കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ തോറ്റാലെന്താ... മോദി ട്വിറ്ററില്‍ ജയിച്ചല്ലോ

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ദില്ലി നി.മസഭ തിരഞ്ഞെടുപ്പില്‍ ബിജെപി നിലം തൊട്ടില്ലെങ്കിലെന്താ... പ്രധാനമന്ത്രി നരേന്ദ്ര മോദി താണ്ടിയത് വലിയൊരു നാഴികക്കല്ലല്ലേ... സംഭവം എന്താണെന്ന് സംശയം തോന്നുന്നുണ്ടോ?

ദില്ലി തിരഞ്ഞെടുപ്പും ഇതും തമ്മില്‍ ഒരു ബന്ധവും ഇല്ല. ട്വിറ്ററില്‍ മോദിയെ പിന്തുടരുന്നവരുടെ എണ്ണം 10 മില്ല്യണ്‍ കഴിഞ്ഞു എന്നാണ് വാര്‍ത്ത. എന്ന് പറഞ്ഞാല്‍ ട്വിറ്ററില്‍ മോദിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം ഒരു കോടി കവിഞ്ഞു എന്നര്‍ത്ഥം.

സോഷ്യല്‍ മീഡിയ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയ ഇന്ത്യയിലെ രാഷ്ട്രീയ നേതാവാണ് നരേന്ദ്ര മോദി. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളില്‍ പ്രധാനിയാണ് മോദി.

Narendra Modi

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മാത്രമാണ് ഇക്കാര്യത്തില്‍ മോദിയുടെ മുന്നില്‍ ഉള്ളത്. രാഷ്ട്രീയം മാറ്റി നിര്‍ത്തിയാല്‍ പോലും ട്വിറ്ററില്‍ ഏറ്റവും അധികം ഫോളോവേഴ്‌സുള്ളവരിലും മോദി പ്രധാനി തന്നെ. ബരാക് ഒബാമയ്ക്കും പോപ്പ് ഫ്രാന്‍സിസിനും പിറകിലുണ്ട് നമ്മുടെ പ്രധാനമന്ത്രി.

2009 ല്‍ ആയിരുന്നു നരേന്ദ്ര മോദി ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങുന്നത്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയം പ്രഖ്യാപിച്ചുകൊണ്ടുള്ള മോദിയുടെ ട്വീറ്റ് ആണ് ഇന്ത്യയില്‍ ഏറ്റവും അധികം പേര്‍ റി ട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ്.

ട്വിറ്ററില്‍ മോദിയുടെ റെക്കോര്‍ഡ് ഇത് മാത്രമല്ല കെട്ടോ. ട്വിറ്റര്‍ മിറര്‍ ആദ്യമായി ഉപയോഗിക്കുന്ന ലോകത്തെ ആദ്യത്തെ പ്രധാനമന്ത്രിയും മോദിയാണ്. ഒരു വീഡിയോ ട്വീറ്റ് ഉപയോഗിച്ച ആദ്യ രാഷ്ട്രീയക്കാരനും മോദി തന്നെ. 2.7 കോടി ആളുകളാണ് മോദിയുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തിട്ടുള്ളത്.

English summary
PM Narendra Modi crosses 10 mn follower mark on Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X