി

രാജ്യത്തിന്റെ വിവിധ ബാഗങ്ങളില്‍ കൊറോണ വൈറസ് മാരകമായി പടര്‍ന്നു പിടിക്കുകയാണ്. കേന്ദ്രത്തിലിരിക്കുന്ന സര്‍ക്കാരിനെ ഇതിനെ നേരിടാന്‍ ഒരു പദ്ധതിയും ഇല്ല. പ്രധാനമന്ത്രി ഒന്നും മിണ്ടുന്നില്ല. അദ്ദേഹം ഇതിന് മുന്നില്‍ കീഴടങ്ങി. വൈറസിനെതിപെ പോരാടാന്‍ അദ്ദേഹം വിസമ്മതിക്കുകയാണണെന്ന് രാഹുല്‍ പറഞ്ഞു.

യോഗങ്ങള്‍ മുടങ്ങുന്നു

യോഗങ്ങള്‍ മുടങ്ങുന്നു

ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്റിന്റെ റിപ്പോര്‍ട്ട് ട്വിറ്ററില്‍ അറ്റാച്ച് ചെയ്താണ് രാഹുലിന്റെ വിമര്‍ശനം. പ്രിന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ. കൊവിഡിനെ ഉന്മൂലനം ചെയ്യാന്‍ മുന്‍ പന്തിയില്‍ നില്‍ക്കേണ്ട കേന്ദ്രസര്‍ക്കാര്‍, ഐസിഎംആര്‍ തുടങ്ങിയ ഏജന്‍സികളൊന്നും ഇപ്പോള്‍ ഒരു യോഗവും ചേരാറില്ല. കൊവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ അവസാനമായി യോഗം ചേര്‍ന്നത് രണ്ടാഴ്ചകള്‍ക്ക് മുമ്പാണ്.

ജൂണ്‍ 9ന്

ജൂണ്‍ 9ന്

കേന്ദ്രമന്ത്രിമാര്‍, കേന്ദ്ര ആരോഗ്യമന്ത്രി എന്നിവര്‍ പങ്കെടുത്ത കൊവിഡ് അവലോകന യോഗം അവസാനമായി നടന്നത് ജൂണ്‍ 9നാണ്. കൊവിഡ് പ്രതിസന്ധിയെ നേരിടുന്ന ഐസിഎംആര്‍ യോഗം ചേര്‍ന്നിട്ട് രണ്ടാഴ്ചയായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കൊറോണ വൈറസിനെ പ്രതിരാേധിക്കുന്നതില്‍ സര്‍ക്കാരിന്റെ വീഴ്ചയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസമായി രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ സജീവമാണ്. കഴിഞ്ഞ ദിവസം ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും രാഹുല്‍ വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ പ്രദേശം ചൈന കയ്യേറ്റം ചെയ്തിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ അവകാശ വാദത്തെ തുടര്‍ച്ചയായി ചോദ്യം ചെയ്യുകയാണ് രാഹുല്‍ ഗാന്ധി.

ചൈനയുടെ കയ്യേറ്റം

ചൈനയുടെ കയ്യേറ്റം

''കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞത് ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും കൊണ്ടുപോയിട്ടില്ലെന്നും ഇന്ത്യന്‍ അതിര്‍ത്തിക്കുളളിലേക്ക് ഒരാള്‍ പോലും കടന്ന് കയറിയിട്ടില്ല എന്നും. എന്നാല്‍ ആളുകള്‍ അതേക്കുറിച്ച് സംസാരിക്കുന്നത് നമ്മള്‍ കേള്‍ക്കുന്നുണ്ട്. സാറ്റലൈറ്റ് ചിത്രങ്ങളും കാണുന്നു. ചൈന നമ്മുടെ പ്രദേശം കയ്യേറിയിട്ടുണ്ട് എന്നാണ് ലഡാക്കിലെ താമസക്കാരായ ആളുകളും മുന്‍ ആര്‍മി ഓഫീസര്‍മാരും അടക്കം പറയുന്നത്. ഒരു സ്ഥലത്ത് മാത്രമല്ല, മൂന്ന് സ്ഥലങ്ങളിലാണ് ചൈനയുടെ കയ്യേറ്റം'' എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ആര്‍ജി ടീമിലെ പടക്കുതിരകള്‍ എവിടെ? ത്രിമൂര്‍ത്തികള്‍ സജീവം, രാഹുല്‍ ഗാന്ധി തിരിച്ചെത്തുമ്പോള്‍...ആര്‍ജി ടീമിലെ പടക്കുതിരകള്‍ എവിടെ? ത്രിമൂര്‍ത്തികള്‍ സജീവം, രാഹുല്‍ ഗാന്ധി തിരിച്ചെത്തുമ്പോള്‍...

കൊറോണയ്ക്ക് മരുന്ന് കണ്ടുപിടിച്ച ബാബ രാംദേവ് പുലിവാല് പിടിച്ചു..!മുട്ടന്‍പണി; രാജസ്ഥാനില്‍ എഫ്‌ഐആര്‍കൊറോണയ്ക്ക് മരുന്ന് കണ്ടുപിടിച്ച ബാബ രാംദേവ് പുലിവാല് പിടിച്ചു..!മുട്ടന്‍പണി; രാജസ്ഥാനില്‍ എഫ്‌ഐആര്‍

English summary
PM Narendra Modi and Central Government fail to defeat Coronavirus outbreak says Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X