യാത്രയൊക്കെ പോയി സുഖിച്ചില്ലേ? ഇനി വിവരങ്ങള്‍ കാണിക്ക്! മന്ത്രിമാര്‍ക്കിട്ട് പണിഞ്ഞ് മോദി?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: യാത്ര നടത്തിയതിന്റെ വിവരങ്ങള്‍ കാണിക്കാന്‍ മന്ത്രിമാര്‍ക്ക് മോദിയുടെ നിര്‍ദേശം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്തിനകത്തും പുറത്തും നടത്തിയ എല്ലാ യാത്രകളുടെയും വിവരങ്ങള്‍ കൈമാറണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന്റെ പ്രചാരണത്തിനും മറ്റ് പദ്ധതികളുടെ പ്രചാരണത്തിനുമായി എന്തൊക്കെ ചെയ്‌തെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു നീക്കം. അടുത്തിടെ നടന്ന മന്ത്രിസഭ യോഗത്തിലാണ് മോദി ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. തിങ്കളാഴ്ചയ്ക്കുള്ളില്‍ വിവരം നല്‍കണമെന്നാണ് നിര്‍ദേശം.

narendramodi

ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിങ് തോമറിനാണ് വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിന്റെ ചുമതല. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിദേശ യാത്ര നടത്താത്തവര്‍ ദില്ലിയില്‍ ഉണ്ടായിരുന്നതിന്റെയും ഓഫീസിലെത്തിയതിന്റെയും വിവരങ്ങള്‍ വ്യക്തമാക്കണം.

സ്വന്തം മണ്ഡലത്തിനു പുറത്ത് മന്ത്രിമാര്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് എത്ര പ്രചാരണം നല്‍കി, പ്രത്യേകിച്ച് നോട്ട് റദ്ദാക്കലിന് എത്രത്തോളം പ്രചാരണം നല്‍കി എന്ന് കണ്ടെത്തുന്നതിനാണ് ഈ നീക്കം. ഓഫീസ് ജോലികളും പുറത്തുള്ള ജോലികളും ഒന്നിച്ച് കൊണ്ടു പോകാന്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് കൂടിയാണ് ഇത്.

English summary
Prime Minister Narendra Modi has asked his ministerial colleagues to give details of tours.
Please Wait while comments are loading...